യോശുവ 4:1-24

4  ജനം മുഴുവൻ യോർദാൻ കടന്നു​തീർന്ന ഉടനെ യഹോവ യോശു​വയോ​ടു പറഞ്ഞു:  “ഓരോ ഗോ​ത്ര​ത്തിൽനി​ന്നും ഓരോ ആൾ വീതം ജനത്തിൽനി​ന്ന്‌ 12 പുരു​ഷ​ന്മാ​രെ വിളിച്ച്‌+  അവർക്ക്‌ ഈ കല്‌പന കൊടു​ക്കണം: ‘യോർദാ​ന്റെ നടുവിൽ പുരോ​ഹി​ത​ന്മാർ കാൽ ഉറപ്പിച്ച്‌ നിന്ന+ സ്ഥലത്തു​നിന്ന്‌ 12 കല്ലുകൾ എടുത്ത്‌ അവ കൊണ്ടുപോ​യി നിങ്ങൾ ഇന്നു രാത്രി​ത​ങ്ങുന്ന സ്ഥലത്ത്‌ വെക്കുക.’”+  അതുകൊണ്ട്‌ യോശുവ, ഓരോ ഇസ്രായേ​ല്യഗോത്ര​ത്തിൽനി​ന്നും ഓരോ ആൾ എന്ന കണക്കിൽ താൻ നിയമിച്ച 12 പുരു​ഷ​ന്മാ​രെ വിളിച്ച്‌  അവരോടു പറഞ്ഞു: “നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ പെട്ടകം കടന്ന്‌ യോർദാ​ന്റെ നടുവി​ലേക്കു ചെല്ലുക. ഇസ്രായേൽഗോത്ര​ങ്ങ​ളു​ടെ എണ്ണമനു​സ​രിച്ച്‌ നിങ്ങൾ ഓരോ​രു​ത്ത​രും ഓരോ കല്ല്‌ തോളിൽ എടുക്കണം.  ഇതു നിങ്ങളു​ടെ ഇടയിൽ ഒരു അടയാ​ള​മാ​യി​രി​ക്കട്ടെ. ‘എന്തിനാ​ണ്‌ ഈ കല്ലുകൾ’ എന്നു ഭാവി​യിൽ നിങ്ങളു​ടെ മക്കൾ* ചോദിച്ചാൽ+  നിങ്ങൾ അവരോ​ടു പറയണം: ‘യഹോ​വ​യു​ടെ ഉടമ്പടിപ്പെ​ട്ട​ക​ത്തി​ന്റെ മുന്നിൽ യോർദാ​നി​ലെ വെള്ളത്തി​ന്റെ ഒഴുക്കു നിലച്ചതിന്റെ+ ഓർമ​യ്‌ക്കാണ്‌ ഇത്‌. പെട്ടകം യോർദാൻ കടന്ന​പ്പോൾ വെള്ളത്തി​ന്റെ ഒഴുക്കു നിന്നു. ഈ കല്ലുകൾ ഇസ്രാ​യേൽ ജനത്തിന്‌ ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു സ്‌മാ​ര​ക​മാ​യി​രി​ക്കും.’”*+  അങ്ങനെ ഇസ്രായേ​ല്യർ, യോശുവ കല്‌പി​ച്ച​തുപോലെ​തന്നെ ചെയ്‌തു. യഹോവ യോശു​വയോ​ടു നിർദേ​ശി​ച്ച​തുപോ​ലെ അവർ ഇസ്രായേൽഗോത്ര​ങ്ങ​ളു​ടെ എണ്ണമനു​സ​രിച്ച്‌ 12 കല്ലുകൾ യോർദാ​ന്റെ നടുവിൽനി​ന്ന്‌ എടുത്ത്‌ അവർ രാത്രി​ത​ങ്ങുന്ന സ്ഥലത്ത്‌ കൊണ്ടുപോ​യി വെച്ചു.  യോശുവയും യോർദാ​ന്റെ നടുവിൽ, ഉടമ്പടിപ്പെ​ട്ടകം ചുമന്നി​രുന്ന പുരോ​ഹി​ത​ന്മാർ കാൽ ഉറപ്പിച്ച്‌ നിന്ന സ്ഥലത്ത്‌ 12 കല്ലുകൾ സ്ഥാപിച്ചു.+ ആ കല്ലുകൾ ഇന്നും അവി​ടെ​യുണ്ട്‌. 10  മോശ യോശു​വയോ​ടു കല്‌പി​ച്ചി​രുന്ന എല്ലാ കാര്യ​ങ്ങൾക്കും ചേർച്ച​യിൽ, ജനം ചെയ്യണ​മെന്നു പറയാൻ പറഞ്ഞ്‌ യഹോവ യോശു​വയോ​ടു കല്‌പി​ച്ചതെ​ല്ലാം ചെയ്‌തു​തീ​രു​ന്ന​തു​വരെ, പെട്ടകം ചുമക്കുന്ന പുരോ​ഹി​ത​ന്മാർ യോർദാ​ന്റെ നടുവിൽ നിന്നു. ആ സമയമത്ര​യും ജനം തിടു​ക്ക​ത്തിൽ മറുകര കടക്കു​ക​യാ​യി​രു​ന്നു. 11  ജനം മുഴുവൻ മറുകര കടന്നു​തീർന്ന ഉടൻ യഹോ​വ​യു​ടെ പെട്ടക​വു​മാ​യി പുരോ​ഹി​ത​ന്മാർ ജനം കാൺകെ മറുകര കടന്നു.+ 12  രൂബേന്യരും ഗാദ്യ​രും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​വും മോശ അവരോ​ടു നിർദേ​ശി​ച്ചി​രു​ന്ന​തുപോലെ​തന്നെ, മറ്റ്‌ ഇസ്രായേ​ല്യ​രു​ടെ മുന്നിൽ യുദ്ധസ​ജ്ജ​രാ​യി അക്കര കടന്നു.+ 13  യുദ്ധസജ്ജരായ ഏകദേശം 40,000 പടയാ​ളി​കൾ യഹോ​വ​യു​ടെ മുമ്പാകെ അക്കര കടന്ന്‌ യരീഹൊ മരു​പ്രദേ​ശത്തെത്തി. 14  ആ ദിവസം എല്ലാ ഇസ്രായേ​ല്യ​രുടെ​യും മുന്നിൽ യഹോവ യോശു​വയെ ഉന്നതനാ​ക്കി.+ അവർ മോശയെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നതുപോലെതന്നെ*+ യോശു​വയെ​യും അദ്ദേഹ​ത്തി​ന്റെ ജീവി​ത​കാ​ലം മുഴുവൻ അങ്ങേയറ്റം ബഹുമാ​നി​ച്ചു. 15  പിന്നെ, യഹോവ യോശു​വയോ​ടു പറഞ്ഞു: 16  “സാക്ഷ്യപ്പെട്ടകം+ ചുമക്കുന്ന പുരോ​ഹി​ത​ന്മാരോ​ടു യോർദാ​നിൽനിന്ന്‌ കയറി​വ​രാൻ കല്‌പി​ക്കുക.” 17  അതുകൊണ്ട്‌, യോശുവ പുരോ​ഹി​ത​ന്മാരോട്‌, “യോർദാ​നിൽനിന്ന്‌ കയറി​വരൂ” എന്നു കല്‌പി​ച്ചു. 18  യഹോവയുടെ ഉടമ്പടിപ്പെ​ട്ടകം ചുമക്കുന്ന പുരോഹിതന്മാർ+ യോർദാ​ന്റെ നടുവിൽനി​ന്ന്‌ കയറി ഉണങ്ങിയ നില​ത്തേക്ക്‌ കാലെ​ടുത്ത്‌ വെച്ച ഉടൻ യോർദാ​നി​ലെ വെള്ളം വീണ്ടും ഒഴുകി​ത്തു​ടങ്ങി. അതു മുമ്പ​ത്തെപ്പോ​ലെ കരകവി​ഞ്ഞ്‌ ഒഴുകി.+ 19  ഒന്നാം മാസം പത്താം ദിവസം ജനം യോർദാ​നിൽനിന്ന്‌ കയറി യരീ​ഹൊ​യു​ടെ കിഴക്കേ അതിർത്തി​യി​ലുള്ള ഗിൽഗാലിൽ+ പാളയ​മ​ടി​ച്ചു. 20  അവർ യോർദാ​നിൽനിന്ന്‌ എടുത്ത 12 കല്ലുകൾ യോശുവ ഗിൽഗാ​ലിൽ സ്ഥാപിച്ചു.+ 21  എന്നിട്ട്‌, ഇസ്രായേ​ല്യരോ​ടു പറഞ്ഞു: “ഭാവി​യിൽ നിങ്ങളു​ടെ മക്കൾ അപ്പന്മാ​രോ​ട്‌, ‘എന്തിനാ​ണ്‌ ഈ കല്ലുകൾ ഇവിടെ വെച്ചി​രി​ക്കു​ന്നത്‌’ എന്നു ചോദിച്ചാൽ+ 22  നിങ്ങൾ മക്കൾക്ക്‌ ഇങ്ങനെ പറഞ്ഞുകൊ​ടു​ക്കണം: ‘ഇസ്രാ​യേൽ ഉണങ്ങിയ നിലത്തു​കൂ​ടി യോർദാൻ കടന്നു.+ 23  അവർക്ക്‌ അക്കര കടക്കാൻ അന്ന്‌ അവരുടെ മുന്നിൽനി​ന്ന്‌ നിങ്ങളു​ടെ ദൈവ​മായ യഹോവ യോർദാ​നി​ലെ വെള്ളം വറ്റിച്ചു​ക​ളഞ്ഞു. ചെങ്കടൽ കടക്കാൻ നമ്മുടെ ദൈവ​മായ യഹോവ നമ്മുടെ മുന്നിൽനി​ന്ന്‌ അതിലെ വെള്ളം വറ്റിച്ചു​ക​ള​ഞ്ഞ​തുപോലെ​തന്നെ.+ 24  യഹോവയുടെ കൈ എത്ര ബലമു​ള്ള​താണെന്നു ഭൂമി​യി​ലെ ജനങ്ങ​ളെ​ല്ലാം അറിയാനും+ നിങ്ങൾ എപ്പോ​ഴും നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ ഭയപ്പെ​ടാ​നും വേണ്ടി​യാ​ണു ദൈവം ഇതു ചെയ്‌തത്‌.’”

അടിക്കുറിപ്പുകള്‍

അക്ഷ. “പുത്ര​ന്മാർ.”
അഥവാ “ഓർമി​പ്പി​ക്ക​ലാ​യി​രി​ക്കും.”
അക്ഷ. “ഭയപ്പെ​ട്ടി​രു​ന്ന​തു​പോ​ലെ​തന്നെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം