സംഖ്യ 2:1-34
2 പിന്നെ യഹോവ മോശയോടും അഹരോനോടും പറഞ്ഞു:
2 “ഇസ്രായേല്യർ തങ്ങളുടെ മൂന്നുഗോത്രവിഭാഗത്തിനു നിയമിച്ചുകിട്ടിയ സ്ഥലത്ത്,+ അവനവന്റെ പിതൃഭവനത്തിന്റെ കൊടിക്കരികെ,* പാളയമടിക്കണം. അവർ സാന്നിധ്യകൂടാരത്തിന് അഭിമുഖമായി അതിനു ചുറ്റും പാളയമടിക്കണം.
3 “യഹൂദ നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണു ഗണംഗണമായി* കിഴക്കുഭാഗത്ത് സൂര്യോദയത്തിനു നേരെ പാളയമടിക്കേണ്ടത്. അമ്മീനാദാബിന്റെ മകൻ നഹശോനാണ്+ യഹൂദയുടെ വംശജരുടെ തലവൻ.
4 നഹശോന്റെ സൈന്യത്തിൽ പേര് ചേർത്തവർ 74,600.+
5 യിസ്സാഖാർ ഗോത്രമാണു നഹശോന്റെ അരികിൽ പാളയമടിക്കേണ്ടത്. സൂവാരിന്റെ മകൻ നെഥനയേലാണു+ യിസ്സാഖാരിന്റെ വംശജരുടെ തലവൻ.
6 നെഥനയേലിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 54,400.+
7 അടുത്തായി സെബുലൂൻ ഗോത്രം. ഹേലോന്റെ മകൻ എലിയാബാണു+ സെബുലൂന്റെ വംശജരുടെ തലവൻ.
8 എലിയാബിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 57,400.+
9 “യഹൂദ നയിക്കുന്ന പാളയത്തിലെ സൈന്യങ്ങളിൽ പേര് ചേർത്തവർ ആകെ 1,86,400. അവരാണ് ആദ്യം കൂടാരം അഴിച്ച് പുറപ്പെടേണ്ടത്.+
10 “രൂബേൻ+ നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണു ഗണംഗണമായി തെക്കുഭാഗത്ത് പാളയമടിക്കേണ്ടത്. ശെദേയൂരിന്റെ മകൻ എലീസൂരാണു+ രൂബേന്റെ വംശജരുടെ തലവൻ.
11 എലീസൂരിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 46,500.+
12 ശിമെയോൻ ഗോത്രമാണ് എലീസൂരിന്റെ അരികിൽ പാളയമടിക്കേണ്ടത്. സൂരിശദ്ദായിയുടെ മകൻ ശെലൂമിയേലാണു+ ശിമെയോന്റെ വംശജരുടെ തലവൻ.
13 ശെലൂമിയേലിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 59,300.+
14 അടുത്തായി ഗാദ് ഗോത്രം. രയൂവേലിന്റെ മകൻ എലിയാസാഫാണു+ ഗാദിന്റെ വംശജരുടെ തലവൻ.
15 എലിയാസാഫിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 45,650.+
16 “രൂബേൻ നയിക്കുന്ന പാളയത്തിലെ സൈന്യങ്ങളിൽ പേര് ചേർത്തവർ ആകെ 1,51,450. അവരാണു രണ്ടാമതു കൂടാരം അഴിച്ച് പുറപ്പെടേണ്ടത്.+
17 “സാന്നിധ്യകൂടാരവുമായി പുറപ്പെടുമ്പോൾ+ ലേവ്യരുടെ പാളയം മറ്റു പാളയങ്ങളുടെ നടുവിലായിരിക്കണം.
“പാളയമടിക്കുന്ന അതേ ക്രമത്തിൽ,+ തങ്ങളുടെ മൂന്നുഗോത്രവിഭാഗമനുസരിച്ച് അതാതിന്റെ സ്ഥാനത്തുതന്നെ, അവർ സഞ്ചരിക്കണം.
18 “ഗണംഗണമായി പടിഞ്ഞാറുഭാഗത്ത് പാളയമടിക്കേണ്ടത് എഫ്രയീം നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണ്. അമ്മീഹൂദിന്റെ മകൻ എലീശാമയാണ്+ എഫ്രയീമിന്റെ വംശജരുടെ തലവൻ.
19 എലീശാമയുടെ സൈന്യത്തിൽ പേര് ചേർത്തവർ 40,500.+
20 എലീശാമയുടെ അടുത്തായി മനശ്ശെ ഗോത്രം.+ പെദാസൂരിന്റെ മകൻ ഗമാലിയേലാണു+ മനശ്ശെയുടെ വംശജരുടെ തലവൻ.
21 ഗമാലിയേലിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 32,200.+
22 അടുത്തായി ബന്യാമീൻ ഗോത്രം. ഗിദെയോനിയുടെ മകൻ അബീദാനാണു+ ബന്യാമീന്റെ വംശജരുടെ തലവൻ.
23 അബീദാന്റെ സൈന്യത്തിൽ പേര് ചേർത്തവർ 35,400.+
24 “എഫ്രയീം നയിക്കുന്ന പാളയത്തിലെ സൈന്യങ്ങളിൽ പേര് ചേർത്തവർ ആകെ 1,08,100. അവരാണു മൂന്നാമതു കൂടാരം അഴിച്ച് പുറപ്പെടേണ്ടത്.+
25 “ദാൻ നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണു ഗണംഗണമായി വടക്കുഭാഗത്ത് പാളയമടിക്കേണ്ടത്. അമ്മീശദ്ദായിയുടെ മകൻ അഹിയേസെരാണു ദാന്റെ വംശജരുടെ തലവൻ.+
26 അഹിയേസെരിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 62,700.+
27 ആശേർ ഗോത്രമാണ് അഹിയേസെരിന്റെ അരികിൽ പാളയമടിക്കേണ്ടത്. ഒക്രാന്റെ മകൻ പഗീയേലാണ് ആശേരിന്റെ വംശജരുടെ തലവൻ.+
28 പഗീയേലിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 41,500.+
29 അടുത്തായി നഫ്താലി ഗോത്രം. എനാന്റെ മകൻ അഹീരയാണു നഫ്താലിയുടെ വംശജരുടെ തലവൻ.+
30 അഹീരയുടെ സൈന്യത്തിൽ പേര് ചേർത്തവർ 53,400.+
31 “ദാൻ നയിക്കുന്ന പാളയത്തിൽ പേര് ചേർത്തവർ ആകെ 1,57,600. അവരാണു മൂന്നുഗോത്രവിഭാഗമനുസരിച്ച് അവസാനം കൂടാരം അഴിച്ച് പുറപ്പെടേണ്ടത്.”+
32 പിതൃഭവനമനുസരിച്ച് പാളയങ്ങളിൽനിന്ന് സൈന്യത്തിൽ പേര് ചേർത്ത ഇസ്രായേല്യർ ഇവരായിരുന്നു; ആകെ 6,03,550 പേർ.+
33 എന്നാൽ യഹോവ മോശയോടു കല്പിച്ചിരുന്നതുപോലെ, മറ്റ് ഇസ്രായേല്യരോടൊപ്പം മോശ ലേവ്യരുടെ പേര് ചേർത്തില്ല.+
34 യഹോവ മോശയോടു കല്പിച്ചതെല്ലാം ഇസ്രായേല്യർ അനുസരിച്ചു. കുടുംബം, പിതൃഭവനം എന്നിവയുടെ അടിസ്ഥാനത്തിൽ അവർ ഓരോരുത്തരും തങ്ങളുടെ മൂന്നുഗോത്രവിഭാഗത്തിൽ+ പാളയമടിച്ചതും കൂടാരം അഴിച്ച് പുറപ്പെട്ടതും+ ഇങ്ങനെയായിരുന്നു.