യോഹ​ന്നാൻ എഴുതി​യത്‌ 10:1-42

10  “സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ആട്ടിൻതൊ​ഴു​ത്തി​ലേക്കു വാതി​ലി​ലൂ​ടെ​യ​ല്ലാ​തെ വേറെ വഴിക്കു കയറു​ന്ന​യാൾ കള്ളനും കവർച്ച​ക്കാ​ര​നും ആണ്‌.+ 2  വാതി​ലി​ലൂ​ടെ കടക്കു​ന്ന​യാ​ളാണ്‌ ആടുക​ളു​ടെ ഇടയൻ.+ 3  വാതിൽക്കാ​വൽക്കാ​രൻ അയാൾക്കു വാതിൽ തുറന്നുകൊടുക്കുന്നു.+ ആടുകൾ അയാളു​ടെ ശബ്ദം കേട്ടനുസരിക്കുന്നു.+ അയാൾ തന്റെ ആടുകളെ പേരെ​ടുത്ത്‌ വിളിച്ച്‌ പുറ​ത്തേക്കു കൊണ്ടുപോകുന്നു. 4  തന്റെ ആടുക​ളെ​യെ​ല്ലാം പുറത്ത്‌ ഇറക്കി​യിട്ട്‌ അയാൾ മുമ്പേ നടക്കുന്നു. അയാളു​ടെ ശബ്ദം പരിച​യ​മു​ള്ള​തു​കൊണ്ട്‌ ആടുകൾ അയാളെ അനുഗമിക്കുന്നു. 5  ഒരു അപരി​ചി​തനെ അവ ഒരിക്ക​ലും അനുഗമിക്കില്ല. അവ അയാളു​ടെ അടുത്തു​നിന്ന്‌ ഓടിപ്പോകും. കാരണം അപരി​ചി​ത​രു​ടെ ശബ്ദം അവയ്‌ക്കു പരിചയമില്ല.”+ 6  യേശു ഈ ഉപമ അവരോ​ടു പറഞ്ഞെ​ങ്കി​ലും അതിന്റെ അർഥം അവർക്കു മനസ്സിലായില്ല. 7  അതു​കൊണ്ട്‌ യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ആടുക​ളു​ടെ വാതിൽ ഞാനാണ്‌.+ 8  ഞാനാ​ണെന്ന മട്ടിൽ വന്നവ​രൊ​ക്കെ കള്ളന്മാ​രും കവർച്ച​ക്കാ​രും ആണ്‌. ആടുകൾ എന്തായാ​ലും അവർക്കു ശ്രദ്ധ കൊടുത്തില്ല. 9  വാതിൽ ഞാനാണ്‌. എന്നിലൂ​ടെ കടക്കുന്ന ഏതൊ​രാൾക്കും രക്ഷ കിട്ടും. അയാൾ അകത്ത്‌ കടക്കു​ക​യും പുറത്ത്‌ പോകു​ക​യും മേച്ചിൽപ്പു​റം കണ്ടെത്തു​ക​യും ചെയ്യും.+ 10  മോഷ്ടി​ക്കാ​നും കൊല്ലാ​നും നശിപ്പി​ക്കാ​നും മാത്ര​മാ​ണു കള്ളൻ വരുന്നത്‌.+ എന്നാൽ ഞാൻ വന്നത്‌ അവർക്കു ജീവൻ കിട്ടേണ്ടതിനാണ്‌, അതു സമൃദ്ധ​മാ​യി കിട്ടേണ്ടതിന്‌. 11  ഞാനാണു നല്ല ഇടയൻ.+ നല്ല ഇടയൻ ആടുകൾക്കു​വേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നു.+ 12  നേരെ മറിച്ച്‌ ഇടയനോ ആടുക​ളു​ടെ ഉടമസ്ഥ​നോ അല്ലാത്ത കൂലി​ക്കാ​രൻ ചെന്നായ്‌ വരുന്നതു കാണു​മ്പോൾ ആടുകളെ വിട്ട്‌ ഓടിക്കളയുന്നു. ചെന്നായ്‌ വന്ന്‌ ആടുകളെ ചിതറി​ച്ചു​ക​ള​യു​ക​യും അവയെ പിടി​ക്കു​ക​യും ചെയ്യുന്നു. 13  കൂലിക്കു വിളിച്ച ആളായ​തു​കൊണ്ട്‌ അയാൾക്ക്‌ ആടുക​ളെ​ക്കു​റിച്ച്‌ ചിന്തയില്ലല്ലോ. 14  ഞാനാണു നല്ല ഇടയൻ. എനിക്ക്‌ എന്റെ ആടുകളെ അറിയാം, എന്റെ ആടുകൾക്ക്‌ എന്നെയും.+ 15  പിതാവ്‌ എന്നെയും ഞാൻ പിതാ​വി​നെ​യും അറിയു​ന്ന​തു​പോ​ലെ​യാണ്‌ അത്‌.+ ഞാൻ ആടുകൾക്കു​വേണ്ടി എന്റെ ജീവൻ കൊടുക്കുന്നു.+ 16  “ഈ തൊഴു​ത്തിൽപ്പെ​ടാത്ത വേറെ ആടുക​ളും എനിക്കുണ്ട്‌.+ അവയെ​യും ഞാൻ അകത്ത്‌ കൊണ്ടുവരേണ്ടതാണ്‌. അവയും എന്റെ ശബ്ദം കേട്ടനുസരിക്കും. അങ്ങനെ അവർ ഒറ്റ ആട്ടിൻകൂട്ടമാകും, അവർക്കെ​ല്ലാ​വർക്കും ഇടയനും ഒന്ന്‌.+ 17  ഞാൻ എന്റെ ജീവൻ കൊടുക്കുന്നതുകൊണ്ട്‌+ പിതാവ്‌ എന്നെ സ്‌നേഹിക്കുന്നു.+ എനിക്കു വീണ്ടും ജീവൻ കിട്ടാ​നാ​ണു ഞാൻ അതു കൊടുക്കുന്നത്‌. 18  ആരും അത്‌ എന്നിൽനിന്ന്‌ പിടിച്ചുവാങ്ങുന്നതല്ല, എനിക്കു​തന്നെ തോന്നി​യിട്ട്‌ കൊടുക്കുന്നതാണ്‌. ജീവൻ കൊടു​ക്കാ​നും വീണ്ടും ജീവൻ നേടാ​നും എനിക്ക്‌ അധികാരമുണ്ട്‌.+ എന്റെ പിതാ​വാണ്‌ ഇത്‌ എന്നോടു കല്‌പിച്ചിരിക്കുന്നത്‌.” 19  ഈ വാക്കുകൾ കേട്ടിട്ട്‌ ജൂതന്മാർക്കി​ട​യിൽ വീണ്ടും ഭിന്നിപ്പുണ്ടായി.+ 20  അവരിൽ പലരും പറഞ്ഞു: “ഇവനെ ഭൂതം ബാധിച്ചിരിക്കുന്നു! ഇവനു ഭ്രാന്താണ്‌!+ എന്തിനാണ്‌ ഇവൻ പറയു​ന്നതു നിങ്ങൾ ശ്രദ്ധിക്കുന്നത്‌?” 21  എന്നാൽ മറ്റുള്ളവർ പറഞ്ഞു: “ഇതു ഭൂതം ബാധിച്ച ഒരാളു​ടെ വാക്കുകളല്ല. ഒരു ഭൂതത്തിന്‌ അന്ധന്മാ​രു​ടെ കണ്ണു തുറക്കാൻ പറ്റുമോ?” 22  യരുശ​ലേ​മിൽ അതു സമർപ്പണോത്സവത്തിന്റെ സമയമായിരുന്നു. അതൊരു തണുപ്പുകാലമായിരുന്നു. 23  യേശു ദേവാ​ല​യ​ത്തിൽ ശലോമോന്റെ മണ്ഡപത്തിലൂടെ+ നടക്കു​മ്പോൾ 24  ജൂതന്മാർ വന്ന്‌ യേശുവിന്റെ ചുറ്റും കൂടി ഇങ്ങനെ ചോദിച്ചു: “ഞങ്ങൾ എത്ര കാലം ഇങ്ങനെ ആകാംക്ഷ അടക്കി കാത്തിരിക്കണം? താങ്കൾ ക്രിസ്‌തു​വാ​ണെ​ങ്കിൽ അതു തുറന്നുപറയൂ.” 25  യേശു പറഞ്ഞു: “ഞാൻ പറഞ്ഞി​ട്ടും നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾതന്നെ എന്നെക്കു​റിച്ച്‌ സാക്ഷി പറയുന്നു.+ 26  എന്നാൽ നിങ്ങൾക്കു വിശ്വാസംവരുന്നില്ല. കാരണം നിങ്ങൾ എന്റെ ആടുകളല്ല.+ 27  എന്റെ ആടുകൾ എന്റെ ശബ്ദം കേട്ടനുസരിക്കുന്നു. എനിക്ക്‌ അവയെ അറിയാം. അവ എന്നെ അനുഗ​മി​ക്കു​ക​യും ചെയ്യുന്നു.+ 28  ഞാൻ അവയ്‌ക്കു നിത്യ​ജീ​വൻ കൊടുക്കുന്നു.+ അവ ഒരുനാ​ളും നശിച്ചുപോകില്ല. ആരും അവയെ എന്റെ കൈയിൽനിന്ന്‌ തട്ടിയെടുക്കുകയുമില്ല.+ 29  മറ്റ്‌ എന്തി​നെ​ക്കാ​ളും വില​പ്പെ​ട്ട​താണ്‌ എന്റെ പിതാവ്‌ എനിക്കു തന്നിരിക്കുന്നത്‌. പിതാവിന്റെ കൈയിൽനിന്ന്‌ അവയെ തട്ടി​യെ​ടു​ക്കാൻ ആർക്കും കഴിയില്ല.+ 30  ഞാനും പിതാ​വും ഒന്നാണ്‌.”+ 31  ജൂതന്മാർ വീണ്ടും യേശു​വി​നെ എറിയാൻ കല്ല്‌ എടുത്തു.+ 32  യേശു അവരോ​ടു പറഞ്ഞു: “പിതാവിൽനിന്നുള്ള കുറെ നല്ല പ്രവൃ​ത്തി​കൾ ഞാൻ നിങ്ങൾക്കു കാണിച്ചുതന്നു. അവയിൽ ഏതിന്റെ പേരി​ലാ​ണു നിങ്ങൾ എന്നെ കല്ലെറിയുന്നത്‌?” 33  അവർ പറഞ്ഞു: “നല്ല പ്രവൃ​ത്തി​യു​ടെ പേരിലല്ല, ദൈവ​നിന്ദ പറഞ്ഞതു​കൊ​ണ്ടാ​ണു ഞങ്ങൾ നിന്നെ കല്ലെറിയുന്നത്‌.+ വെറു​മൊ​രു മനുഷ്യ​നായ നീ നിന്നെ​ത്തന്നെ ദൈവമാക്കുകയല്ലേ?” 34  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “‘“നിങ്ങൾ ദൈവ​ങ്ങ​ളാണ്‌”+ എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളു​ടെ നിയമ​ത്തിൽ എഴുതിയിട്ടില്ലേ? 35  ദൈവത്തിന്റെ വചനം കുറ്റം വിധിച്ചവരെ* ‘ദൈവങ്ങൾ’+ എന്നാണ​ല്ലോ ദൈവം വിളി​ച്ചത്‌—തിരു​വെ​ഴു​ത്തി​നു മാറ്റം വരില്ല​ല്ലോ— 36  അങ്ങനെയെങ്കിൽ, പിതാവ്‌ വിശു​ദ്ധീ​ക​രിച്ച്‌ ലോക​ത്തേക്ക്‌ അയച്ച എന്നോട്‌,* ‘നീ ദൈവ​നിന്ദ പറയുന്നു’ എന്നു നിങ്ങൾ പറയു​ന്നത്‌ എന്തുകൊണ്ടാണ്‌? അതും ‘ഞാൻ ദൈവ​പു​ത്ര​നാണ്‌’+ എന്നു ഞാൻ പറഞ്ഞതിന്റെ പേരിൽ. 37  ഞാൻ ചെയ്യു​ന്നത്‌ എന്റെ പിതാവിന്റെ പ്രവൃ​ത്തി​ക​ള​ല്ലെ​ങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കേണ്ടാ. 38  എന്നാൽ ഞാൻ പിതാവിന്റെ പ്രവൃ​ത്തി​ക​ളാ​ണു ചെയ്യു​ന്ന​തെ​ങ്കിൽ എന്നെ വിശ്വസിച്ചില്ലെങ്കിലും, ആ പ്രവൃ​ത്തി​കൾ വിശ്വസിക്കുക.+ എങ്കിൽ, പിതാവ്‌ എന്നോ​ടും ഞാൻ പിതാ​വി​നോ​ടും യോജി​പ്പി​ലാ​ണെന്നു നിങ്ങൾ അറിയും, നിങ്ങൾക്ക്‌ അതു കൂടുതൽ വ്യക്തമാ​കു​ക​യും ചെയ്യും.”+ 39  അപ്പോൾ അവർ വീണ്ടും യേശു​വി​നെ പിടി​ക്കാൻ ശ്രമിച്ചു. യേശു പക്ഷേ പിടി​കൊ​ടു​ക്കാ​തെ അവി​ടെ​നിന്ന്‌ രക്ഷപ്പെട്ടു.+ 40  യേശു വീണ്ടും യോർദാന്‌ അക്കരെ യോഹ​ന്നാൻ ആദ്യം സ്‌നാനം കഴിപ്പി​ച്ചു​കൊ​ണ്ടി​രുന്ന സ്ഥലത്ത്‌+ ചെന്ന്‌ അവിടെ താമസിച്ചു. 41  ധാരാളം പേർ യേശുവിന്റെ അടുത്ത്‌ വന്നു. അവർ പറഞ്ഞു: “യോഹന്നാൻ അടയാ​ള​മൊ​ന്നും കാണിച്ചില്ല. പക്ഷേ ഈ മനുഷ്യ​നെ​പ്പറ്റി യോഹ​ന്നാൻ പറഞ്ഞതു മുഴുവൻ സത്യമാണ്‌.”+ 42  അവി​ടെ​വെച്ച്‌ അനേകം ആളുകൾ യേശു​വിൽ വിശ്വസിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “ലഭിച്ച​വരെ.”
അഥവാ “അയച്ച വ്യക്തി​യെ​ക്കു​റിച്ച്‌.”

പഠനക്കുറിപ്പുകൾ

ജീവൻ: അഥവാ “ദേഹി.” കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം സന്ദർഭം നോക്കി​യാ​ണു തീരു​മാ​നി​ക്കു​ന്നത്‌. ഇവിടെ അതു യേശു​വി​ന്റെ ജീവനെ കുറി​ക്കു​ന്നു. നല്ല ഇടയനായ യേശു തന്റെ ആടുക​ളു​ടെ പ്രയോ​ജ​ന​ത്തി​നാ​യി ആ ജീവൻ മനസ്സോ​ടെ കൊടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌ ഇവിടെ പറയു​ന്നത്‌.​—പദാവ​ലി​യിൽ “ദേഹി” കാണുക.

ജീവൻ: അഥവാ “ദേഹി.”​—യോഹ 10:11-ന്റെ പഠനക്കു​റി​പ്പു കാണുക.

അകത്ത്‌ കൊണ്ടു​വ​രേ​ണ്ട​താണ്‌: അഥവാ “വഴികാ​ട്ടേ​ണ്ട​താണ്‌.” ഇവിടെ കാണുന്ന ആഗൊ എന്ന ഗ്രീക്കു​ക്രി​യയെ സന്ദർഭ​മ​നു​സ​രിച്ച്‌ “(അകത്ത്‌) കൊണ്ടു​വ​രുക” എന്നോ “വഴികാ​ട്ടുക” എന്നോ പരിഭാ​ഷ​പ്പെ​ടു​ത്താം. എന്നാൽ എ.ഡി. 200-ന്‌ അടുത്ത്‌ തയ്യാറാ​ക്കി​യ​തെന്നു കരുത​പ്പെ​ടുന്ന ഒരു ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​യിൽ ഇവിടെ കാണു​ന്നത്‌ ആ പദത്തോ​ടു ബന്ധമുള്ള സിനാ​ഗൊ എന്ന ഗ്രീക്കു​പ​ദ​മാണ്‌. പൊതു​വേ ഈ പദത്തെ “ഒരുമി​ച്ചു​കൂ​ട്ടുക” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്താ​റു​ള്ളത്‌. നല്ല ഇടയനായ യേശു ഈ തൊഴു​ത്തിൽപ്പെട്ട ആടുക​ളെ​യും (ലൂക്ക 12:32-ൽ ‘ചെറിയ ആട്ടിൻകൂ​ട്ടം’ എന്നും വിളി​ച്ചി​രി​ക്കു​ന്നു.) തന്റെ വേറെ ആടുക​ളെ​യും ഒരുമി​ച്ചു​കൂ​ട്ടു​ക​യും വഴികാ​ട്ടു​ക​യും സംരക്ഷി​ക്കു​ക​യും തീറ്റി​പ്പോ​റ്റു​ക​യും ചെയ്യുന്നു. അവ ‘ഒറ്റ ഇടയന്റെ’ കീഴി​ലുള്ള ‘ഒറ്റ ആട്ടിൻകൂ​ട്ടം’ ആയിത്തീ​രു​മാ​യി​രു​ന്നു. ഈ വാങ്‌മ​യ​ചി​ത്രം യേശുവിന്റെ അനുഗാ​മി​കൾക്കി​ട​യി​ലെ ഐക്യ​ത്തെ​ക്കു​റി​ച്ചാ​ണു മുൻകൂ​ട്ടി​പ്പ​റ​യു​ന്നത്‌.

കേട്ടനു​സ​രി​ക്കുക: “കേട്ടനു​സ​രി​ക്കുക” എന്നതിന്റെ അർഥം, കേട്ട്‌, മനസ്സി​ലാ​ക്കി, അതനു​സ​രിച്ച്‌ പ്രവർത്തി​ക്കുക എന്നാണ്‌.

ജീവൻ: അഥവാ “ദേഹി.” കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം സന്ദർഭം നോക്കി​യാ​ണു തീരു​മാ​നി​ക്കു​ന്നത്‌. ഇവിടെ അതു യേശു​വി​ന്റെ ജീവനെ കുറി​ക്കു​ന്നു. അത്‌ ഒരു ബലിയാ​യി കൊടു​ക്കാൻ യേശു മനസ്സോ​ടെ തയ്യാറാ​യി.​—പദാവ​ലി​യിൽ “ദേഹി” കാണുക.

സമർപ്പ​ണോ​ത്സവം: ഈ ഉത്സവത്തിന്റെ എബ്രാ​യ​പേര്‌ ഹനൂക്കാഹ്‌ (ചനൂക്കാഹ്‌) എന്നാണ്‌. “ഉദ്‌ഘാ​ടനം; സമർപ്പണം” എന്നൊ​ക്കെ​യാണ്‌ ആ പേരിന്റെ അർഥം. എട്ടു ദിവസം നീണ്ടു​നിൽക്കുന്ന ഒരു ഉത്സവമാ​യി​രു​ന്നു ഇത്‌. മകരസം​ക്രാ​ന്തി​യോട്‌ അടുത്ത്‌, കിസ്ലേവ്‌ മാസം 25-ാം തീയതി (ഈ വാക്യ​ത്തി​ലെ തണുപ്പു​കാ​ലം എന്നതിന്റെ പഠനക്കു​റി​പ്പും അനു. ബി15-ഉം കാണുക.) തുടങ്ങുന്ന ഈ ഉത്സവം ബി.സി. 165-ൽ യരുശ​ലേ​മി​ലെ ദേവാ​ലയം പുനഃ​സ​മർപ്പണം നടത്തിയതിന്റെ ഓർമ​യ്‌ക്കു കൊണ്ടാ​ടു​ന്ന​താ​യി​രു​ന്നു. ഒരിക്കൽ, സിറിയൻ രാജാ​വായ അന്തി​യോ​ക്കസ്‌ നാലാമൻ എപ്പിഫാ​നസ്‌, ജൂതന്മാ​രു​ടെ ദൈവ​മായ യഹോ​വയെ നിന്ദി​ക്കാ​നാ​യി യഹോ​വ​യു​ടെ ആലയം അശുദ്ധ​മാ​ക്കി. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ ആലയത്തിൽ ദിവസ​വും ദഹനയാ​ഗം അർപ്പി​ച്ചി​രുന്ന മഹായാ​ഗ​പീ​ഠ​ത്തി​നു മുകളിൽ അദ്ദേഹം മറ്റൊരു യാഗപീ​ഠം പണിതു. ബി.സി. 168 കിസ്ലേവ്‌ മാസം 25-ാം തീയതി യഹോ​വ​യു​ടെ ആലയം തീർത്തും അശുദ്ധ​മാ​ക്കാൻ അന്തി​യോ​ക്കസ്‌ ആ യാഗപീ​ഠ​ത്തിൽ പന്നിയെ ബലി അർപ്പി​ക്കു​ക​യും അതിന്റെ ഇറച്ചി വേവിച്ച വെള്ളം ദേവാ​ലയം മുഴു​വ​നും തളിക്കു​ക​യും ചെയ്‌തു. ദേവാ​ല​യ​ക​വാ​ടങ്ങൾ ചുട്ടു​ക​രി​ക്കു​ക​യും പുരോ​ഹി​ത​ന്മാർക്കുള്ള മുറികൾ ഇടിച്ചു​ത​കർക്കു​ക​യും ചെയ്‌ത അദ്ദേഹം സ്വർണ​യാ​ഗ​പീ​ഠ​വും കാഴ്‌ചയപ്പത്തിന്റെ മേശയും സ്വർണം​കൊ​ണ്ടുള്ള തണ്ടുവി​ള​ക്കും എടുത്തു​കൊ​ണ്ടു​പോ​കു​ക​യും ചെയ്‌തു. എന്നിട്ട്‌ യഹോ​വ​യു​ടെ ആലയം ഒളിമ്പ​സി​ലെ സീയൂസ്‌ ദേവനു സമർപ്പി​ച്ചു. എന്നാൽ രണ്ടു വർഷത്തി​നു ശേഷം ജൂഡസ്‌ മക്കബീസ്‌ ആ നഗരവും ദേവാ​ല​യ​വും തിരി​ച്ചു​പി​ടി​ച്ചു. തുടർന്ന്‌ ആലയത്തിന്റെ ശുദ്ധീ​ക​ര​ണ​വും നടത്തി. ഒടുവിൽ, അന്തി​യോ​ക്കസ്‌ രാജാവ്‌ സീയൂസ്‌ ദേവനു മ്ലേച്ഛമായ ആ ബലി അർപ്പി​ച്ചിട്ട്‌ മൂന്നു കൊല്ലം തികഞ്ഞ അതേ ദിവസം, അതായത്‌ ബി.സി. 165 കിസ്ലേവ്‌ 25-ന്‌ ആലയത്തിന്റെ പുനഃ​സ​മർപ്പണം നടന്നു. യഹോ​വ​യ്‌ക്കു ദിവസേന അർപ്പി​ക്കേ​ണ്ടി​യി​രുന്ന ദഹനയാ​ഗങ്ങൾ അങ്ങനെ അവിടെ വീണ്ടും അർപ്പി​ക്കാൻതു​ടങ്ങി. ജൂഡസ്‌ മക്കബീ​സി​നു വിജയം നൽകി​യ​തും ദേവാ​ല​യ​ത്തി​ലെ കാര്യ​ങ്ങ​ളെ​ല്ലാം പഴയപ​ടി​യാ​ക്കാൻ അദ്ദേഹത്തെ നയിച്ച​തും യഹോ​വ​യാ​ണെന്നു ദൈവ​പ്ര​ചോ​ദി​ത​മായ തിരു​വെ​ഴു​ത്തു​ക​ളിൽ ഒരിട​ത്തും നേരിട്ട്‌ പറഞ്ഞി​ട്ടില്ല. എന്നാൽ തന്റെ ആരാധ​ന​യു​മാ​യി ബന്ധപ്പെട്ട്‌ താൻ മനസ്സിൽക്കണ്ട ചില കാര്യങ്ങൾ നടപ്പി​ലാ​ക്കാൻ യഹോവ മുമ്പ്‌ മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രെ​പ്പോ​ലും ഉപയോ​ഗി​ച്ചി​ട്ടു​ണ്ടെന്ന്‌ ഓർക്കുക. പേർഷ്യ​യി​ലെ കോ​രെശ്‌ അതിന്‌ ഉദാഹ​ര​ണ​മാണ്‌. (യശ 45:1) ആ സ്ഥിതിക്ക്‌, തന്റെ ഇഷ്ടം നടപ്പാ​ക്കാൻ തന്റെ സമർപ്പി​ത​ജ​ന​ത​യി​ലെ ഒരു അംഗ​ത്തെ​ത്തന്നെ യഹോവ ഉപയോ​ഗി​ച്ചി​രി​ക്കാം എന്നു നിഗമനം ചെയ്യു​ന്ന​തിൽ തെറ്റില്ല. മിശി​ഹ​യെ​ക്കു​റി​ച്ചും മിശി​ഹ​യു​ടെ ശുശ്രൂഷ, ബലി എന്നിവ​യെ​ക്കു​റി​ച്ചും ഉള്ള പ്രവച​നങ്ങൾ നിറ​വേ​റ​ണ​മെ​ങ്കിൽ മിശിഹ വരു​മ്പോൾ ദേവാ​ല​യ​വും അതിലെ ആരാധ​ന​യും നിലവി​ലു​ണ്ടാ​യി​രി​ക്കണം എന്നു തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നുണ്ട്‌. കൂടാതെ മിശിഹ തന്റെ ജീവൻ എല്ലാ മനുഷ്യർക്കും​വേണ്ടി മഹത്ത്വ​മേ​റിയ ഒരു ബലിയാ​യി അർപ്പി​ക്കുന്ന സമയം​വരെ ലേവ്യ​പു​രോ​ഹി​ത​ന്മാർ മൃഗബ​ലി​കൾ അർപ്പി​ക്കേ​ണ്ട​തു​മു​ണ്ടാ​യി​രു​ന്നു. (ദാനി 9:27; യോഹ 2:17; എബ്ര 9:11-14) സമർപ്പ​ണോ​ത്സവം ആചരി​ക്കാൻ ക്രിസ്‌തുവിന്റെ അനുഗാ​മി​ക​ളോ​ടു കല്‌പി​ച്ചി​രു​ന്നില്ല. (കൊലോ 2:16, 17) എന്നാൽ ഈ ഉത്സവം ആചരി​ക്കു​ന്ന​തി​നെ ക്രിസ്‌തു​വോ ശിഷ്യ​ന്മാ​രോ കുറ്റം വിധി​ച്ച​താ​യും എവി​ടെ​യും കാണു​ന്നില്ല.

തണുപ്പു​കാ​ലം: എ.ഡി. 32-ലെ തണുപ്പു​കാ​ല​മാണ്‌ ഇത്‌. അതായത്‌, യേശു​വി​ന്റെ ശുശ്രൂ​ഷ​ക്കാ​ലത്തെ അവസാ​നത്തെ തണുപ്പു​കാ​ലം. സമർപ്പ​ണോ​ത്സവം നടക്കു​ന്നത്‌ ഒൻപതാം മാസമായ കിസ്ലേ​വി​ലാണ്‌ (നവംബർ/ഡിസംബർ). എ.ഡി. 32-ൽ, ഉത്സവത്തി​ന്റെ ആദ്യദി​വ​സ​മായ കിസ്ലേവ്‌ 25 വന്നതു ഡിസം​ബ​റി​ന്റെ മധ്യഭാ​ഗ​ത്താ​യി​രു​ന്നു. (അനു. ബി15 കാണുക.) തണുപ്പു​കാ​ല​ത്താണ്‌ ഈ ഉത്സവം നടക്കു​ന്ന​തെന്നു ജൂതന്മാർക്കു പൊതു​വേ അറിയാ​വുന്ന കാര്യ​മാണ്‌. എന്നിട്ടും അതു തണുപ്പു​കാ​ല​മാ​ണെന്ന്‌ എടുത്തു​പ​റ​ഞ്ഞി​രി​ക്കു​ന്നത്‌, യേശു പഠിപ്പി​ക്കാ​നാ​യി ‘ശലോ​മോ​ന്റെ മണ്ഡപം’ തിര​ഞ്ഞെ​ടു​ത്ത​തി​ന്റെ കാരണം വ്യക്തമാ​ക്കാ​നാ​യി​രി​ക്കാം. (യോഹ 10:23) അവി​ടെ​വെച്ച്‌ പഠിപ്പി​ച്ചാൽ തണുപ്പു​കാ​ലത്തെ ശക്തമായ കിഴക്കൻ കാറ്റിൽനിന്ന്‌ സംരക്ഷണം ലഭിക്കു​മാ​യി​രു​ന്നു.​—അനു. ബി11 കാണുക.

ഞങ്ങൾ: അഥവാ “ഞങ്ങളുടെ ദേഹികൾ.” കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം സന്ദർഭം നോക്കി​യാ​ണു തീരു​മാ​നി​ക്കു​ന്നത്‌. ചില​പ്പോൾ അത്‌ ഒരു വ്യക്തിയെ കുറി​ക്കുന്ന സർവനാ​മ​മാ​യി ഉപയോ​ഗി​ക്കാ​റുണ്ട്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദം അത്തരത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്റെ ഉദാഹ​ര​ണ​ങ്ങ​ളാ​ണു മത്ത 12:18; 26:38; എബ്ര 10:38 എന്നീ വാക്യങ്ങൾ. അവിടെ “എന്റെ സൈക്കി (ദേഹി)” എന്നതു “ഞാൻ” എന്നോ “എന്റെ” എന്നോ പരിഭാ​ഷ​പ്പെ​ടു​ത്താ​വു​ന്ന​താണ്‌.​—പദാവ​ലി​യിൽ “ദേഹി” കാണുക.

മറ്റ്‌ എന്തി​നെ​ക്കാ​ളും വില​പ്പെ​ട്ട​താണ്‌ എന്റെ പിതാവ്‌ എനിക്കു തന്നിരി​ക്കു​ന്നത്‌?: ഈ ഭാഗം പല ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും പല പരിഭാ​ഷ​ക​ളി​ലും അല്‌പ​സ്വ​ല്‌പം വ്യത്യാ​സ​ത്തോ​ടെ​യാ​ണു കാണു​ന്നത്‌. ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ള​നു​സ​രിച്ച്‌ ഈ ഭാഗം ഇങ്ങനെ പരിഭാ​ഷ​പ്പെ​ടു​ത്താം: “അവയെ എനിക്കു തന്ന എന്റെ പിതാവ്‌ എല്ലാവ​രെ​ക്കാ​ളും വലിയ​വ​നാണ്‌.” എന്നാൽ “മറ്റ്‌ എന്തി​നെ​ക്കാ​ളും വില​പ്പെ​ട്ട​താണ്‌ എന്റെ പിതാവ്‌ എനിക്കു തന്നിരി​ക്കു​ന്നത്‌” എന്ന പരിഭാ​ഷ​യെ​ത്ത​ന്നെ​യാ​ണു മിക്ക പണ്ഡിത​ന്മാ​രും അനുകൂ​ലി​ക്കു​ന്നത്‌.

ഒന്നാണ്‌: അഥവാ “ഐക്യ​ത്തി​ലാണ്‌.” ചെമ്മരി​യാ​ടു​തു​ല്യ​രായ ആളുകളെ സംരക്ഷിച്ച്‌, നിത്യ​ജീ​വ​നി​ലേക്കു നയിക്കു​ന്ന​തിൽ താനും പിതാ​വും ഒറ്റക്കെ​ട്ടാ​ണെന്നു യേശു​വി​ന്റെ ഈ വാക്കുകൾ സൂചി​പ്പി​ച്ചു. ഈ ഇടയവേല പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും കൂട്ടായ ഒരു ഉദ്യമ​മാണ്‌. തങ്ങളുടെ ആടുക​ളെ​ക്കു​റിച്ച്‌ രണ്ടു പേർക്കും ഒരു​പോ​ലെ ചിന്തയുണ്ട്‌. അവയെ തങ്ങളുടെ കൈയിൽനിന്ന്‌ തട്ടി​യെ​ടു​ക്കാൻ അവർ ആരെയും അനുവ​ദി​ക്കില്ല. (യോഹ 10:27-29; യഹ 34:23, 24 താരത​മ്യം ചെയ്യുക.) പിതാ​വി​നും പുത്ര​നും തമ്മിൽ പ്രവർത്ത​ന​ത്തി​ലും ഉദ്ദേശ്യ​ത്തി​ലും ഐക്യ​മു​ണ്ടെന്നു യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ പലയി​ട​ത്തും പറയു​ന്നുണ്ട്‌. ഈ വാക്യ​ത്തിൽ, “ഒന്നാണ്‌” എന്നു പരിഭാഷ ചെയ്‌തി​രി​ക്കുന്ന ഗ്രീക്കു​പദം പുല്ലിം​ഗ​ത്തി​ലല്ല, (പുല്ലിം​ഗ​ത്തി​ലാ​ണെ​ങ്കിൽ ആ പദം “ഒരു വ്യക്തിയെ” ആണ്‌ കുറി​ക്കു​ന്നത്‌.) നപും​സ​ക​ലിം​ഗ​ത്തി​ലാ​ണു (നപും​സ​ക​ലിം​ഗ​ത്തി​ലാ​ണെ​ങ്കിൽ ആ പദം “ഒരു കാര്യത്തെ” കുറി​ക്കു​ന്നു.) കാണു​ന്നത്‌. അതിൽനിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌: യേശു​വും പിതാ​വും ‘ഒന്നാ​ണെന്നു’ പറഞ്ഞി​രി​ക്കു​ന്നത്‌ അവർ രണ്ടും ഒറ്റ വ്യക്തി​യാ​ണെന്ന അർഥത്തി​ലല്ല, മറിച്ച്‌ അവർ പരസ്‌പരം സഹകരിച്ച്‌ പ്രവർത്തി​ക്കു​ന്നു എന്ന അർഥത്തി​ലാണ്‌. (യോഹ 5:19; 14:9, 23) ഈ വാക്യ​ത്തി​ലെ യേശു​വി​ന്റെ വാക്കു​ക​ളും യോഹ​ന്നാൻ 17-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ പ്രാർഥ​ന​യി​ലെ വാക്കു​ക​ളും താരത​മ്യ​പ്പെ​ടു​ത്തി​യാൽ ഒരു കാര്യം മനസ്സി​ലാ​ക്കാം: യേശു​വി​ന്റെ വാക്കു​ക​ളു​ടെ അർഥം, ദൈവ​ത്വ​ത്തി​ന്റെ കാര്യ​ത്തിൽ അവർ തുല്യ​രാ​ണെന്നല്ല പകരം ഉദ്ദേശ്യ​ത്തി​ലും പ്രവർത്ത​ന​ത്തി​ലും അവർ ഒന്നാ​ണെ​ന്നാണ്‌. (യോഹ 10:25-29; 17:2, 9-11) ‘നമ്മൾ ഒന്നായി​രി​ക്കു​ന്ന​തു​പോ​ലെ അവരും ഒന്നായി​രി​ക്കേ​ണമേ’ എന്നു തന്റെ അനുഗാ​മി​ക​ളെ​ക്കു​റിച്ച്‌ പ്രാർഥിച്ച യേശു​വി​ന്റെ വാക്കു​ക​ളും ഈ നിഗമ​നത്തെ ശരി​വെ​ക്കു​ന്നു. (യോഹ 17:11) ചുരു​ക്ക​ത്തിൽ, 10-ാം അധ്യാ​യ​ത്തി​ലും 17-ാം അധ്യാ​യ​ത്തി​ലും ‘ഒന്നാണ്‌’ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ഒരേ അർഥത്തി​ലാണ്‌.​—“ഒന്നാണ്‌” എന്നതിന്റെ ഗ്രീക്കു​പദം ഇതേ അർഥത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന 1കൊ 3:8-ഉം യോഹ 17:11; 21 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും കാണുക.

ദൈവ​ങ്ങ​ളാണ്‌: അഥവാ “ദൈവ​ത്തെ​പ്പോ​ലു​ള്ള​വ​രാണ്‌.” യേശു ഇവിടെ സങ്ക 82:6-ൽനിന്ന്‌ ഉദ്ധരി​ക്കു​ക​യാ​യി​രു​ന്നു. ആ വാക്യ​ത്തിൽ എലോ​ഹീം (ദൈവങ്ങൾ) എന്ന എബ്രാ​യ​പദം മനുഷ്യ​രെ (അതായത്‌, ഇസ്രാ​യേ​ലി​ലെ മനുഷ്യ​ന്യാ​യാ​ധി​പ​ന്മാ​രെ) കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ദൈവ​ത്തി​ന്റെ പ്രതി​നി​ധി​ക​ളും വക്താക്ക​ളും എന്ന നിലയി​ലാണ്‌ അവർ ‘ദൈവ​ങ്ങ​ളാ​യി​രു​ന്നത്‌.’ അഹരോ​ന്റെ​യും ഫറവോ​ന്റെ​യും കാര്യ​ത്തിൽ, മോശ അവർക്ക്‌ ഒരു ‘ദൈവ​ത്തെ​പ്പോ​ലെ​യാ​യി​രി​ക്കും’ എന്നു പറഞ്ഞതും ഇതേ അർഥത്തി​ലാണ്‌.​—പുറ 4:16, അടിക്കു​റിപ്പ്‌; 7:1, അടിക്കു​റിപ്പ്‌.

നിങ്ങളു​ടെ നിയമ​ത്തിൽ: ഇതു കുറി​ക്കു​ന്നതു മോശ​യ്‌ക്കു കൊടുത്ത നിയമത്തെ മാത്രമല്ല, എബ്രാ​യ​തി​രു​വെ​ഴു​ത്തു​കളെ മൊത്ത​ത്തി​ലാണ്‌. കാരണം ഇവിടെ കാണുന്ന ഉദ്ധരണി സങ്ക 82:6-ൽനിന്നു​ള്ള​താണ്‌. യോഹ 12:34; 15:25 എന്നീ വാക്യ​ങ്ങ​ളിൽ ‘നിയമം’ എന്നു പറഞ്ഞി​രി​ക്കു​ന്ന​തും ഇതേ അർഥത്തിൽത്ത​ന്നെ​യാണ്‌.

പിതാവ്‌ എന്നോ​ടും ഞാൻ പിതാ​വി​നോ​ടും യോജി​പ്പി​ലാണ്‌: അക്ഷ. “പിതാവ്‌ എന്നിലും ഞാൻ പിതാ​വി​ലും ആണ്‌.” “യോജി​പ്പി​ലാണ്‌” എന്ന്‌ ഈ വാക്യ​ത്തിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എൻ എന്ന ഗ്രീക്കു​പദം ഉറ്റ ബന്ധത്തെ​യാ​ണു കുറി​ക്കു​ന്നത്‌. ഈ ഗ്രീക്കു​പദം ഇത്തരത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌, യോഹ​ന്നാ​ന്റെ​യും പൗലോ​സി​ന്റെ​യും രചനാ​രീ​തി​യു​ടെ ഒരു പ്രത്യേ​ക​ത​യാണ്‌. (ഗല 1:22; 3:28; എഫ 2:13, 15; 6:1) 1യോഹ 3:24; 4:13, 15 എന്നീ വാക്യ​ങ്ങ​ളിൽ, ദൈവ​വു​മാ​യി ഒരു ക്രിസ്‌ത്യാ​നി​ക്കുള്ള ബന്ധത്തെ വർണി​ക്കാ​നാണ്‌ ആ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇനി, ആ പദത്തെ “യോജി​പ്പി​ലാണ്‌” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തി​നെ യോഹ 17:20-23-ഉം പിന്താ​ങ്ങു​ന്നു. ആ ഗ്രീക്കു​പദം അവിടെ ആ അർഥത്തിൽ അഞ്ചു പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

ദൃശ്യാവിഷ്കാരം

ആട്ടിൻതൊ​ഴുത്ത്‌
ആട്ടിൻതൊ​ഴുത്ത്‌

കള്ളന്മാ​രിൽനി​ന്നും ഇരപി​ടി​യ​ന്മാ​രായ മൃഗങ്ങ​ളിൽനി​ന്നും ആടുകളെ സംരക്ഷി​ക്കാ​നാ​യി കെട്ടി​ത്തി​രി​ച്ചു​ണ്ടാ​ക്കിയ സ്ഥലമാ​യി​രു​ന്നു ആട്ടിൻതൊ​ഴുത്ത്‌. രാത്രി​യിൽ ആടുകൾക്ക്‌ ആപത്തൊ​ന്നും വരാതി​രി​ക്കാൻ ഇടയന്മാർ അവയെ ഇത്തരം തൊഴു​ത്തു​ക​ളി​ലാ​ക്കു​മാ​യി​രു​ന്നു. ബൈബിൾക്കാ​ല​ങ്ങ​ളിൽ ആട്ടിൻതൊ​ഴു​ത്തു​കൾക്കു മേൽക്കൂ​ര​യു​ണ്ടാ​യി​രു​ന്നില്ല. പൊതു​വേ കല്ലു​കൊ​ണ്ടാണ്‌ അവ ഉണ്ടാക്കി​യി​രു​ന്നത്‌. പല രൂപത്തി​ലും വലുപ്പ​ത്തി​ലും നിർമി​ച്ചി​രുന്ന ഇത്തരം തൊഴു​ത്തു​കൾക്കു സാധാ​ര​ണ​യാ​യി ഒറ്റ വാതിലേ ഉണ്ടായി​രു​ന്നു​ള്ളൂ. (സംഖ 32:16; 1ശമു 24:3; സെഫ 2:6) ആട്ടിൻതൊ​ഴു​ത്തി​ലേക്കു പ്രവേ​ശി​ക്കാ​നുള്ള ഒരു ‘വാതി​ലി​നെ​ക്കു​റി​ച്ചും’ അതിനു കാവൽ നിൽക്കുന്ന ‘വാതിൽക്കാ​വൽക്കാ​ര​നെ​ക്കു​റി​ച്ചും’ യോഹ​ന്നാൻ പറയു​ന്നുണ്ട്‌. (യോഹ 10:1, 3) ചില സ്ഥലങ്ങളിൽ പലരുടെ ആട്ടിൻകൂ​ട്ട​ങ്ങളെ ഒരുമിച്ച്‌ സൂക്ഷി​ക്കുന്ന തരം ആട്ടിൻതൊ​ഴു​ത്തു​ക​ളു​ണ്ടാ​യി​രു​ന്നു. രാത്രി​യിൽ ആടുകൾക്ക്‌ ആപത്തൊ​ന്നും വരാതെ നോക്കാൻ അവിടെ ഒരു വാതിൽക്കാ​വൽക്കാ​ര​നും കാണും. രാവി​ലെ​യാ​കു​മ്പോൾ അയാൾ ഇടയന്മാർക്കു വാതിൽ തുറന്നു​കൊ​ടു​ക്കും. ആ ആടുക​ളു​ടെ ഇടയിൽനിന്ന്‌ സ്വന്തം ആട്ടിൻപ​റ്റത്തെ വേർതി​രി​ക്കാ​നാ​യി ഓരോ ഇടയനും അവയെ ഉറക്കെ വിളി​ക്കും. തന്റെ ഇടയന്റെ ശബ്ദം തിരി​ച്ച​റിഞ്ഞ്‌ ആടുകൾ അതി​നോ​ടു പ്രതി​ക​രി​ക്കു​ക​യും ചെയ്യും. (യോഹ 10:3-5) ഈ രീതിയെ ഒരു ദൃഷ്ടാ​ന്ത​മാ​യി ഉപയോ​ഗി​ച്ച​തി​ലൂ​ടെ തന്റെ ശിഷ്യ​ന്മാ​രെ​ക്കു​റിച്ച്‌ തനിക്ക്‌ എത്രമാ​ത്രം ചിന്തയു​ണ്ടെന്നു സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു യേശു.​—യോഹ 10:7-14.

ചെന്നായ്‌
ചെന്നായ്‌

ഇസ്രാ​യേ​ലി​ലെ ചെന്നാ​യ്‌ക്കൾ പ്രധാ​ന​മാ​യും രാത്രി​യി​ലാണ്‌ ഇര പിടി​ക്കാ​റു​ള്ളത്‌. (ഹബ 1:8) ഭക്ഷണ​ത്തോട്‌ ആർത്തി​യുള്ള ഇക്കൂട്ടം ക്രൗര്യ​ത്തി​നും ധൈര്യ​ത്തി​നും പേരു​കേ​ട്ട​വ​യാണ്‌. അത്യാ​ഗ്ര​ഹി​ക​ളായ ഇവ പലപ്പോ​ഴും തങ്ങൾക്കു തിന്നാ​നാ​കു​ന്ന​തി​ലും കൂടുതൽ ആടുകളെ കൊല്ലാ​റുണ്ട്‌. മിക്ക​പ്പോ​ഴും ഇത്‌ അവയ്‌ക്കു കടിച്ച്‌ വലിച്ചു​കൊ​ണ്ടു​പോ​കാൻപോ​ലും പറ്റാത്ത​ത്ര​യാ​യി​രി​ക്കും. ബൈബി​ളിൽ മിക്കയി​ട​ങ്ങ​ളി​ലും മൃഗങ്ങ​ളെ​ക്കു​റി​ച്ചും അവയുടെ നല്ലതും മോശ​വും ആയ പ്രത്യേ​ക​തകൾ, ശീലങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചും പരാമർശി​ച്ചി​രി​ക്കു​ന്നത്‌ ആലങ്കാ​രി​കാർഥ​ത്തി​ലാണ്‌. ഉദാഹ​ര​ണ​ത്തിന്‌, മരണശ​യ്യ​യിൽ വെച്ച്‌ യാക്കോബ്‌ നടത്തിയ പ്രവച​ന​ത്തിൽ ബന്യാ​മീൻ ഗോ​ത്രത്തെ ചെന്നാ​യെ​പ്പോ​ലുള്ള (കാനിസ്‌ ലൂപുസ്‌) ഒരു പോരാ​ളി​യാ​യി വർണി​ച്ചി​രി​ക്കു​ന്നു. (ഉൽ 49:27) പക്ഷേ ചെന്നായെ മിക്ക സ്ഥലങ്ങളി​ലും ക്രൗര്യം, അത്യാർത്തി, അക്രമ​സ്വ​ഭാ​വം, കുടിലത എന്നീ മോശം ഗുണങ്ങ​ളു​ടെ പ്രതീ​ക​മാ​യി​ട്ടാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌ കള്ളപ്ര​വാ​ച​ക​ന്മാ​രെ​യും (മത്ത 7:15) ക്രിസ്‌തീ​യ​ശു​ശ്രൂ​ഷയെ ക്രൂര​മാ​യി എതിർക്കു​ന്ന​വ​രെ​യും (മത്ത 10:16; ലൂക്ക 10:3) ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കു​ള്ളിൽനിന്ന്‌ അതിനെ അപകട​പ്പെ​ടു​ത്താൻ നോക്കുന്ന വ്യാ​ജോ​പ​ദേ​ഷ്ടാ​ക്ക​ളെ​യും (പ്രവൃ 20:29, 30) ചെന്നാ​യ്‌ക്ക​ളോ​ടു താരത​മ്യ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ചെന്നാ​യ്‌ക്കൾ എത്രമാ​ത്രം അപകട​കാ​രി​ക​ളാ​ണെന്ന്‌ ഇടയന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നു. “ചെന്നായ്‌ വരുന്നതു കാണു​മ്പോൾ ആടുകളെ വിട്ട്‌ ഓടി​ക്ക​ള​യുന്ന” ‘കൂലി​ക്കാ​ര​നെ​ക്കു​റിച്ച്‌’ യേശു പറഞ്ഞു. എന്നാൽ ‘നല്ല ഇടയനായ യേശു’ ‘ആടുക​ളെ​ക്കു​റിച്ച്‌ ചിന്തയി​ല്ലാത്ത’ ആ കൂലി​ക്കാ​ര​നെ​പ്പോ​ലെയല്ല. യേശു ‘ആടുകൾക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ത്തു.’—യോഹ 10:11-13.

ശലോ​മോ​ന്റെ മണ്ഡപം
ശലോ​മോ​ന്റെ മണ്ഡപം

ശലോ​മോ​ന്റെ മണ്ഡപം എങ്ങനെ​യാ​യി​രു​ന്നി​രി​ക്കാം എന്നതിന്റെ ഒരു സാധ്യ​ത​യാണ്‌ ഈ ത്രിമാ​ന​വീ​ഡി​യോ​യിൽ കാണു​ന്നത്‌. ഒന്നാം നൂറ്റാ​ണ്ടി​ലെ യരുശ​ലേം ദേവാ​ല​യ​ത്തിൽ, ഈ മണ്ഡപം സ്ഥിതി ചെയ്‌തി​രു​ന്നതു പുറത്തെ മുറ്റത്തി​ന്റെ കിഴക്കു​വ​ശ​ത്താ​യി​രു​ന്നു. ആളുകൾക്കു നടക്കാ​മാ​യി​രുന്ന, വിശാ​ല​മായ ഈ മണ്ഡപത്തി​നു മേൽക്കൂ​ര​യു​മു​ണ്ടാ​യി​രു​ന്നു. ബൈബി​ളിൽ മൂന്നി​ടത്ത്‌ ഇതിന്റെ പേരെ​ടുത്ത്‌ പറഞ്ഞി​രി​ക്കു​ന്ന​താ​യി കാണാം. ഒരിക്കൽ യേശു ഈ മണ്ഡപത്തി​ലൂ​ടെ നടക്കു​മ്പോൾ, ഒരു കൂട്ടം ജൂതന്മാർ ചുറ്റും കൂടി​യിട്ട്‌ യേശു​ത​ന്നെ​യാ​ണോ ക്രിസ്‌തു എന്നു തുറന്നു​പ​റ​യാൻ ആവശ്യ​പ്പെ​ടു​ന്ന​താ​യി യോഹ​ന്നാൻ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (യോഹ 10:22-24) പിന്നീട്‌, ജന്മനാ കാലിനു സ്വാധീ​ന​മി​ല്ലാ​തി​രുന്ന ഒരാളെ സുഖ​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റിച്ച്‌ പത്രോസ്‌ വിവരി​ക്കു​ന്നതു കേൾക്കാൻ ഒരു കൂട്ടം ആളുകൾ അതിശ​യ​ത്തോ​ടെ ഈ മണ്ഡപത്തിൽ കൂടി​വ​ന്ന​താ​യും നമ്മൾ വായി​ക്കു​ന്നു. (പ്രവൃ 3:1-7, 11) ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ ശലോ​മോ​ന്റെ മണ്ഡപത്തിൽ പരസ്യ​മാ​യി കൂടി​വ​രാ​റു​ണ്ടാ​യി​രു​ന്നു.​—പ്രവൃ 5:12, 13; പദാവ​ലി​യിൽ “ശലോ​മോ​ന്റെ മണ്ഡപം” കാണുക.