ലേവ്യ 5:1-19

5  “‘സാക്ഷിമൊഴി+ കൊടു​ക്കാ​നുള്ള പരസ്യ​മായ ആഹ്വാനം* കേട്ടി​ട്ടും ഒരാൾ, താൻ സാക്ഷി​യാ​യി​രി​ക്കു​ക​യോ കാണു​ക​യോ മനസ്സി​ലാ​ക്കു​ക​യോ ചെയ്‌ത കാര്യത്തെ​പ്പറ്റി വിവരം കൊടു​ക്കാ​തി​രു​ന്നാൽ അതു പാപമാ​ണ്‌. അവൻ സ്വന്തം തെറ്റിന്‌ ഉത്തരം പറയണം. 2  “‘ഒരാൾ ശുദ്ധി​യി​ല്ലാത്ത എന്തി​ലെ​ങ്കി​ലും തൊട്ടാൽ അശുദ്ധ​നാ​കും. അതു ചത്തുകി​ട​ക്കുന്ന, ശുദ്ധി​യി​ല്ലാത്ത ഒരു വന്യമൃ​ഗ​മോ വളർത്തു​മൃ​ഗ​മോ കൂട്ടമാ​യി കാണ​പ്പെ​ടുന്ന ജീവി​യോ ആകട്ടെ അതിനെ തൊട്ടാൽ അവൻ അശുദ്ധ​നാ​കും.+ അക്കാര്യം തിരി​ച്ച​റി​യു​ന്നില്ലെ​ങ്കിൽപ്പോ​ലും അവൻ കുറ്റക്കാ​ര​നാണ്‌. 3  അറിയാതെ ആരെങ്കി​ലും മനുഷ്യ​ന്റെ അശുദ്ധിയിൽ+—ഒരാളെ അശുദ്ധ​നാ​ക്കുന്ന അശുദ്ധ​മായ എന്തി​ലെ​ങ്കി​ലും—തൊട്ടാൽ അത്‌ അറിയു​മ്പോൾ അവൻ കുറ്റക്കാ​ര​നാ​കും. 4  “‘ചിന്താ​ശൂ​ന്യ​മാ​യി സത്യം ചെയ്‌ത ഒരാൾ അതിന്റെ ഗൗരവം സംബന്ധി​ച്ച്‌ ബോധ​വാ​നല്ലെ​ന്നി​രി​ക്കട്ടെ. താൻ ഉദ്ദേശിച്ച കാര്യം നല്ലതാ​യാ​ലും ചീത്തയാ​യാ​ലും ചിന്താ​ശൂ​ന്യ​മാ​യാ​ണു സത്യം ചെയ്‌ത​തെന്നു പിന്നീടു തിരി​ച്ച​റി​യുമ്പോൾ അവൻ കുറ്റക്കാ​ര​നാ​കും.*+ 5  “‘ഇപ്പറഞ്ഞ ഏതെങ്കി​ലും കാര്യ​ത്തിൽ അവൻ കുറ്റക്കാ​ര​നാ​യി​ത്തീ​രുന്നെ​ങ്കിൽ താൻ ചെയ്‌ത പാപം എന്താ​ണെന്ന്‌ അവൻ ഏറ്റുപ​റ​യണം.+ 6  പാപത്തിനു പരിഹാ​ര​മാ​യി അവൻ യഹോ​വ​യ്‌ക്ക്‌ അപരാ​ധ​യാ​ഗം കൊണ്ടു​വ​രു​ക​യും വേണം.+ ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌ ഒരു പെണ്ണാ​ട്ടിൻകു​ട്ടിയെ​യാണ്‌ ഇങ്ങനെ പാപയാ​ഗ​ത്തി​നാ​യി കൊണ്ടു​വരേ​ണ്ടത്‌. അതു ചെമ്മരി​യാ​ടോ കോലാ​ടോ ആകാം. അപ്പോൾ പുരോ​ഹി​തൻ അവനു പാപപ​രി​ഹാ​രം വരുത്തും. 7  “‘പക്ഷേ ഒരു ആടിനെ അർപ്പി​ക്കാൻ അവനു വകയില്ലെ​ങ്കിൽ, അപരാ​ധ​യാ​ഗ​മാ​യി രണ്ടു ചെങ്ങാ​ലിപ്രാ​വിനെ​യോ രണ്ടു പ്രാവിൻകുഞ്ഞിനെയോ+ യഹോ​വ​യു​ടെ മുന്നിൽ കൊണ്ടു​വ​രണം; ഒന്നു പാപയാ​ഗ​ത്തി​നും മറ്റേതു ദഹനയാ​ഗ​ത്തി​നും.+ 8  അവയെ പുരോ​ഹി​തന്റെ അടുത്ത്‌ കൊണ്ടു​വ​രണം. പുരോ​ഹി​തൻ ആദ്യം അർപ്പി​ക്കു​ന്നതു പാപയാ​ഗ​ത്തി​നു​ള്ള​തിനെ​യാ​യി​രി​ക്കും. പുരോ​ഹി​തൻ അതിന്റെ കഴുത്തി​ന്റെ മുൻഭാ​ഗം മുറി​ക്കും. പക്ഷേ തല വേർപെ​ടു​ത്തില്ല. 9  പാപയാഗത്തിന്റെ രക്തത്തിൽ കുറച്ച്‌ എടുത്ത്‌ അവൻ യാഗപീ​ഠ​ത്തി​ന്റെ വശത്ത്‌ തളിക്കും.+ ബാക്കി രക്തം യാഗപീ​ഠ​ത്തി​ന്റെ ചുവട്ടി​ലേക്കു വാർന്നുപോ​കാൻ ഇടയാ​ക്കും. ഇത്‌ ഒരു പാപയാ​ഗ​മാണ്‌. 10  മറ്റേതിനെ അവൻ പതിവ്‌ നടപടിക്രമമനുസരിച്ച്‌+ ദഹനയാ​ഗ​മാ​യി അർപ്പി​ക്കും. അവൻ ചെയ്‌ത പാപത്തി​നു പുരോ​ഹി​തൻ അവനു​വേണ്ടി പാപപ​രി​ഹാ​രം വരുത്തു​ക​യും അവനു ക്ഷമ ലഭിക്കു​ക​യും ചെയ്യും.+ 11  “‘എന്നാൽ പാപത്തി​നുവേണ്ടി രണ്ടു ചെങ്ങാ​ലിപ്രാ​വിനെ​യോ രണ്ടു പ്രാവിൻകു​ഞ്ഞിനെ​യോ യാഗം അർപ്പി​ക്കാൻ അവനു വകയില്ലെ​ങ്കിൽ ഒരു ഏഫായു​ടെ പത്തിലൊന്ന്‌*+ അളവ്‌ നേർത്ത ധാന്യപ്പൊ​ടി അവൻ പാപയാ​ഗ​മാ​യി കൊണ്ടു​വ​രണം. അതിൽ എണ്ണ ചേർക്കു​ക​യോ അതിനു മുകളിൽ കുന്തി​രി​ക്കം വെക്കു​ക​യോ അരുത്‌. കാരണം ഇതൊരു പാപയാ​ഗ​മാണ്‌. 12  അവൻ അതു പുരോ​ഹി​തന്റെ അടുത്ത്‌ കൊണ്ടു​വ​രും. പുരോ​ഹി​തൻ മുഴുവൻ യാഗത്തിന്റെ​യും പ്രതീകമായി* അതിൽനി​ന്ന്‌ കൈ നിറയെ എടുത്ത്‌ യാഗപീ​ഠ​ത്തിൽ, യഹോ​വ​യ്‌ക്ക്‌ അഗ്നിയിൽ അർപ്പി​ക്കുന്ന യാഗങ്ങ​ളു​ടെ മുകളിൽ വെച്ച്‌ ദഹിപ്പി​ക്കും.* ഇതൊരു പാപയാ​ഗ​മാണ്‌. 13  അവൻ ചെയ്‌തത്‌ ഇവയിൽ ഏതു പാപമാ​യാ​ലും പുരോ​ഹി​തൻ അവനു​വേണ്ടി പാപപ​രി​ഹാ​രം വരുത്തും. അങ്ങനെ അവനു ക്ഷമ കിട്ടും.+ ഈ യാഗവ​സ്‌തു​വിൽ ബാക്കി​യുള്ള ഭാഗം ധാന്യ​യാ​ഗ​ത്തി​ന്റെ കാര്യ​ത്തിലെ​ന്നപോലെ​തന്നെ പുരോ​ഹി​ത​നു​ള്ള​താണ്‌.’”+ 14  യഹോവ മോശ​യോ​ട്‌ ഇങ്ങനെ​യും പറഞ്ഞു: 15  “യഹോ​വ​യു​ടെ വിശുദ്ധവസ്‌തുക്കൾക്കെതിരെ+ അറിയാ​തെ പാപം ചെയ്‌ത്‌ ആരെങ്കി​ലും അവിശ്വ​സ്‌തത കാണി​ക്കുന്നെ​ങ്കിൽ, അവൻ ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌ ന്യൂന​ത​യി​ല്ലാത്ത ഒരു ആൺചെ​മ്മ​രി​യാ​ടി​നെ അപരാ​ധ​യാ​ഗ​മാ​യി യഹോ​വ​യു​ടെ സന്നിധി​യിൽ കൊണ്ടു​വ​രണം.+ അതിന്റെ മൂല്യം വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരമുള്ള+ വെള്ളി​പ്പ​ണ​ത്തിൽ കണക്കാ​ക്കി​യ​താ​യി​രി​ക്കണം. 16  കൂടാതെ, വിശു​ദ്ധ​സ്ഥ​ല​ത്തിന്‌ എതിരെ അവൻ ചെയ്‌ത പാപത്തി​നു നഷ്ടപരി​ഹാ​ര​വും കൊടു​ക്കണം. കണക്കാ​ക്കിയ തുക​യോടൊ​പ്പം അഞ്ചി​ലൊ​ന്നും​കൂ​ടെ ചേർത്ത്‌ അവൻ അതു പുരോ​ഹി​തനെ ഏൽപ്പി​ക്കണം.+ അപരാ​ധ​യാ​ഗ​ത്തി​നുള്ള ആൺചെ​മ്മ​രി​യാ​ടി​നെ അർപ്പിച്ച്‌ പുരോ​ഹി​തൻ അവനു പാപപരിഹാരം+ വരുത്തു​ക​യും അവനു ക്ഷമ കിട്ടു​ക​യും ചെയ്യും.+ 17  “ചെയ്യരു​തെന്ന്‌ യഹോവ കല്‌പി​ച്ചി​രി​ക്കുന്ന എന്തെങ്കി​ലും ചെയ്‌ത്‌ ഒരാൾ പാപം ചെയ്യുന്നെ​ങ്കിൽ, അതി​നെ​ക്കു​റിച്ച്‌ ബോധ​വാ​നല്ലെ​ങ്കിൽപ്പോ​ലും അവൻ കുറ്റക്കാ​ര​നാണ്‌.+ അവന്റെ തെറ്റിന്‌ അവൻ ഉത്തരം പറയണം. 18  അപരാധയാഗത്തിനുവേണ്ടി അവൻ ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌, ന്യൂന​ത​യി​ല്ലാ​ത്ത​തും കണക്കാ​ക്കിയ മൂല്യ​ത്തിന്‌ ഒത്തതും ആയ ഒരു ആൺചെ​മ്മ​രി​യാ​ടി​നെ പുരോ​ഹി​തന്റെ അടുത്ത്‌ കൊണ്ടു​വ​രണം.+ അപ്പോൾ അവൻ അബദ്ധവ​ശാൽ അറിയാ​തെ ചെയ്‌തു​പോയ തെറ്റിനു പുരോ​ഹി​തൻ പാപപ​രി​ഹാ​രം വരുത്തു​ക​യും അവനു ക്ഷമ കിട്ടു​ക​യും ചെയ്യും. 19  ഇതൊരു അപരാ​ധ​യാ​ഗ​മാണ്‌. യഹോ​വ​യ്‌ക്കെ​തി​രെ പാപം ചെയ്‌ത്‌ അവൻ കുറ്റക്കാ​ര​നാ​യ​ല്ലോ.”

അടിക്കുറിപ്പുകള്‍

അക്ഷ. “ശാപം (ആണ) ഉച്ചരി​ക്കു​ന്നത്‌.” സാധ്യ​ത​യ​നു​സ​രിച്ച്‌, കുറ്റക​ര​മായ ഒരു പ്രവൃ​ത്തിയെ​ക്കു​റി​ച്ചുള്ള അറിയി​പ്പ്‌. ഇതിൽ, കുറ്റക്കാ​രന്‌ എതി​രെ​യോ സംഭവ​ത്തി​നു സാക്ഷി​യാ​യി​രു​ന്നി​ട്ടും മൊഴി നൽകാത്ത ഒരുവന്‌ എതി​രെ​യോ ഉച്ചരി​ക്കുന്ന ശാപം ഉൾപ്പെട്ടേ​ക്കാം.
അവൻ സ്വന്തം നേർച്ച നിറ​വേ​റ്റാ​ത്ത​താ​കാം ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌.
ഒരു ഏഫായു​ടെ പത്തി​ലൊന്ന്‌ = 2.2 ലി. അനു. ബി14 കാണുക.
അഥവാ “മുഴുവൻ യാഗ​ത്തെ​യും ഓർമി​പ്പി​ക്കുന്ന (പ്രതി​നി​ധാ​നം ചെയ്യുന്ന) ഭാഗമാ​യി.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കും.”
അഥവാ “വിശു​ദ്ധശേക്കെ​ലി​ന്റെ.” ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം