സംഖ്യ 19:1-22

19  യഹോവ പിന്നെ മോശ​യോ​ടും അഹരോ​നോ​ടും പറഞ്ഞു:  “യഹോവ കല്‌പിച്ച നിയമ​ത്തി​ലെ ഒരു ചട്ടം ഇതാണ്‌: ‘ന്യൂന​ത​യും വൈക​ല്യ​വും ഇല്ലാത്ത​തും ഇതുവരെ നുകം വെച്ചി​ട്ടി​ല്ലാ​ത്ത​തും ആയ ഒരു ചുവന്ന പശുവിനെ+ നിങ്ങൾക്കു​വേണ്ടി കൊണ്ടു​വ​രാൻ ഇസ്രാ​യേ​ല്യ​രോ​ടു പറയുക.  നിങ്ങൾ അതിനെ പുരോ​ഹി​ത​നായ എലെയാ​സ​രി​ന്റെ പക്കൽ ഏൽപ്പി​ക്കണം. അവൻ അതിനെ പാളയ​ത്തി​നു പുറ​ത്തേക്കു കൊണ്ടു​പോ​കും. തുടർന്ന്‌ അതിനെ എലെയാ​സ​രി​ന്റെ മുന്നിൽവെച്ച്‌ അറുക്കണം.  പിന്നെ പുരോ​ഹി​ത​നായ എലെയാ​സർ വിരൽകൊ​ണ്ട്‌ അതിന്റെ രക്തത്തിൽ കുറച്ച്‌ എടുത്ത്‌ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ മുൻവ​ശ​ത്തി​നു നേരെ ഏഴു പ്രാവ​ശ്യം തളിക്കണം.+  അതിനു ശേഷം എലെയാ​സ​രി​ന്റെ കൺമു​ന്നിൽവെച്ച്‌ പശുവി​നെ തീയി​ലിട്ട്‌ ചുട്ടു​ക​ള​യണം. അതിന്റെ തോലും മാംസ​വും രക്തവും ചാണക​വും ചുട്ടു​ക​ള​യണം.+  തുടർന്ന്‌ പുരോ​ഹി​തൻ ദേവദാ​രു​വി​ന്റെ ഒരു കഷണം, ഈസോ​പ്പു​ചെടി,+ കടുഞ്ചു​വ​പ്പു​തു​ണി എന്നിവ എടുത്ത്‌ പശുവി​നെ കത്തിക്കുന്ന തീയി​ലി​ടണം.  പിന്നെ പുരോ​ഹി​തൻ വസ്‌ത്രം അലക്കി വെള്ളത്തിൽ കുളി​ക്കണം. അതിനു ശേഷം പുരോ​ഹി​തനു പാളയ​ത്തി​ലേക്കു വരാം. എന്നാൽ വൈകു​ന്നേ​രം​വരെ പുരോ​ഹി​തൻ അശുദ്ധ​നാ​യി​രി​ക്കും.  “‘പശുവി​നെ ദഹിപ്പി​ച്ചവൻ വസ്‌ത്രം അലക്കി വെള്ളത്തിൽ കുളി​ക്കണം. വൈകു​ന്നേ​രം​വരെ അവൻ അശുദ്ധ​നാ​യി​രി​ക്കും.  “‘ശുദ്ധി​യുള്ള ഒരാൾ പശുവി​ന്റെ ഭസ്‌മം+ വാരി​യെ​ടുത്ത്‌ പാളയ​ത്തി​ന്റെ പുറത്ത്‌ വൃത്തി​യുള്ള ഒരു സ്ഥലത്ത്‌ വെക്കണം. ശുദ്ധീ​ക​ര​ണ​ത്തി​നുള്ള ജലം+ തയ്യാറാ​ക്കു​മ്പോൾ ഉപയോ​ഗി​ക്കാ​നാ​യി ഇസ്രാ​യേൽസ​മൂ​ഹം അതു സൂക്ഷി​ച്ചു​വെ​ക്കണം. അത്‌ ഒരു പാപയാ​ഗ​മാണ്‌. 10  പശുവിന്റെ ഭസ്‌മം വാരി​യെ​ടു​ത്തവൻ വസ്‌ത്രം അലക്കണം. അവൻ വൈകു​ന്നേ​രം​വരെ അശുദ്ധ​നാ​യി​രി​ക്കും. “‘ഇത്‌ ഇസ്രാ​യേ​ല്യർക്കും അവരുടെ ഇടയിൽ താമസി​ക്കുന്ന വിദേ​ശി​ക്കും ദീർഘ​കാ​ല​ത്തേ​ക്കുള്ള ഒരു നിയമ​മാ​യി​രി​ക്കും.+ 11  മരിച്ച ഒരു വ്യക്തിയെ തൊടുന്ന ഏതൊ​രാ​ളും ഏഴു ദിവസം അശുദ്ധ​നാ​യി​രി​ക്കും.+ 12  മൂന്നാം ദിവസം അയാൾ ആ ജലംകൊണ്ട്‌* തന്നെത്തന്നെ ശുദ്ധീ​ക​രി​ക്കണം. ഏഴാം ദിവസം അയാൾ ശുദ്ധനാ​കും. എന്നാൽ മൂന്നാം ദിവസം അയാൾ തന്നെത്തന്നെ ശുദ്ധീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കിൽ ഏഴാം ദിവസം അയാൾ ശുദ്ധനാ​കില്ല. 13  ഒരാളുടെ ശവശരീ​രത്തെ തൊട്ടി​ട്ട്‌ തന്നെത്തന്നെ ശുദ്ധീ​ക​രി​ക്കാത്ത ഏവനും യഹോ​വ​യു​ടെ വിശു​ദ്ധ​കൂ​ടാ​രത്തെ അശുദ്ധ​മാ​ക്കി​യി​രി​ക്കു​ന്നു.+ അയാളെ ഇസ്രാ​യേ​ലിൽനിന്ന്‌ ഛേദി​ച്ചു​ക​ള​യണം.*+ കാരണം ശുദ്ധീ​ക​ര​ണ​ത്തി​നുള്ള ജലം+ അയാളു​ടെ മേൽ തളിച്ചി​ട്ടില്ല. അയാൾ അശുദ്ധ​നാണ്‌. അയാളു​ടെ അശുദ്ധി അയാളു​ടെ മേൽത്തന്നെ ഇരിക്കു​ന്നു. 14  “‘ഒരുവൻ കൂടാ​ര​ത്തിൽവെച്ച്‌ മരിച്ചാ​ലുള്ള നിയമം ഇതാണ്‌: ആ കൂടാ​ര​ത്തിൽ കയറു​ന്ന​വ​രും ആ സമയത്ത്‌ കൂടാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രും എല്ലാം ഏഴു ദിവസം അശുദ്ധ​രാ​യി​രി​ക്കും. 15  അടപ്പു കെട്ടി​മു​റു​ക്കാ​തെ തുറന്നു​വെ​ച്ചി​രുന്ന എല്ലാ പാത്ര​ങ്ങ​ളും അശുദ്ധ​മാ​കും.+ 16  കൂടാരത്തിനു വെളി​യിൽവെച്ച്‌ ആരെങ്കി​ലും ഒരാൾ, വാളു​കൊണ്ട്‌ കൊല്ല​പ്പെ​ട്ട​വ​നെ​യോ ശവശരീ​ര​ത്തെ​യോ മനുഷ്യ​ന്റെ അസ്ഥി​യെ​യോ കല്ലറ​യെ​യോ തൊട്ടാൽ ഏഴു ദിവസ​ത്തേക്ക്‌ അയാൾ അശുദ്ധ​നാ​യി​രി​ക്കും.+ 17  ദഹിപ്പിച്ച പാപയാ​ഗ​ത്തിൽനിന്ന്‌, അശുദ്ധ​നാ​യ​വ​നു​വേണ്ടി കുറച്ച്‌ ഭസ്‌മം ഒരു പാത്ര​ത്തിൽ എടുത്ത്‌ അതിൽ ശുദ്ധമായ ഒഴുക്കു​വെള്ളം ഒഴിക്കണം. 18  പിന്നെ ശുദ്ധി​യുള്ള ഒരാൾ+ ഒരു ഈസോപ്പുചെടി+ എടുത്ത്‌ ആ വെള്ളത്തിൽ മുക്കി, കൂടാ​ര​ത്തി​ലും അവി​ടെ​യുള്ള പാത്ര​ങ്ങ​ളി​ലും അവി​ടെ​യു​ണ്ടാ​യി​രുന്ന ആളുക​ളു​ടെ ദേഹത്തും തളിക്കണം. അതു​പോ​ലെ മനുഷ്യ​ന്റെ അസ്ഥി​യെ​യോ ശവശരീ​ര​ത്തെ​യോ കല്ലറ​യെ​യോ കൊല്ല​പ്പെട്ട ഒരാ​ളെ​യോ തൊട്ട​വന്റെ മേലും അതു തളിക്കണം. 19  ശുദ്ധിയുള്ളവൻ മൂന്നാം ദിവസ​വും ഏഴാം ദിവസ​വും അത്‌ അശുദ്ധന്റെ മേൽ തളിക്കണം. ഏഴാം ദിവസം അയാൾ അയാളു​ടെ പാപം നീക്കി അയാളെ ശുദ്ധീ​ക​രി​ക്കും.+ പിന്നെ, അയാൾ വസ്‌ത്രം അലക്കി വെള്ളത്തിൽ കുളി​ക്കണം. വൈകു​ന്നേരം അയാൾ ശുദ്ധനാ​കും. 20  “‘അശുദ്ധ​നായ ഒരാൾ തന്നെത്തന്നെ ശുദ്ധീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കിൽ അയാളെ സഭയിൽനി​ന്ന്‌ ഛേദി​ച്ചു​ക​ള​യണം.+ കാരണം, അയാൾ യഹോ​വ​യു​ടെ വിശു​ദ്ധ​മ​ന്ദി​രത്തെ അശുദ്ധ​മാ​ക്കി​യി​രി​ക്കു​ന്നു. ശുദ്ധീ​ക​ര​ണ​ത്തി​നുള്ള ജലം അയാളു​ടെ മേൽ തളിക്കാ​ത്ത​തു​കൊണ്ട്‌ അയാൾ അശുദ്ധ​നാണ്‌. 21  “‘ഇത്‌ അവർക്കു ദീർഘ​കാ​ല​ത്തേ​ക്കുള്ള ഒരു നിയമ​മാ​യി​രി​ക്കും: ശുദ്ധീ​ക​ര​ണ​ത്തി​നുള്ള ജലം തളിക്കുന്നവൻ+ തന്റെ വസ്‌ത്രം അലക്കണം. ശുദ്ധീ​ക​ര​ണ​ത്തി​നുള്ള ജലത്തിൽ തൊടു​ന്നവൻ വൈകു​ന്നേ​രം​വരെ അശുദ്ധ​നാ​യി​രി​ക്കും. 22  അശുദ്ധനായവൻ തൊടു​ന്ന​തെ​ല്ലാം അശുദ്ധ​മാ​കും. അവയെ തൊടു​ന്ന​വ​നും വൈകു​ന്നേ​രം​വരെ അശുദ്ധ​നാ​യി​രി​ക്കും.’”+

അടിക്കുറിപ്പുകള്‍

അക്ഷ. “അതു​കൊ​ണ്ട്‌.”
അഥവാ “കൊന്നു​ക​ള​യണം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം