യോഹന്നാനു ലഭിച്ച വെളിപാട് 6:1-17
6 കുഞ്ഞാട്+ ഏഴു മുദ്രകളിൽ ഒന്നു പൊട്ടിക്കുന്നതു+ ഞാൻ കണ്ടു. അപ്പോൾ നാലു ജീവികളിൽ+ ഒന്ന് ഇടിമുഴക്കംപോലുള്ള ശബ്ദത്തിൽ “വരൂ” എന്നു പറയുന്നതു ഞാൻ കേട്ടു.
2 പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, ഒരു വെള്ളക്കുതിര!+ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു കിരീടം ലഭിച്ചു.+ സമ്പൂർണമായി കീഴടക്കാൻവേണ്ടി,* അദ്ദേഹം കീഴടക്കിക്കൊണ്ട് പുറപ്പെട്ടു.+
3 കുഞ്ഞാടു രണ്ടാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ “വരൂ” എന്നു രണ്ടാം ജീവി+ പറയുന്നതു ഞാൻ കേട്ടു.
4 അപ്പോൾ തീനിറമുള്ള മറ്റൊരു കുതിര വന്നു. കുതിരപ്പുറത്ത് ഇരിക്കുന്നവന്, മനുഷ്യർ പരസ്‌പരം കൊന്നൊടുക്കാൻവേണ്ടി ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയാൻ അനുവാദം ലഭിച്ചു. ഒരു വലിയ വാളും അയാൾക്കു കിട്ടി.+
5 കുഞ്ഞാടു മൂന്നാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ+ “വരൂ” എന്നു മൂന്നാം ജീവി+ പറയുന്നതു ഞാൻ കേട്ടു. ഞാൻ നോക്കിയപ്പോൾ അതാ, ഒരു കറുത്ത കുതിര! കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ കൈയിൽ ഒരു ത്രാസ്സുണ്ടായിരുന്നു.
6 നാലു ജീവികളുടെയും നടുവിൽനിന്ന് എന്നപോലെ ഒരു ശബ്ദം ഞാൻ കേട്ടു: “ഒരു ദിനാറെക്ക്*+ ഒരു കിലോ* ഗോതമ്പ്; ഒരു ദിനാറെക്കു മൂന്നു കിലോ* ബാർളി. ഒലിവെണ്ണയും വീഞ്ഞും തീർക്കരുത്.”+
7 കുഞ്ഞാടു നാലാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ “വരൂ” എന്നു നാലാം ജീവി+ പറയുന്നതു ഞാൻ കേട്ടു.
8 ഞാൻ നോക്കിയപ്പോൾ അതാ, വിളറിയ നിറമുള്ള ഒരു കുതിര! കുതിരപ്പുറത്ത് ഇരിക്കുന്നവനു മരണം എന്നു പേര്. ശവക്കുഴി* അയാളുടെ തൊട്ടുപുറകേയുണ്ടായിരുന്നു. നീണ്ട വാൾ, ക്ഷാമം,+ മാരകരോഗം, ഭൂമിയിലെ കാട്ടുമൃഗങ്ങൾ എന്നിവയാൽ സംഹാരം നടത്താൻ ഭൂമിയുടെ നാലിലൊന്നിന്മേൽ അവർക്ക് അധികാരം ലഭിച്ചു.+
9 കുഞ്ഞാട് അഞ്ചാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ ദൈവവചനവും തങ്ങളുടെ സാക്ഷിമൊഴികളും+ കാരണം കൊല്ലപ്പെട്ടവരുടെ ദേഹികൾ*+ ഞാൻ യാഗപീഠത്തിന്റെ ചുവട്ടിൽ+ കണ്ടു.
10 അവർ ഇങ്ങനെ നിലവിളിച്ചു: “വിശുദ്ധനും സത്യവാനും+ ആയ പരമാധികാരിയാം കർത്താവേ, അങ്ങ് എത്ര നാൾ ഭൂവാസികളെ ന്യായം വിധിക്കാതിരിക്കും, ഞങ്ങളുടെ രക്തത്തിന് അവരോടു പ്രതികാരം ചെയ്യാതിരിക്കും?”+
11 അപ്പോൾ അവർക്ക് ഓരോരുത്തർക്കും ഒരു വെളുത്ത നീളൻ കുപ്പായം ലഭിച്ചു.+ അവരെപ്പോലെ കൊല്ലപ്പെടാനിരുന്ന+ മറ്റ് അടിമകളുടെയും സഹോദരന്മാരുടെയും എണ്ണം തികയുന്നതുവരെ കുറച്ച് കാലംകൂടെ കാത്തിരിക്കാൻ അവരോടു പറഞ്ഞു.
12 കുഞ്ഞാട് ആറാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു. സൂര്യൻ രോമംകൊണ്ടുള്ള* വിലാപവസ്ത്രംപോലെ കറുത്തു. ചന്ദ്രൻ മുഴുവനും രക്തംപോലെ ചുവന്നു.+
13 കൊടുങ്കാറ്റിൽ ആടിയുലയുന്ന അത്തി മരത്തിൽനിന്ന് മൂക്കാത്ത കായ്‌കൾ കൊഴിഞ്ഞുവീഴുന്നതുപോലെ ആകാശത്തുനിന്ന് നക്ഷത്രങ്ങൾ ഭൂമിയിലേക്കു വീണു.
14 ഒരു ചുരുൾ ചുരുട്ടിമാറ്റിയാലെന്നപോലെ ആകാശം അപ്രത്യക്ഷമായി.+ എല്ലാ മലകളും ദ്വീപുകളും അവയുടെ സ്ഥാനത്തുനിന്ന് നീങ്ങിപ്പോയി.+
15 അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും ഉന്നതോദ്യോഗസ്ഥരും സൈന്യാധിപന്മാരും ധനികരും ശക്തരും എല്ലാ അടിമകളും സ്വതന്ത്രരും പോയി ഗുഹകളിലും പർവതങ്ങളിലെ പാറക്കെട്ടുകളിലും ഒളിച്ചു.+
16 അവർ മലകളോടും പാറകളോടും ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “സിംഹാസനത്തിൽ ഇരിക്കുന്നവന്റെ+ കണ്ണിൽനിന്നും കുഞ്ഞാടിന്റെ+ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്‌ക്കാൻ ഞങ്ങളുടെ മേൽ വന്നുവീഴൂ.+
17 അവരുടെ ക്രോധത്തിന്റെ മഹാദിവസം വന്നിരിക്കുന്നു,+ ആർക്കു സഹിച്ചുനിൽക്കാൻ കഴിയും?”+
അടിക്കുറിപ്പുകള്‍
^ അഥവാ “ജൈത്രയാത്ര പൂർത്തിയാക്കാൻവേണ്ടി.”
^ സാധ്യതയനുസരിച്ച്, ആട്ടുരോമംകൊണ്ടുള്ള.