റോമി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 3:1-31

3  അങ്ങനെ​യെ​ങ്കിൽ, ജൂതന്റെ മേന്മ എന്താണ്‌? പരിച്ഛേദനകൊണ്ടുള്ള* പ്രയോ​ജനം എന്താണ്‌? 2  എങ്ങനെ നോക്കി​യാ​ലും ധാരാളം പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. ഒന്നാമ​താ​യി, ദൈവ​ത്തി​ന്റെ വിശു​ദ്ധ​മായ അരുളപ്പാടുകൾ+ അവരെ​യാണ്‌ ഏൽപ്പി​ച്ചത്‌. 3  എന്നാൽ അവരിൽ ചിലർ വിശ്വ​സി​ച്ചി​ല്ലെ​ങ്കി​ലോ? അവർക്കു വിശ്വാ​സ​മി​ല്ലെ​ന്നു​വെച്ച്‌ ദൈവം വിശ്വ​സ്‌ത​ന​ല്ലെന്നു വരുമോ? 4  ഒരിക്കലുമില്ല! എല്ലാ മനുഷ്യ​രും നുണയന്മാരെന്നു+ വന്നാലും ദൈവം സത്യവാ​നെന്നേ വരൂ.+ “അങ്ങയുടെ വാക്കുകൾ അങ്ങ്‌ നീതി​മാ​നാ​ണെന്നു തെളി​യി​ക്കും. ന്യായ​വി​സ്‌താ​ര​ത്തിൽ അങ്ങുതന്നെ വിജയി​ക്കും”+ എന്നാണ​ല്ലോ എഴുതി​യി​രി​ക്കു​ന്നത്‌. 5  എന്നാൽ നമ്മുടെ അനീതി​കൊണ്ട്‌ ദൈവ​ത്തി​ന്റെ നീതി​യു​ടെ മാറ്റു കൂടു​ന്നെ​ങ്കിൽ പിന്നെ നമ്മൾ എന്തു പറയാ​നാണ്‌? ക്രോധം കാണി​ക്കു​ന്നു എന്നതു​കൊണ്ട്‌ ദൈവം അനീതി​യു​ള്ള​വ​നാ​ണെ​ന്നാ​ണോ? (മാനു​ഷി​ക​മായ കാഴ്‌ച​പ്പാ​ടി​ലാ​ണു ഞാൻ ഇതു പറയു​ന്നത്‌.) 6  ഒരിക്കലുമല്ല! അനീതി​യു​ള്ള​വ​നാ​ണെ​ങ്കിൽ ദൈവം എങ്ങനെ ലോകത്തെ ന്യായം വിധി​ക്കും?+ 7  ഇനി, ഞാൻ പറയുന്ന ഒരു നുണയി​ലൂ​ടെ, ദൈവം പറയുന്ന സത്യത്തി​ന്റെ ശോഭ​യേ​റു​ക​യും അങ്ങനെ ദൈവ​ത്തി​നു മഹത്ത്വ​മു​ണ്ടാ​കു​ക​യും ചെയ്യു​ന്നെ​ങ്കിൽ പിന്നെ എന്നെ പാപി​യെന്നു വിധി​ക്കു​ന്നത്‌ എന്തിനാ​ണ്‌? 8  അങ്ങനെയെങ്കിൽ, “നന്മ വരാൻവേണ്ടി നമുക്കു തിന്മ ചെയ്യാം” എന്നു പറഞ്ഞു​കൂ​ടേ? ഞങ്ങൾ അങ്ങനെ പറയു​ന്നെ​ന്നാ​ണ​ല്ലോ ചിലർ ആരോ​പി​ക്കു​ന്നത്‌. അവർക്കെ​തി​രെ​യുള്ള ന്യായ​വി​ധി എന്തു​കൊ​ണ്ടും നീതിക്കു ചേർച്ച​യി​ലാണ്‌.+ 9  അപ്പോൾപ്പിന്നെ നമുക്ക്‌ എന്തെങ്കി​ലും മേന്മയു​ണ്ടെ​ന്നാ​ണോ? ഇല്ല, ഒട്ടുമില്ല! മുമ്പ്‌ പറഞ്ഞതു​പോ​ലെ, ജൂതന്മാ​രും ഗ്രീക്കു​കാ​രും ഒരു​പോ​ലെ പാപത്തിൻകീ​ഴി​ലാണ്‌.+ 10  ഇങ്ങനെ എഴുതി​യി​ട്ടു​ണ്ട​ല്ലോ: “നീതി​മാൻ ആരുമില്ല. ഒരാൾപ്പോ​ലു​മില്ല.+ 11  ഉൾക്കാഴ്‌ചയുള്ള ആരുമില്ല. ദൈവത്തെ അന്വേ​ഷി​ക്കുന്ന ഒരാളു​മില്ല. 12  എല്ലാവരും വഴി​തെ​റ്റി​പ്പോ​യി​രി​ക്കു​ന്നു. അവരെ​ല്ലാം ഒരു ഗുണവു​മി​ല്ലാ​ത്ത​വ​രാ​യി​ത്തീർന്നി​രി​ക്കു​ന്നു. ദയ കാണി​ക്കുന്ന ആരുമില്ല. ഒരാൾപ്പോ​ലു​മില്ല.”+ 13  “അവരുടെ തൊണ്ട, തുറന്ന ശവക്കുഴി. നാവു​കൊണ്ട്‌ അവർ വഞ്ചിച്ചി​രി​ക്കു​ന്നു.”+ “അവരുടെ വായിൽ സർപ്പവി​ഷ​മുണ്ട്‌.”+ 14  “അവരുടെ വായ്‌ നിറയെ ശാപവും വിദ്വേ​ഷ​വും ആണ്‌.”+ 15  “അവരുടെ കാലുകൾ രക്തം ചൊരി​യാൻ കുതി​ക്കു​ന്നു.”+ 16  “അവരുടെ വഴിക​ളിൽ വിനാ​ശ​വും കഷ്ടതയും ഉണ്ട്‌. 17  സമാധാനത്തിന്റെ വഴി അവർക്ക്‌ അറിയില്ല.”+ 18  “അവരുടെ കൺമു​ന്നിൽ ഒട്ടും ദൈവ​ഭ​യ​മില്ല.”+ 19  നിയമത്തിൽ പറയു​ന്ന​തെ​ല്ലാം നിയമ​ത്തിൻകീ​ഴി​ലു​ള്ള​വ​രോ​ടാ​ണെന്നു നമുക്ക്‌ അറിയാം. അതു​കൊണ്ട്‌ എല്ലാ വായും അടഞ്ഞു​പോ​കു​ക​യും ലോകം മുഴുവൻ ദൈവ​സ​ന്നി​ധി​യിൽ ശിക്ഷയ്‌ക്ക്‌ അർഹരാ​യി​ത്തീ​രു​ക​യും ചെയ്യും.+ 20  അതിനാൽ നിയമം ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ ചെയ്യുന്നു എന്നതു​കൊണ്ട്‌ ആരെയും ദൈവ​ത്തി​ന്റെ മുന്നിൽ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കില്ല.+ നിയമ​ത്തിൽനിന്ന്‌ പാപ​ത്തെ​ക്കു​റിച്ച്‌ ശരിയായ* അറിവ്‌ ലഭിക്കു​ന്നു എന്നു മാത്രമേ ഉള്ളൂ.+ 21  എന്നാൽ നിയമ​വും പ്രവാ​ച​ക​ന്മാ​രും സാക്ഷ്യപ്പെടുത്തുന്നതുപോലെ+ നിയമം കൂടാ​തെ​തന്നെ ഇപ്പോൾ ദൈവ​ത്തി​ന്റെ നീതി വെളി​പ്പെ​ട്ടി​രി​ക്കു​ന്നു.+ 22  അതെ, വിശ്വ​സി​ക്കുന്ന എല്ലാവർക്കും​വേണ്ടി യേശു​ക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​ലൂ​ടെ ദൈവ​നീ​തി വെളി​പ്പെ​ട്ടി​രി​ക്കു​ന്നു. കാരണം ദൈവ​ത്തി​ന്റെ മുമ്പാകെ ആർക്കും ഒരു വ്യത്യാ​സ​വു​മില്ല.+ 23  എല്ലാവരും പാപം ചെയ്‌ത്‌ ദൈവ​തേ​ജ​സ്സി​ല്ലാ​ത്ത​വ​രാ​യി​രി​ക്കു​ന്ന​ല്ലോ.*+ 24  എന്നാൽ ദൈവം, ക്രിസ്‌തു​യേശു നൽകിയ മോചനവിലയാൽ*+ അവരെ മോചി​പ്പിച്ച്‌ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ ഇതു ദൈവ​ത്തിന്‌ അനർഹദയ+ തോന്നി​യിട്ട്‌, സൗജന്യ​മാ​യി നൽകുന്ന ഒരു സമ്മാന​മാണ്‌.+ 25  യേശുവിന്റെ രക്തത്തിൽ വിശ്വസിക്കുന്നവർക്കു+ ദൈവ​വു​മാ​യി സമാധാനത്തിലാകാൻ+ ദൈവം യേശു​വി​നെ ഒരു യാഗമായി* നൽകി. ദൈവം അങ്ങനെ ചെയ്‌തത്‌, താൻ സംയമനത്തോടെ* കാത്തി​രുന്ന മുൻകാ​ല​ങ്ങ​ളിൽ ആളുക​ളു​ടെ പാപങ്ങൾ ക്ഷമിച്ചതു തന്റെ ഭാഗത്തെ നീതി​യാ​ണെന്നു വരേണ്ട​തി​നും 26  ഇക്കാലത്ത്‌ താൻ യേശു​വിൽ വിശ്വ​സി​ക്കുന്ന ഒരാളെ നീതി​മാ​നാ​യി പ്രഖ്യാപിക്കുമ്പോൾ+ അതും തന്റെ ഭാഗത്തെ നീതി​യാ​ണെന്നു വരേണ്ട​തി​നും ആണ്‌.+ 27  അങ്ങനെയെങ്കിൽ, പൊങ്ങച്ചം പറയാൻ എന്തിരി​ക്കു​ന്നു? അതിനു സ്ഥാനമി​ല്ലാ​താ​യി. ഏതു നിയമ​ത്താൽ? പ്രവൃ​ത്തി​ക​ളു​ടെ നിയമ​ത്താ​ലാ​ണോ?+ അല്ല, വിശ്വാ​സ​ത്തി​ന്റെ നിയമ​ത്താൽ. 28  കാരണം നിയമം ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ ചെയ്യു​ന്ന​തി​നാ​ലല്ല, പകരം വിശ്വാ​സ​ത്താ​ലാണ്‌ ഒരാളെ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കു​ന്ന​തെന്നു നമ്മൾ മനസ്സി​ലാ​ക്കു​ന്നു.+ 29  ദൈവം ജൂതന്മാ​രു​ടെ മാത്രം ദൈവ​മാ​ണോ?+ ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ​യും ദൈവ​മല്ലേ?+ അതെ, ദൈവം ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ​യും ദൈവ​മാണ്‌.+ 30  ദൈവം ഒന്നേ ഉള്ളൂ.+ അതു​കൊണ്ട്‌ പരി​ച്ഛേ​ദ​ന​യേ​റ്റ​വ​രെ​യും പരി​ച്ഛേ​ദ​ന​യേൽക്കാ​ത്ത​വ​രെ​യും ദൈവം അവരുടെ വിശ്വാ​സ​ത്താൽ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കു​ന്നു.+ 31  അപ്പോൾ നമ്മുടെ വിശ്വാ​സ​ത്താൽ നമ്മൾ നിയമത്തെ നീക്കി​ക്ക​ള​യു​ക​യാ​ണോ? ഒരിക്ക​ലു​മല്ല! നമ്മൾ നിയമത്തെ പിന്താ​ങ്ങു​ക​യാ​ണു ചെയ്യു​ന്നത്‌.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “സൂക്ഷ്‌മ​മായ.”
അഥവാ “ദൈവ​തേ​ജ​സ്സി​നൊ​പ്പം എത്താത്ത​വ​രാ​യി​രി​ക്കു​ന്ന​ല്ലോ.”
പദാവലി കാണുക.
അഥവാ “ക്ഷമയോ​ടെ.”
അഥവാ “പാപപ​രി​ഹാ​ര​യാ​ഗ​മാ​യി; അനുര​ഞ്‌ജ​ന​യാ​ഗ​മാ​യി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം