സംഖ്യ 1:1-54
1 ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്നതിന്റെ രണ്ടാം വർഷം രണ്ടാം മാസം ഒന്നാം ദിവസം+ സീനായ് വിജനഭൂമിയിൽവെച്ച്*+ സാന്നിധ്യകൂടാരത്തിൽനിന്ന്*+ യഹോവ മോശയോടു സംസാരിച്ചു. ദൈവം പറഞ്ഞു:
2 “കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും* ഇസ്രായേൽസമൂഹത്തിലുള്ള എല്ലാ പുരുഷന്മാരുടെയും പേരുകൾ എണ്ണി* ഒരു കണക്കെടുപ്പു നടത്തണം.+
3 ഇസ്രായേലിൽ സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള+ എല്ലാവരുടെയും പേരുകൾ അവരുടെ ഗണമനുസരിച്ച്* നീയും അഹരോനും രേഖപ്പെടുത്തണം.
4 “ഓരോ ഗോത്രത്തിൽനിന്നും ഒരു പുരുഷനെ വീതം തിരഞ്ഞെടുക്കുക. അവർ ഓരോരുത്തരും അവരവരുടെ പിതൃഭവനത്തിനു തലവന്മാരായിരിക്കണം.+
5 നിങ്ങളെ സഹായിക്കേണ്ടവരുടെ പേരുകൾ ഇതാണ്: രൂബേനിൽനിന്ന് ശെദേയൂരിന്റെ മകൻ എലീസൂർ,+
6 ശിമെയോനിൽനിന്ന് സൂരിശദ്ദായിയുടെ മകൻ ശെലൂമിയേൽ,+
7 യഹൂദയിൽനിന്ന് അമ്മീനാദാബിന്റെ മകൻ നഹശോൻ,+
8 യിസ്സാഖാരിൽനിന്ന് സൂവാരിന്റെ മകൻ നെഥനയേൽ,+
9 സെബുലൂനിൽനിന്ന് ഹേലോന്റെ മകൻ എലിയാബ്,+
10 യോസേഫിന്റെ ആൺമക്കളിൽ എഫ്രയീമിൽനിന്ന്+ അമ്മീഹൂദിന്റെ മകൻ എലീശാമ, മനശ്ശെയിൽനിന്ന് പെദാസൂരിന്റെ മകൻ ഗമാലിയേൽ,
11 ബന്യാമീനിൽനിന്ന് ഗിദെയോനിയുടെ മകൻ അബീദാൻ,+
12 ദാനിൽനിന്ന് അമ്മീശദ്ദായിയുടെ മകൻ അഹിയേസെർ,+
13 ആശേരിൽനിന്ന് ഒക്രാന്റെ മകൻ പഗീയേൽ,+
14 ഗാദിൽനിന്ന് ദയൂവേലിന്റെ മകൻ എലിയാസാഫ്,+
15 നഫ്‌താലിയിൽനിന്ന് എനാന്റെ മകൻ അഹീര.+
16 ഇസ്രായേൽസമൂഹത്തിൽനിന്ന് തിരഞ്ഞെടുത്തിരിക്കുന്ന ഇവർ ഇവരുടെ പിതാക്കന്മാരുടെ ഗോത്രങ്ങൾക്കു തലവന്മാരാണ്.+ അതായത് ഇസ്രായേലിലെ സഹസ്രങ്ങൾക്ക് അധിപന്മാർ.”+
17 അങ്ങനെ, നാമനിർദേശം ചെയ്യപ്പെട്ട ഈ പുരുഷന്മാരെ മോശയും അഹരോനും തിരഞ്ഞെടുത്തു.
18 പേര്, കുടുംബം, പിതൃഭവനം എന്നിവയുടെ അടിസ്ഥാനത്തിൽ 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള+ എല്ലാവരുടെയും പേരുകൾ രേഖപ്പെടുത്താനായി രണ്ടാം മാസം ഒന്നാം ദിവസം അവർ ഇസ്രായേൽസമൂഹത്തെ മുഴുവൻ കൂട്ടിവരുത്തി.
19 യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ അവർ ചെയ്‌തു. അങ്ങനെ സീനായ് വിജനഭൂമിയിൽവെച്ച് മോശ അവരുടെയെല്ലാം പേരുകൾ രേഖപ്പെടുത്തി.+
20 ഇസ്രായേലിന്റെ മൂത്ത മകനായ രൂബേന്റെ മക്കളെ, അതായത് രൂബേന്റെ വംശജരെ,+ അവരുടെ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി.
21 രൂബേൻ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 46,500.
22 ശിമെയോന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി.
23 ശിമെയോൻ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 59,300.
24 ഗാദിന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി.
25 ഗാദ് ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 45,650.
26 യഹൂദയുടെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി.
27 യഹൂദ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 74,600.
28 യിസ്സാഖാരിന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി.
29 യിസ്സാഖാർ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 54,400.
30 സെബുലൂന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി.
31 സെബുലൂൻ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 57,400.
32 എഫ്രയീമിലൂടെയുള്ള യോസേഫിന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി.
33 എഫ്രയീം ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 40,500.
34 മനശ്ശെയുടെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി.
35 മനശ്ശെ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 32,200.
36 ബന്യാമീന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി.
37 ബന്യാമീൻ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 35,400.
38 ദാന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി.
39 ദാൻ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 62,700.
40 ആശേരിന്റെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി.
41 ആശേർ ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 41,500.
42 നഫ്‌താലിയുടെ വംശജരെ+ പേര്, കുടുംബം, പിതൃഭവനം എന്നിവയനുസരിച്ച് പട്ടികപ്പെടുത്തി. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള, സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന പുരുഷന്മാരെയെല്ലാം എണ്ണി.
43 നഫ്‌താലി ഗോത്രത്തിൽനിന്ന് പേര് ചേർത്തവർ 53,400.
44 ഇവരെയാണു മോശ അഹരോന്റെയും അവരവരുടെ പിതൃഭവനത്തെ പ്രതിനിധീകരിക്കുന്ന ഇസ്രായേലിലെ 12 തലവന്മാരുടെയും സഹായത്തോടെ പേര് ചേർത്തത്.
45 ഇസ്രായേലിലെ സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാ ഇസ്രായേല്യരുടെയും പേര് അവരുടെ പിതൃഭവനമനുസരിച്ച് രേഖപ്പെടുത്തി.
46 അങ്ങനെ പേര് ചേർത്തവർ ആകെ 6,03,550.+
47 എന്നാൽ ലേവ്യരെ+ പിതാക്കന്മാരുടെ ഗോത്രമനുസരിച്ച് ഇവരോടൊപ്പം പട്ടികപ്പെടുത്തിയില്ല.+
48 യഹോവ മോശയോടു പറഞ്ഞു:
49 “ലേവി ഗോത്രത്തെ മാത്രം നീ രേഖയിൽ ചേർക്കരുത്; മറ്റ് ഇസ്രായേല്യരുടെ എണ്ണത്തിൽ ഇവരുടെ സംഖ്യ ഉൾപ്പെടുത്തുകയുമരുത്.+
50 ലേവ്യരെ നീ സാക്ഷ്യത്തിന്റെ വിശുദ്ധകൂടാരത്തിനും+ അതിന്റെ എല്ലാ ഉപകരണങ്ങൾക്കും അതിനോടു ബന്ധപ്പെട്ട എല്ലാത്തിനും മേൽ നിയമിക്കണം.+ അവർ വിശുദ്ധകൂടാരവും അതിന്റെ എല്ലാ ഉപകരണങ്ങളും+ ചുമക്കുകയും അതിൽ ശുശ്രൂഷ+ ചെയ്യുകയും വേണം. അവർ വിശുദ്ധകൂടാരത്തിനു ചുറ്റും പാളയമടിക്കണം.+
51 വിശുദ്ധകൂടാരം നീക്കേണ്ടിവരുമ്പോൾ ലേവ്യർ അത് അഴിച്ചെടുക്കണം.+ വിശുദ്ധകൂടാരം വീണ്ടും സ്ഥാപിക്കേണ്ടിവരുമ്പോൾ ലേവ്യർ അതു കൂട്ടിയോജിപ്പിക്കണം. അധികാരപ്പെടുത്താത്ത ആരെങ്കിലും* അതിന് അടുത്ത് വന്നാൽ അയാളെ കൊന്നുകളയണം.+
52 “ഇസ്രായേല്യർ ഓരോരുത്തരും അവരവർക്കു നിയമിച്ചുകിട്ടിയ പാളയത്തിൽത്തന്നെ കൂടാരം അടിക്കണം. ഓരോരുത്തരും മൂന്നുഗോത്രവിഭാഗത്തിൽ*+ സ്വന്തം ഗണത്തിൽത്തന്നെ കൂടാരം അടിക്കണം.
53 ഇസ്രായേൽസമൂഹത്തിനു നേരെ ദൈവക്രോധം ജ്വലിക്കാതിരിക്കാൻ+ ലേവ്യർ സാക്ഷ്യത്തിന്റെ വിശുദ്ധകൂടാരത്തിനു ചുറ്റും പാളയമടിക്കണം. ലേവ്യർക്കായിരിക്കും അതിന്റെ സംരക്ഷണച്ചുമതല.”*+
54 യഹോവ മോശയോടു കല്പിച്ചതെല്ലാം ഇസ്രായേൽ ജനം അനുസരിച്ചു; അങ്ങനെതന്നെ അവർ ചെയ്‌തു.
അടിക്കുറിപ്പുകള്‍
^ അഥവാ “തല എണ്ണി.”
^ അക്ഷ. “സൈന്യമനുസരിച്ച്.”
^ അക്ഷ. “അന്യർ ആരെങ്കിലും.” അതായത്, ലേവ്യനല്ലാത്ത ഒരാൾ.
^ അഥവാ “തന്റെ കൊടിയടയാളത്തിനു കീഴിൽ.”
^ അഥവാ “അവിടെ സേവിക്കാനുള്ള ചുമതല.”