യോഹ​ന്നാ​നു ലഭിച്ച വെളി​പാട്‌ 14:1-20

14  പിന്നെ ഞാൻ നോക്കി​യപ്പോൾ അതാ, സീയോൻ പർവതത്തിൽ+ കുഞ്ഞാടു+ നിൽക്കു​ന്നു! നെറ്റി​യിൽ കുഞ്ഞാ​ടി​ന്റെ പേരും പിതാ​വി​ന്റെ പേരും+ എഴുതി​യി​രി​ക്കുന്ന 1,44,000+ പേർ കുഞ്ഞാ​ടിനൊ​പ്പം നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. 2  വലിയ വെള്ളച്ചാ​ട്ട​ത്തി​ന്റെ ഇരമ്പൽപോലെ​യും വലിയ ഇടിമു​ഴ​ക്കംപോലെ​യും ഉള്ള ഒരു ശബ്ദം ആകാശത്തുനിന്ന്‌* ഞാൻ കേട്ടു. ഗായകർ കിന്നരം മീട്ടി പാട്ടു പാടു​ന്ന​തുപോ​ലുള്ള ഒരു ശബ്ദമാ​യി​രു​ന്നു അത്‌. 3  സിംഹാസനത്തിനും നാലു ജീവികൾക്കും+ മൂപ്പന്മാർക്കും+ മുമ്പാകെ അവർ പുതി​യതെന്നു തോന്നി​ക്കുന്ന ഒരു പാട്ടു പാടി.+ ഭൂമി​യിൽനിന്ന്‌ വിലയ്‌ക്കു വാങ്ങിയ 1,44,000+ പേർക്ക​ല്ലാ​തെ ആർക്കും ആ പാട്ടു പഠിക്കാൻ കഴിഞ്ഞില്ല. 4  സ്‌ത്രീകളോടു ചേർന്ന്‌ അശുദ്ധ​രാ​യി​ട്ടി​ല്ലാത്ത അവർ കന്യക​മാരെപ്പോ​ലെ നിർമലർ.+ കുഞ്ഞാട്‌ എവിടെ പോയാ​ലും അവർ കുഞ്ഞാ​ടി​നെ അനുഗ​മി​ക്കു​ന്നു.+ ദൈവ​ത്തി​നും കുഞ്ഞാ​ടി​നും ആദ്യഫലമായി+ മനുഷ്യ​വർഗ​ത്തിൽനിന്ന്‌ വിലയ്‌ക്കു വാങ്ങിയതാണ്‌+ അവരെ. 5  അവരുടെ വായിൽ വഞ്ചനയു​ണ്ടാ​യി​രു​ന്നില്ല; അവർ കളങ്കമി​ല്ലാ​ത്തവർ.+ 6  മറ്റൊരു ദൂതൻ ആകാശത്ത്‌* പറക്കു​ന്നതു ഞാൻ കണ്ടു. ഭൂമി​യിൽ താമസി​ക്കുന്ന എല്ലാ ജനതകളെ​യും ഗോ​ത്ര​ങ്ങളെ​യും ഭാഷക്കാരെ​യും വംശങ്ങളെ​യും അറിയി​ക്കാൻ ആ ദൂതന്റെ പക്കൽ എന്നും നിലനിൽക്കുന്ന ഒരു സന്തോ​ഷ​വാർത്ത​യു​ണ്ടാ​യി​രു​ന്നു.+ 7  ആ ദൂതൻ ഇങ്ങനെ ഉറക്കെ പറഞ്ഞുകൊ​ണ്ടി​രു​ന്നു: “ദൈവത്തെ ഭയപ്പെ​ടുക; ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കുക. ആകാശ​വും ഭൂമി​യും സമുദ്രവും+ ഉറവക​ളും ഉണ്ടാക്കിയ ദൈവത്തെ ആരാധി​ക്കുക. കാരണം ദൈവം ന്യായം വിധി​ക്കാ​നുള്ള സമയം വന്നിരി​ക്കു​ന്നു!”+ 8  രണ്ടാമതൊരു ദൂതൻ ഇങ്ങനെ പറഞ്ഞു​കൊ​ണ്ട്‌ ആ ദൂതന്റെ പിന്നാലെ വന്നു: “അവൾ വീണുപോ​യി! അധാർമികപ്രവൃത്തികൾ* ചെയ്യാ​നുള്ള അവളുടെ മോഹം* എന്ന വീഞ്ഞു ജനതകളെയെ​ല്ലാം കുടിപ്പിച്ച+ ബാബി​ലോൺ എന്ന മഹതി+ വീണുപോ​യി!”+ 9  ഇങ്ങനെ വിളി​ച്ചു​പ​റ​ഞ്ഞുകൊണ്ട്‌ മൂന്നാ​മതൊ​രു ദൂതനും അവരുടെ പിന്നാലെ ചെന്നു: “ആരെങ്കി​ലും കാട്ടുമൃഗത്തെയോ+ അതിന്റെ പ്രതി​മയെ​യോ ആരാധി​ച്ച്‌ നെറ്റി​യി​ലോ കൈയി​ലോ അതിന്റെ മുദ്ര സ്വീകരിക്കുന്നെങ്കിൽ+ 10  ദൈവക്രോധത്തിന്റെ പാനപാത്ര​ത്തിൽ പകർന്നി​രി​ക്കുന്ന, ദൈവകോ​പ​മെന്ന വീര്യം കുറയ്‌ക്കാത്ത വീഞ്ഞ്‌ അയാൾ കുടിക്കേ​ണ്ടി​വ​രും.+ അയാളെ വിശു​ദ്ധ​ദൂ​ത​ന്മാ​രുടെ​യും കുഞ്ഞാ​ടിന്റെ​യും മുന്നിൽവെച്ച്‌ തീയും ഗന്ധകവും* കൊണ്ട്‌ പീഡി​പ്പി​ക്കും.+ 11  അവരെ പീഡി​പ്പി​ക്കു​ന്ന​തി​ന്റെ* പുക എന്നു​മെന്നേ​ക്കും ഉയർന്നുകൊ​ണ്ടി​രി​ക്കും.+ കാട്ടു​മൃ​ഗത്തെ​യും അതിന്റെ പ്രതി​മയെ​യും ആരാധി​ക്കു​ന്ന​വരെ​യും അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുന്നവരെയും+ രാവും പകലും പീഡി​പ്പി​ക്കും. 12  ദൈവത്തിന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ക​യും യേശു​വി​ലുള്ള വിശ്വാ​സം മുറുകെ പിടി​ക്കു​ക​യും ചെയ്യുന്ന+ വിശുദ്ധർ സഹനശക്തി കാണിക്കേ​ണ്ടത്‌ ഇവി​ടെ​യാണ്‌.”+ 13  പിന്നെ സ്വർഗ​ത്തിൽനിന്ന്‌ ഇങ്ങനെയൊ​രു ശബ്ദം ഞാൻ കേട്ടു: “എഴുതുക: ഇപ്പോൾമു​തൽ കർത്താ​വു​മാ​യുള്ള യോജി​പ്പിൽ മരിക്കു​ന്നവർ അനുഗൃ​ഹീ​തർ.*+ ദൈവാ​ത്മാവ്‌ പറയുന്നു: അതെ, അവർ അവരുടെ അധ്വാനം നിറുത്തി സ്വസ്ഥരാ​കട്ടെ; അവരുടെ പ്രവൃ​ത്തി​കൾ അവരോടൊ​പ്പം പോകു​ന്ന​ല്ലോ.” 14  പിന്നെ ഞാൻ നോക്കി​യപ്പോൾ അതാ, ഒരു വെളുത്ത മേഘം! അതിന്മേൽ മനുഷ്യ​പുത്രനെപ്പോ​ലെ ഒരാൾ+ ഇരിക്കു​ന്നു. തലയിൽ സ്വർണ​കി​രീ​ടം; കൈയിൽ മൂർച്ചയേ​റിയ അരിവാൾ. 15  മറ്റൊരു ദൂതൻ ദേവാ​ല​യ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ ഇറങ്ങി​വന്ന്‌ മേഘത്തിൽ ഇരിക്കു​ന്ന​വനോട്‌ ഇങ്ങനെ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “കൊയ്‌ത്തി​നു സമയമാ​യി. അതു​കൊണ്ട്‌ അരിവാൾ വീശി കൊയ്യുക. ഭൂമി​യി​ലെ വിളവ്‌ നന്നായി വിളഞ്ഞി​രി​ക്കു​ന്നു.”+ 16  അപ്പോൾ മേഘത്തി​ന്മേൽ ഇരിക്കു​ന്നവൻ തന്റെ അരിവാൾ ഭൂമി​യിലേക്കു വീശി ഭൂമി​യി​ലെ വിളവ്‌ കൊയ്‌തു. 17  മറ്റൊരു ദൂതൻ സ്വർഗ​ത്തി​ലെ ദേവാ​ല​യ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ ഇറങ്ങി​വന്നു. ആ ദൂതന്റെ കൈയി​ലും മൂർച്ച​യുള്ള ഒരു അരിവാ​ളു​ണ്ടാ​യി​രു​ന്നു. 18  പിന്നെ തീയുടെ മേൽ അധികാ​ര​മുള്ള വേറൊ​രു ദൂതൻ യാഗപീ​ഠ​ത്തി​ങ്കൽനിന്ന്‌ വന്നു. ആ ദൂതൻ മൂർച്ച​യുള്ള അരിവാൾ പിടി​ച്ചി​രു​ന്ന​വനോട്‌, “മൂർച്ച​യുള്ള ആ അരിവാ​ളുകൊണ്ട്‌ ഭൂമി​യി​ലെ മുന്തി​രി​വ​ള്ളി​യിൽനിന്ന്‌ മുന്തി​രി​ക്കു​ലകൾ ശേഖരി​ക്കുക. മുന്തിരി നന്നായി വിളഞ്ഞി​രി​ക്കു​ന്നു”+ എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. 19  ദൂതൻ തന്റെ അരിവാൾ ഭൂമി​യിലേക്കു വീശി ഭൂമി​യി​ലെ മുന്തി​രി​വള്ളി ശേഖരി​ച്ച്‌ ദൈവകോ​പ​മെന്ന വലിയ മുന്തിരിച്ചക്കിൽ* ഇട്ടു;+ 20  നഗരത്തിനു വെളി​യി​ലെ ആ മുന്തി​രി​ച്ച​ക്കിൽ കുതി​രകൾ അതു ചവിട്ടി. മുന്തി​രി​ച്ച​ക്കിൽനിന്ന്‌ രക്തം പൊങ്ങി കുതി​ര​ക​ളു​ടെ കടിഞ്ഞാ​ണി​ന്റെ ഉയരത്തിൽ ഏകദേശം 296 കിലോമീറ്റർ* ഒഴുകി.

അടിക്കുറിപ്പുകള്‍

അഥവാ “സ്വർഗ​ത്തിൽനി​ന്ന്‌.”
അഥവാ “മധ്യാ​കാ​ശത്ത്‌; തലയ്‌ക്കു മുകളി​ലൂ​ടെ.”
അഥവാ “കോപം.”
ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. ഗ്രീക്കിൽ പോർണിയ. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.
അതായത്‌, സൾഫർ.
അഥവാ “ബന്ധ​നത്തി​ലാ​ക്കി​യ​തിന്റെ; തടവി​ലാക്കി​യതിന്റെ.”
അഥവാ “സന്തുഷ്ടർ.”
പദാവലി കാണുക.
അക്ഷ. “1,600 സ്റ്റേഡിയം.” ഒരു സ്റ്റേഡിയം = 185 മീ. (606.95 അടി). അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം