വിലാ​പങ്ങൾ 1:1-22

א (ആലേഫ്‌)* 1  ആളുകൾ തിങ്ങി​നി​റ​ഞ്ഞി​രുന്ന നഗരം തനിച്ചി​രി​ക്കു​ന്ന​ല്ലോ!+ മറ്റു രാജ്യ​ങ്ങളെ​ക്കാൾ ആൾപ്പെ​രു​പ്പ​മു​ണ്ടാ​യി​രു​ന്നവൾ വിധവ​യാ​യിപ്പോ​യ​ല്ലോ!+ സംസ്ഥാ​ന​ങ്ങൾക്കി​ട​യിൽ രാജകു​മാ​രി​യാ​യി കഴിഞ്ഞവൾ അടിമ​പ്പണി ചെയ്യേ​ണ്ടി​വ​ന്ന​ല്ലോ!+ ב (ബേത്ത്‌)  2  രാത്രി മുഴുവൻ അവൾ പൊട്ടി​ക്ക​ര​യു​ന്നു,+ അവളുടെ കവിളു​ക​ളി​ലൂ​ടെ കണ്ണീർ ഒഴുകു​ന്നു. അവളെ ആശ്വസി​പ്പി​ക്കാൻ അവളുടെ കാമു​ക​ന്മാർ ആരുമില്ല.+ അവളുടെ കൂട്ടു​കാരെ​ല്ലാം അവളെ ചതിച്ചു,+ അവർ അവളുടെ ശത്രു​ക്ക​ളാ​യി. ג (ഗീമെൽ)  3  യഹൂദയ്‌ക്കു കഷ്ടതക​ളും ക്രൂര​മായ അടിമ​ത്ത​വും അനുഭ​വിക്കേ​ണ്ടി​വന്നു,+ അവളെ ബന്ദിയാ​യി കൊണ്ടുപോ​യി.+ അവൾക്കു ജനതകൾക്കി​ട​യിൽ താമസിക്കേ​ണ്ടി​വന്നു,+ അവൾക്കു വിശ്ര​മി​ക്കാ​നി​ട​മില്ല. അവളെ ഉപദ്ര​വി​ക്കു​ന്ന​വരെ​ല്ലാം കഷ്ടതയു​ടെ സമയത്ത്‌ അവളുടെ മേൽ ചാടി​വീ​ണി​രി​ക്കു​ന്നു. ד (ദാലെത്ത്‌)  4  ആരും സീയോ​നിലേക്ക്‌ ഉത്സവത്തി​നു വരാത്ത​തി​നാൽ അവി​ടേ​ക്കുള്ള വഴികൾ കരയുന്നു.+ അവളുടെ കവാട​ങ്ങളെ​ല്ലാം വിജന​മാ​യി​ക്കി​ട​ക്കു​ന്നു,+ അവളുടെ പുരോ​ഹി​ത​ന്മാർ നെടു​വീർപ്പി​ടു​ന്നു. അവളുടെ കന്യകമാർ* ദുഃഖി​ച്ചു​ക​ര​യു​ന്നു, അവൾ അതി​വേ​ദ​ന​യി​ലാണ്‌. ה (ഹേ)  5  അവളുടെ എതിരാ​ളി​ക​ളാണ്‌ ഇപ്പോൾ അവളുടെ യജമാ​ന​ന്മാർ, അവളുടെ ശത്രുക്കൾ പേടി​കൂ​ടാ​തെ കഴിയു​ന്നു.+ അവളുടെ ലംഘനങ്ങൾ നിമിത്തം യഹോവ അവൾക്കു ദുഃഖം നൽകി​യി​രി​ക്കു​ന്നു.+ എതിരാ​ളി​കൾ അവളുടെ മക്കളെ ബന്ദിക​ളാ​ക്കി കൊണ്ടുപോ​യി.+ ו (വൗ)  6  സീയോൻപുത്രിയുടെ പ്രൗഢിയെ​ല്ലാം പൊയ്‌പോ​യി.+ അവളുടെ പ്രഭു​ക്ക​ന്മാർ മേച്ചിൽപ്പു​റം കിട്ടാത്ത കലമാ​നു​കളെപ്പോ​ലെ.അവരെ പിന്തു​ട​രു​ന്ന​വ​രു​ടെ മുന്നിൽ അവർ അവശരാ​യി നടക്കുന്നു. ז (സയിൻ)  7  കഷ്ടപ്പെടുകയും ഭവനമി​ല്ലാ​തെ അലയു​ക​യും ചെയ്യു​മ്പോൾ,പണ്ടു തനിക്കു​ണ്ടാ​യി​രുന്ന വിലപി​ടിച്ച വസ്‌തു​ക്കളെ​ക്കു​റിച്ചെ​ല്ലാം യരുശ​ലേം ഓർക്കു​ന്നു.+ അവളുടെ ജനം എതിരാ​ളി​യു​ടെ കൈയിൽ അകപ്പെ​ടു​ക​യുംഅവളെ സഹായി​ക്കാൻ ആരുമി​ല്ലാ​താ​കു​ക​യും ചെയ്‌തപ്പോൾ+ എതിരാ​ളി​കൾ അവളുടെ വീഴ്‌ച കണ്ട്‌ അതിൽ ആഹ്ലാദി​ച്ചു.+ ח (ഹേത്ത്‌)  8  യരുശലേം വലിയ പാപം ചെയ്‌തു;+ അതു​കൊണ്ട്‌ എല്ലാവ​രും അവളെ വെറു​ക്കു​ന്നു. അവളെ ബഹുമാ​നി​ച്ചി​രു​ന്ന​വരെ​ല്ലാം അവളുടെ നഗ്നത കണ്ടു,+ അവർ ഇപ്പോൾ അവളെ അറപ്പോ​ടെ കാണുന്നു. അവൾ ഞരങ്ങുന്നു,+ അപമാ​ന​ഭാ​ര​ത്താൽ മുഖം തിരി​ക്കു​ന്നു. ט (തേത്ത്‌)  9  അവളുടെ അശുദ്ധി അവളുടെ ഉടുപ്പിൽ പറ്റിയി​രി​ക്കു​ന്നു. അവളുടെ ഭാവിയെ​ക്കു​റിച്ച്‌ അവൾ ചിന്തി​ച്ചില്ല.+ അവളുടെ വീഴ്‌ച ഭയങ്കര​മാ​യി​രു​ന്നു, അവളെ ആശ്വസി​പ്പി​ക്കാൻ ആരുമില്ല. യഹോവേ, എന്റെ കഷ്ടതകൾ കാണേ​ണമേ, ശത്രു മഹത്ത്വം നേടി​യി​രി​ക്കു​ന്നു.+ י (യോദ്‌) 10  എതിരാളി അവളുടെ സമ്പത്തു മുഴുവൻ കൈക്ക​ലാ​ക്കി.+ അങ്ങയുടെ സഭയിൽ പ്രവേ​ശി​ക്ക​രുത്‌ എന്ന്‌ അങ്ങ്‌ കല്‌പിച്ച ജനതകൾഅവളുടെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ കടക്കു​ന്നത്‌ അവൾ കണ്ടു.+ כ (കഫ്‌) 11  അവളുടെ ജനങ്ങൾ നെടു​വീർപ്പി​ടു​ന്നു, അവരെ​ല്ലാം ആഹാരം തേടി അലയുന്നു.+ അൽപ്പം ആഹാരം കഴിച്ച്‌ ജീവൻ നിലനി​റു​ത്താൻ അവർ അവരുടെ അമൂല്യ​വ​സ്‌തു​ക്കൾ നൽകുന്നു. യഹോവേ, നോ​ക്കേ​ണമേ; ഞാൻ ഒന്നിനും കൊള്ളാ​ത്ത​വ​ളാ​യി​രി​ക്കു​ന്നു.* ל (ലാമെദ്‌) 12  വഴിയേ പോകു​ന്ന​വരേ, നിങ്ങൾക്കു വിഷമം തോന്നു​ന്നി​ല്ലേ? യഹോ​വ​യ്‌ക്ക്‌ ഉഗ്ര​കോ​പം തോന്നിയ ദിവസം ദൈവം എനിക്കു നൽകിയ വേദന കാണൂ!ഞാൻ വേദനി​ക്കു​ന്ന​തുപോ​ലെ മറ്റാ​രെ​ങ്കി​ലും വേദനി​ക്കു​ന്നു​ണ്ടോ?+ מ (മേം) 13  സ്വർഗത്തിൽനിന്ന്‌ ദൈവം എന്റെ അസ്ഥിക​ളിലേക്കു തീ അയച്ച്‌ അവ ഓരോ​ന്നിനെ​യും കീഴട​ക്കു​ന്നു.+ ദൈവം എന്റെ വഴിയിൽ വല വിരിച്ചു, പിന്തി​രി​യാൻ എന്നെ പ്രേരി​പ്പി​ച്ചു. ദൈവം എന്നെ ആരോ​രു​മി​ല്ലാത്ത ഒരുവ​ളാ​ക്കി​യി​രി​ക്കു​ന്നു. ദിവസം മുഴുവൻ ഞാൻ രോഗി​യാ​യി കഴിയു​ന്നു. נ (നൂൻ) 14  എന്റെ ലംഘനങ്ങൾ എന്റെ മേൽ ഒരു നുകംപോ​ലെ കെട്ടിവെ​ച്ചി​രി​ക്കു​ന്നു, ദൈവം തന്റെ കൈ​കൊണ്ട്‌ അവ കെട്ടി​യി​രി​ക്കു​ന്നു; അവ എന്റെ കഴുത്തിൽ വെച്ചി​രി​ക്കു​ന്നു, എന്റെ ശക്തി ചോർന്നുപോ​യി. എനിക്ക്‌ എതിർത്തു​നിൽക്കാൻ കഴിയാ​ത്ത​വ​രു​ടെ കൈയിൽ യഹോവ എന്നെ ഏൽപ്പിച്ചു.+ ס (സാമെക്‌) 15  എന്റെ ഇടയി​ലു​ണ്ടാ​യി​രുന്ന കരുത്ത​ന്മാ​രെ യഹോവ നീക്കി​ക്ക​ളഞ്ഞു.+ എന്റെ ചെറു​പ്പ​ക്കാ​രെ തകർക്കാൻ ദൈവം എന്റെ നേരെ ഒരു ജനസമൂ​ഹത്തെ കൂട്ടി​വ​രു​ത്തി.+ കന്യക​യാ​യ യഹൂദാ​പുത്രി​യെ യഹോവ മുന്തിരിച്ചക്കിൽ* ഇട്ട്‌ ചവിട്ടി.+ ע (അയിൻ) 16  ഇതെല്ലാം ഓർത്ത്‌ ഞാൻ തേങ്ങുന്നു,+ എന്റെ കണ്ണിൽനി​ന്ന്‌ കണ്ണീർ ഒഴുകു​ന്നു. എനിക്ക്‌ ആശ്വാസം തരാനും ഉന്മേഷം പകരാ​നും കഴിയുന്ന ആരും എന്റെ അടുത്തില്ല. ശത്രു ഞങ്ങളെ കീഴട​ക്കി​യി​രി​ക്കു​ന്നു, എന്റെ പുത്ര​ന്മാർ തകർന്നുപോ​യി. פ (പേ) 17  സീയോൻ കൈ വിരി​ച്ചു​പി​ടി​ച്ചി​രി​ക്കു​ന്നു,+ അവളെ ആശ്വസി​പ്പി​ക്കാൻ ആരുമില്ല. യാക്കോ​ബി​നു നേരെ തിരി​യാൻ അവന്റെ ചുറ്റു​മുള്ള ശത്രു​ക്കൾക്ക്‌ യഹോവ കല്‌പന കൊടു​ത്തി​രി​ക്കു​ന്നു.+ യരുശലേ​മിനോട്‌ അവർക്ക്‌ അറപ്പു തോന്നു​ന്നു.+ צ (സാദെ) 18  യഹോവ നീതി​മാ​നാണ്‌!+ ഞാനാണു ദൈവ​ത്തി​ന്റെ കല്‌പ​നകൾ ലംഘി​ച്ചത്‌.*+ എല്ലാവ​രും ശ്രദ്ധിക്കൂ, എന്റെ വേദന കാണൂ. എന്റെ കന്യകമാരെയും* ചെറു​പ്പ​ക്കാരെ​യും ബന്ദിക​ളാ​യി കൊണ്ടുപോ​യി​രി​ക്കു​ന്നു.+ ק (കോഫ്‌) 19  ഞാൻ എന്റെ കാമു​ക​ന്മാ​രെ വിളിച്ചു, പക്ഷേ അവർ എന്നെ വഞ്ചിച്ചു.+ ജീവൻ നിലനി​റു​ത്താ​നാ​യി ആഹാരം തേടി അലഞ്ഞ്‌എന്റെ പുരോ​ഹി​ത​ന്മാ​രും മൂപ്പന്മാരും* നഗരത്തിൽ മരിച്ചു​വീ​ണു.+ ר (രേശ്‌) 20  യഹോവേ, കാണേ​ണമേ, ഞാൻ വലിയ കഷ്ടത്തി​ലാണ്‌. എന്റെ ഉള്ളം* കലങ്ങി​മ​റി​യു​ന്നു. എന്റെ ഹൃദയം വേദന​കൊ​ണ്ട്‌ പുളയു​ന്നു, ഞാൻ അങ്ങേയറ്റം ധിക്കാരം കാണി​ച്ച​ല്ലോ.+ പുറത്ത്‌ വാൾ ജീവ​നെ​ടു​ക്കു​ന്നു,+ വീടി​നു​ള്ളി​ലും മരണം​തന്നെ. ש (ശീൻ) 21  ആളുകൾ എന്റെ ഞരക്കം കേട്ടു, എന്നാൽ എന്നെ ആശ്വസി​പ്പി​ക്കാൻ ആരുമില്ല. എന്റെ ശത്രു​ക്കളെ​ല്ലാം എനിക്കു വന്ന ദുരന്തം അറിഞ്ഞു. അങ്ങ്‌ അതു വരുത്തി​യ​തുകൊണ്ട്‌ അവരെ​ല്ലാം സന്തോ​ഷി​ക്കു​ന്നു.+ എന്നാൽ അങ്ങ്‌ പറഞ്ഞ ആ ദിവസം വരുമ്പോൾ+ അവരെ​ല്ലാം എന്നെ​പ്പോലെ​യാ​കും.+ ת (തൗ) 22  അവരുടെ ദുഷ്ടതയെ​ല്ലാം അങ്ങ്‌ കാണേ​ണമേ.എന്റെ ലംഘനങ്ങൾ കാരണം എന്നോടു ചെയ്‌ത​തുപോ​ലെ അവരോ​ടും ചെയ്യേ​ണമേ,+ ഒട്ടും ദയ കാണി​ക്ക​രു​തേ. ഞാൻ ഞരങ്ങിക്കൊ​ണ്ടി​രി​ക്കു​ന്നു, എന്റെ ഹൃദയം തളർന്നി​രി​ക്കു​ന്നു.

അടിക്കുറിപ്പുകള്‍

1 മുതൽ 4 വരെയുള്ള അധ്യാ​യങ്ങൾ എബ്രായ അക്ഷരമാ​ലാ​ക്ര​മ​ത്തിൽ ചിട്ട​പ്പെ​ടു​ത്തിയ വിലാ​പ​ഗീ​ത​ങ്ങ​ളാ​ണ്‌.
അഥവാ “ചെറു​പ്പ​ക്കാ​രി​കൾ.”
ഇവിടെ യരുശ​ലേ​മി​നു വ്യക്തി​ത്വം കല്‌പി​ച്ചി​രി​ക്കു​ന്നു.
പദാവലി കാണുക.
അഥവാ “ചെറു​പ്പ​ക്കാ​രി​ക​ളെ​യും.”
അക്ഷ. “വായെ ധിക്കരി​ച്ചത്‌.”
പദാവലി കാണുക.
അക്ഷ. “കുടലു​കൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം