രൂത്ത്‌ 1:1-22

1  ന്യായാധിപന്മാർ+ ന്യായ​പാ​ലനം ചെയ്‌തിരുന്ന കാലത്ത്‌ ദേശത്ത്‌ ഒരു ക്ഷാമമു​ണ്ടാ​യി. അപ്പോൾ, യഹൂദ​യി​ലെ ബേത്ത്‌ലെഹെമിൽനിന്ന്‌+ ഒരാൾ ഭാര്യയെ​യും രണ്ട്‌ ആൺമക്കളെ​യും കൂട്ടി മോവാബ്‌+ ദേശത്ത്‌ ഒരു പരദേ​ശി​യാ​യി താമസി​ക്കാൻ പോയി. 2  അയാളുടെ പേര്‌ എലീമെലെക്ക്‌* എന്നായി​രു​ന്നു; ഭാര്യ നൊ​വൊ​മി,* മക്കൾ മഹ്ലോനും* കില്യോ​നും.* അവർ യഹൂദ​യി​ലെ ബേത്ത്‌ലെഹെ​മിൽനി​ന്നുള്ള എഫ്രാ​ത്ത്യ​രാ​യി​രു​ന്നു. അവർ മോവാ​ബ്‌ ദേശത്ത്‌ എത്തി അവിടെ താമസ​മാ​ക്കി. 3  കുറച്ച്‌ കാലത്തി​നു ശേഷം നൊ​വൊ​മി​യു​ടെ ഭർത്താവ്‌ എലീ​മെലെക്ക്‌ മരിച്ചു; നൊ​വൊ​മി​യും രണ്ടു മക്കളും ബാക്കി​യാ​യി. 4  പിന്നീട്‌, ഈ പുരു​ഷ​ന്മാർ മോവാ​ബ്യ​സ്‌ത്രീ​കളെ വിവാഹം കഴിച്ചു. ഒരാളു​ടെ പേര്‌ ഒർപ്പ എന്നും മറ്റേയാ​ളു​ടെ പേര്‌ രൂത്ത്‌+ എന്നും ആയിരു​ന്നു. അവർ ഏകദേശം പത്തു വർഷം അവിടെ താമസി​ച്ചു. 5  പിന്നെ, മക്കൾ രണ്ടു പേരും—അതായത്‌ മഹ്ലോ​നും കില്യോ​നും—മരിച്ചു. അതോടെ നൊ​വൊ​മി ഭർത്താ​വും മക്കളും നഷ്ടപ്പെ​ട്ട​വ​ളാ​യി​ത്തീർന്നു. 6  അങ്ങനെയിരിക്കെ, യഹോവ തന്റെ ജനത്തിന്‌ ആഹാരം കൊടു​ത്ത്‌ അവരി​ലേക്കു ശ്രദ്ധ തിരി​ച്ചി​രി​ക്കുന്നെന്ന്‌ കേട്ടിട്ട്‌ നൊ​വൊ​മി മോവാ​ബ്‌ ദേശത്തു​നിന്ന്‌ അങ്ങോട്ടു യാത്ര​യാ​യി, മരുമ​ക്ക​ളും കൂടെ പോയി. 7  അങ്ങനെ, നൊ​വൊ​മി താൻ താമസി​ച്ചി​രുന്ന സ്ഥലം വിട്ട്‌ യഹൂദാദേ​ശത്തേക്കു യാത്ര തിരിച്ചു. യാത്ര​യ്‌ക്കി​ടെ, നൊ​വൊ​മി 8  മരുമക്കളോടു പറഞ്ഞു: “പൊയ്‌ക്കൊ​ള്ളൂ! രണ്ടു പേരും സ്വന്തം വീട്ടി​ലേക്ക്‌, നിങ്ങളു​ടെ അമ്മമാ​രു​ടെ അടു​ത്തേക്ക്‌, തിരിച്ച്‌ പൊയ്‌ക്കൊ​ള്ളൂ. മരിച്ചു​പോയ നിങ്ങളു​ടെ ഭർത്താ​ക്ക​ന്മാരോ​ടും എന്നോ​ടും നിങ്ങൾ അചഞ്ചലസ്‌നേഹം+ കാണി​ച്ച​തുപോ​ലെ യഹോവ നിങ്ങ​ളോ​ടും അചഞ്ചല​സ്‌നേഹം കാണി​ക്കട്ടെ. 9  നിങ്ങൾക്കു രണ്ടു പേർക്കും നിങ്ങളു​ടെ ഭർത്തൃ​ഗൃ​ഹ​ത്തിൽ യഹോവ സുരക്ഷിതത്വം*+ തരട്ടെ.” പിന്നെ നൊ​വൊ​മി അവരെ ചുംബി​ച്ചു; അവർ പൊട്ടി​ക്ക​രഞ്ഞു. 10  അവർ അവളോ​ട്‌, “ഇല്ല, ഞങ്ങളും അമ്മയുടെ​കൂ​ടെ അമ്മയുടെ ജനത്തിന്റെ അടു​ത്തേക്കു പോരും” എന്നു പറഞ്ഞുകൊണ്ടേ​യി​രു​ന്നു. 11  പക്ഷേ, നൊ​വൊ​മി പറഞ്ഞു: “എന്റെ മക്കളേ, മടങ്ങിപ്പൊ​യ്‌ക്കൊ​ള്ളൂ. നിങ്ങൾ എന്തിനാ​ണ്‌ എന്റെകൂ​ടെ പോരു​ന്നത്‌? നിങ്ങൾക്കു ഭർത്താ​ക്ക​ന്മാ​രാ​കാൻവേണ്ടി ആൺമക്കൾക്കു ജന്മം കൊടു​ക്കാൻ ഇനി എനിക്കു പറ്റുമോ?+ 12  പൊയ്‌ക്കൊള്ളൂ എന്റെ മക്കളേ, മടങ്ങിപ്പൊ​യ്‌ക്കൊ​ള്ളൂ! എനിക്കു വയസ്സായി, വിവാ​ഹ​ത്തി​നുള്ള പ്രായമൊ​ക്കെ കഴിഞ്ഞുപോ​യി. അഥവാ ഈ രാത്രി​തന്നെ ഒരു ഭർത്താ​വി​നെ കണ്ടുപി​ടിച്ച്‌ മക്കൾക്കു ജന്മം നൽകാ​മെന്നു വിചാ​രി​ച്ചാൽത്തന്നെ, 13  അവർക്കു പ്രായ​മാ​കു​ന്ന​തു​വരെ കാത്തി​രി​ക്കാൻ പറ്റുമോ? അവർക്കു​വേണ്ടി നിങ്ങൾ വേറെ വിവാഹം കഴിക്കാ​തി​രി​ക്കാ​നോ? എന്റെ മക്കളേ, അതു വേണ്ടാ! നിങ്ങ​ളെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ എനിക്കു വല്ലാത്ത വിഷമം തോന്നു​ന്നു. യഹോ​വ​യു​ടെ കൈ എനിക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ക​യാ​ണ​ല്ലോ!”+ 14  അവർ വീണ്ടും പൊട്ടി​ക്ക​രഞ്ഞു. അതിനു ശേഷം ഒർപ്പ അമ്മായി​യ​മ്മയെ ചുംബി​ച്ച്‌ യാത്ര പറഞ്ഞ്‌ മടങ്ങി. പക്ഷേ രൂത്ത്‌ നൊ​വൊ​മി​യെ വിട്ട്‌ പോകാൻ കൂട്ടാ​ക്കാ​തെ നിന്നു. 15  അപ്പോൾ നൊ​വൊ​മി പറഞ്ഞു: “വിധവ​യായ നിന്റെ അനിയത്തി* സ്വന്തം ജനത്തിന്റെ​യും ദൈവ​ങ്ങ​ളുടെ​യും അടു​ത്തേക്കു മടങ്ങിപ്പോ​യതു കണ്ടില്ലേ? നീയും പൊയ്‌ക്കൊ​ള്ളൂ.” 16  പക്ഷേ രൂത്ത്‌ പറഞ്ഞു: “അമ്മയെ ഉപേക്ഷി​ച്ച്‌ തിരി​ച്ചുപോ​കാൻ എന്നോടു പറയരു​തേ. അമ്മ പോകു​ന്നി​ടത്തേക്കു ഞാനും പോരും. അമ്മ രാത്രി തങ്ങുന്നി​ടത്ത്‌ ഞാനും തങ്ങും. അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവ​വും ആയിരി​ക്കും.+ 17  അമ്മ മരിക്കു​ന്നി​ടത്ത്‌ ഞാനും മരിച്ച്‌ അടക്ക​പ്പെ​ടും. മരണത്താ​ല​ല്ലാ​തെ ഞാൻ അമ്മയെ വിട്ടു​പി​രി​ഞ്ഞാൽ യഹോവ ഞാൻ അർഹി​ക്കു​ന്ന​തും അതിൽ അധിക​വും എന്നോടു ചെയ്യട്ടെ.” 18  തന്റെകൂടെ പോരാൻ രൂത്ത്‌ നിർബ​ന്ധം​പി​ടി​ക്കു​ന്നതു കണ്ടപ്പോൾ നൊ​വൊ​മി മരുമ​ക​ളു​ടെ മനസ്സു മാറ്റാ​നുള്ള ശ്രമം ഉപേക്ഷി​ച്ചു. 19  അങ്ങനെ രണ്ടു പേരും​കൂ​ടെ യാത്ര തുടർന്നു. അവസാനം അവർ ബേത്ത്‌ലെഹെ​മിൽ എത്തി. ബേത്ത്‌ലെഹെമിൽ+ എത്തിയ അവരെ കണ്ട്‌ നഗരം മുഴുവൻ ഇളകി​മ​റി​ഞ്ഞു. “ഇതു നമ്മുടെ നൊ​വൊ​മി​തന്നെ​യാ​ണോ” എന്നു സ്‌ത്രീ​കളൊ​ക്കെ ചോദി​ച്ചു. 20  അപ്പോൾ, നൊ​വൊ​മി പറഞ്ഞു: “എന്നെ ഇനി നൊവൊമി* എന്നു വിളി​ക്കേണ്ടാ, മാറാ* എന്നു വിളി​ച്ചാൽ മതി. കാരണം, സർവശക്തൻ എന്റെ ജീവിതം കയ്‌പേ​റി​യ​താ​ക്കി​യി​രി​ക്കു​ന്നു.+ 21  നിറഞ്ഞവളായാണു ഞാൻ പോയത്‌. പക്ഷേ, യഹോവ എന്നെ വെറു​ങ്കൈയോ​ടെ മടക്കി​വ​രു​ത്തി​യി​രി​ക്കു​ന്നു. യഹോ​വ​തന്നെ എനിക്ക്‌ എതിരാ​യി​രി​ക്കെ, സർവശക്തൻ എനിക്ക്‌ ആപത്തു+ വരുത്തി​യി​രി​ക്കെ, നിങ്ങൾ എന്തിനാ​ണ്‌ എന്നെ നൊ​വൊ​മി എന്നു വിളി​ക്കു​ന്നത്‌?” 22  ഇങ്ങനെ, നൊ​വൊ​മി മരുമ​ക​ളായ രൂത്ത്‌ എന്ന മോവാ​ബ്യ​സ്‌ത്രീ​യുടെ​കൂ​ടെ മോവാ​ബ്‌ ദേശത്തുനിന്ന്‌+ മടങ്ങി​യെത്തി. ബാർളിക്കൊയ്‌ത്തു+ തുടങ്ങുന്ന സമയത്താ​ണ്‌ അവർ ബേത്ത്‌ലെഹെ​മിൽ എത്തി​ച്ചേർന്നത്‌.

അടിക്കുറിപ്പുകള്‍

അർഥം: “എന്റെ ദൈവം രാജാവ്‌.”
അർഥം: “എന്റെ പ്രസന്നത.”
“ക്ഷീണി​ത​നാ​കുക; രോഗിയാകുക ” എന്ന്‌ അർഥം വരുന്ന ഒരു എബ്രാ​യ​പ​ദ​ത്തിൽനി​ന്ന്‌ വന്നതാ​കാം.
അർഥം: “ക്ഷയിക്കു​ന്നവൻ; തീരാ​റാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നവൻ.”
അക്ഷ. “ഒരു വിശ്ര​മ​സ്ഥലം.”
അക്ഷ. “ഭർത്താ​വി​ന്റെ സഹോ​ദ​രന്റെ ഭാര്യ.”
അർഥം: “എന്റെ പ്രസന്നത.”
അർഥം: “കയ്‌പു​ള്ളത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം