വിലാ​പങ്ങൾ 4:1-22

א (ആലേഫ്‌) 4  വെട്ടി​ത്തി​ള​ങ്ങുന്ന തനിത്തങ്കം മങ്ങി​പ്പോ​യ​ല്ലോ!+ വിശു​ദ്ധ​മാ​യ കല്ലുകൾ+ ഓരോ തെരുക്കോണിലും* ചിതറി​ക്കി​ട​ക്കു​ന്നു!+ ב (ബേത്ത്‌)   ശുദ്ധീകരിച്ച സ്വർണ​ത്തി​ന്റെ വിലയുണ്ടായിരുന്ന* സീയോൻപുത്ര​ന്മാർക്ക്‌ഇപ്പോൾ ഇതാ, കുശവൻ* ഉണ്ടാക്കിയ വെറും മൺപാത്ര​ങ്ങ​ളു​ടെ വില മാത്രം! ג (ഗീമെൽ)   കുറുനരികൾപോലും അവയുടെ കുഞ്ഞു​ങ്ങൾക്കു മുല കൊടു​ക്കു​ന്നു;എന്നാൽ എന്റെ ജനത്തിന്റെ പുത്രി മരുഭൂമിയിലെ* ഒട്ടകപ്പക്ഷിയെപ്പോലെ+ ക്രൂര​യാ​യി​ത്തീർന്നു.+ ד (ദാലെത്ത്‌)   മുലകുടി മാറാത്ത കുഞ്ഞിന്റെ നാവ്‌ ദാഹി​ച്ചു​വ​രണ്ട്‌ അണ്ണാക്കിൽ പറ്റിപ്പി​ടി​ക്കു​ന്നു; കുട്ടികൾ ആഹാരം ഇരക്കുന്നു,+ എന്നാൽ ആരും അവർക്ക്‌ ഒന്നും കൊടു​ക്കു​ന്നില്ല.+ ה (ഹേ)   വിശിഷ്ടവിഭവങ്ങൾ കഴിച്ചി​രു​ന്നവർ തെരു​വു​ക​ളിൽ പട്ടിണി കിടക്കു​ന്നു.*+ കടുഞ്ചു​വ​പ്പു​വ​സ്‌ത്രങ്ങൾ ധരിച്ച്‌ വളർന്നവർ+ ചാരക്കൂ​മ്പാ​ര​ത്തിൽ കിടക്കു​ന്നു. ו (വൗ)   എന്റെ ജനത്തിന്റെ പുത്രി​യു​ടെ ശിക്ഷ* സൊ​ദോ​മി​ന്റെ പാപത്തി​നു ലഭിച്ച ശിക്ഷ​യെ​ക്കാൾ വലുതാ​ണ്‌.+സഹായി​ക്കാൻ ആരുമി​ല്ലാ​തെ ഒരു നിമി​ഷംകൊ​ണ്ടാ​ണ​ല്ലോ സൊ​ദോം തകർന്നുപോ​യത്‌.+ ז (സയിൻ)   സീയോന്റെ നാസീർവ്രതസ്ഥർ+ മഞ്ഞി​നെ​ക്കാൾ ശുദ്ധി​യു​ള്ള​വ​രും പാലിനെ​ക്കാൾ വെളു​ത്ത​വ​രും ആയിരു​ന്നു. അവർ പവിഴ​ക്ക​ല്ലു​കളെ​ക്കാൾ ചുവന്നു​തു​ടു​ത്തി​രു​ന്നു, മിനു​ക്കിയെ​ടുത്ത ഇന്ദ്രനീ​ല​ക്ക​ല്ലു​കൾപോലെ​യാ​യി​രു​ന്നു അവർ. ח (ഹേത്ത്‌)   എന്നാൽ അവർ കരിയെക്കാൾ* കറുത്തുപോ​യി;തെരു​വു​ക​ളിൽ അവരെ ആരും തിരി​ച്ച​റി​യു​ന്നില്ല. അവരുടെ തൊലി എല്ലിൽ ഒട്ടി​പ്പോ​യി,+ അത്‌ ഉണക്കക്ക​മ്പുപോലെ​യാ​യി. ט (തേത്ത്‌)   വെട്ടേറ്റ്‌ മരിക്കു​ന്നവർ പട്ടിണി​കൊ​ണ്ട്‌ മരിക്കു​ന്ന​വരെ​ക്കാൾ ഭാഗ്യ​വാ​ന്മാർ;+പട്ടിണികൊണ്ട്‌ അവർ മെലിഞ്ഞ്‌ ഉണങ്ങിപ്പോ​കു​ന്നു; വയലിൽനിന്ന്‌ ആഹാരം ലഭിക്കാ​ത്ത​തി​നാൽ വിശപ്പ്‌ അവരെ കുത്തിക്കൊ​ല്ലു​ന്നു. י (യോദ്‌) 10  കരുണ നിറഞ്ഞ സ്‌ത്രീ​കൾ അവരുടെ കൈകൾകൊ​ണ്ട്‌ സ്വന്തം കുഞ്ഞു​ങ്ങളെ വേവിച്ചു.+ എന്റെ ജനത്തിന്റെ പുത്രി വീണ​പ്പോൾ, അവരുടെ വിലാ​പ​കാ​ലത്ത്‌, കുഞ്ഞുങ്ങൾ അവർക്ക്‌ ആഹാര​മാ​യി​ത്തീർന്നു.+ כ (കഫ്‌) 11  യഹോവ ഉഗ്രമാ​യി കോപി​ച്ചു, തന്റെ കോപാ​ഗ്നി ചൊരി​ഞ്ഞു.+ദൈവം സീയോ​നിൽ തീ ഇട്ടു, അത്‌ അവളുടെ അടിസ്ഥാ​നങ്ങൾ ദഹിപ്പി​ച്ചു.+ ל (ലാമെദ്‌) 12  എതിരാളിയും ശത്രു​വും യരുശലേ​മി​ന്റെ കവാടങ്ങൾ കടന്ന്‌ വരു​മെന്ന്‌ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രും ഭൂവാ​സി​ക​ളും കരുതി​യില്ല.+ מ (മേം) 13  അവളുടെ പ്രവാ​ച​ക​ന്മാ​രു​ടെ പാപങ്ങ​ളും പുരോ​ഹി​ത​ന്മാ​രു​ടെ തെറ്റു​ക​ളും കാരണ​മാണ്‌ അതു സംഭവി​ച്ചത്‌;+അവർ അവളിൽ നീതി​മാ​ന്മാ​രു​ടെ രക്തം ചൊരി​ഞ്ഞ​ല്ലോ.+ נ (നൂൻ) 14  അവർ കാഴ്‌ച​യി​ല്ലാ​തെ തെരു​വു​ക​ളി​ലൂ​ടെ അലഞ്ഞു.+ അവരിൽ രക്തക്കറ പുരണ്ടി​രി​ക്കു​ന്നു,+ആർക്കും അവരുടെ വസ്‌ത്ര​ങ്ങ​ളിൽ തൊടാ​നാ​കില്ല. ס (സാമെക്‌) 15  “അശുദ്ധരേ, ദൂരെപ്പോ​കൂ!” എന്ന്‌ അവർ അവരോ​ടു വിളി​ച്ചു​പ​റ​യു​ന്നു. “അടുത്ത്‌ വരരുത്‌! ഞങ്ങളെ തൊട​രുത്‌! ദൂരെപ്പോ​കൂ!” അവർ വീടി​ല്ലാ​തെ അലഞ്ഞു​ന​ട​ക്കു​ന്നു. ജനതക​ളിൽപ്പെ​ട്ടവർ പറയുന്നു: “ഞങ്ങളോടൊ​പ്പം താമസിക്കാൻ* അവരെ സമ്മതി​ക്കില്ല.+ פ (പേ) 16  യഹോവ അവരെ നാലു​പാ​ടും ചിതറി​ച്ചു​ക​ളഞ്ഞു.+ദൈവം ഇനി അവരോ​ടു പ്രീതി കാണി​ക്കില്ല. ആളുകൾ പുരോ​ഹി​ത​ന്മാ​രെ ആദരി​ക്കില്ല,+ മൂപ്പന്മാ​രെ ബഹുമാ​നി​ക്കില്ല.”+ ע (അയിൻ) 17  സഹായത്തിനായി വെറുതേ നോക്കി​യി​രുന്ന്‌ ഞങ്ങളുടെ കണ്ണുകൾ തളർന്നു.+ ഞങ്ങളെ രക്ഷിക്കാ​നാ​കാത്ത ഒരു ജനതയെ വിശ്വ​സിച്ച്‌ ഞങ്ങൾ കാത്തു​കാ​ത്തി​രു​ന്നു.+ צ (സാദെ) 18  ഞങ്ങളുടെ ഓരോ കാൽവെ​പ്പി​ലും അവർ ഞങ്ങളെ വേട്ടയാ​ടി,+ ഞങ്ങളുടെ പൊതുസ്ഥലങ്ങളിലൂടെ* ഞങ്ങൾക്കു നടക്കാൻ വയ്യാതാ​യി. ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ ദിവസങ്ങൾ തീർന്നു, ഞങ്ങളുടെ അന്ത്യം വന്നെത്തി​യി​രി​ക്കു​ന്നു. ק (കോഫ്‌) 19  ഞങ്ങളെ പിന്തു​ട​രു​ന്നവർ ആകാശത്തെ കഴുക​ന്മാരെ​ക്കാൾ വേഗത​യു​ള്ളവർ.+ അവർ പർവത​ങ്ങ​ളിൽ ഞങ്ങളെ പിന്തു​ടർന്നു, വിജന​ഭൂ​മി​യിൽ പതിയി​രുന്ന്‌ ഞങ്ങളെ ആക്രമി​ച്ചു. ר (രേശ്‌) 20  യഹോവയുടെ അഭിഷിക്തൻ+ അതാ, അവരുടെ വലിയ കുഴി​യിൽ കിടക്കു​ന്നു!+ഞങ്ങളുടെ മൂക്കിലെ ജീവശ്വാ​സ​മാ​യി​രു​ന്നു അദ്ദേഹം. “അദ്ദേഹ​ത്തി​ന്റെ തണലിൽ ഞങ്ങൾ ജനതകൾക്കി​ട​യിൽ ജീവി​ക്കും” എന്നു ഞങ്ങൾ പറഞ്ഞി​രു​ന്നു. ש (ശീൻ) 21  ഊസ്‌ ദേശത്ത്‌ ജീവി​ക്കുന്ന ഏദോം​പു​ത്രീ, ആനന്ദി​ച്ചാ​ഹ്ലാ​ദി​ക്കുക.+ എന്നാൽ ഈ പാനപാ​ത്രം നിനക്കും കൈമാ​റും;+ നീ കുടിച്ച്‌ ലക്കു​കെട്ട്‌ നഗ്നയായി നടക്കും.+ ת (തൗ) 22  സീയോൻപുത്രീ, നിന്റെ തെറ്റി​നുള്ള ശിക്ഷ തീർന്നി​രി​ക്കു​ന്നു. ദൈവം നിന്നെ ഇനി ബന്ദിയാ​യി കൊണ്ടുപോ​കില്ല.+ എന്നാൽ ഏദോം​പു​ത്രീ, ദൈവം നിന്റെ തെറ്റുകൾ ശ്രദ്ധി​ക്കും; നിന്റെ പാപങ്ങൾ തുറന്നു​കാ​ട്ടും.+

അടിക്കുറിപ്പുകള്‍

അക്ഷ. “എല്ലാ തെരു​വു​ക​ളു​ടെ​യും തലയ്‌ക്കൽ.”
അഥവാ “തങ്ങളുടെ തൂക്കത്തി​നു തുല്യ​മായ ശുദ്ധീ​ക​രിച്ച സ്വർണ​ത്തി​ന്റെ വിലയു​ണ്ടാ​യി​രുന്ന.”
പദാവലി കാണുക.
അഥവാ “വിജന​ഭൂ​മി​യി​ലെ.” പദാവലി കാണുക.
അക്ഷ. “ഉപേക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.”
അക്ഷ. “തെറ്റ്‌.”
അക്ഷ. “കറുപ്പി​നെ​ക്കാൾ.”
അഥവാ “പരദേ​ശി​ക​ളാ​യി താമസി​ക്കാൻ.”
അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളി​ലൂ​ടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം