സംഖ്യ 24:1-25

24  ഇസ്രാ​യേ​ലി​നെ അനു​ഗ്ര​ഹി​ക്കു​ന്നത്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമെന്നു കണ്ടപ്പോൾ ബിലെ​യാം പിന്നെ ദുശ്ശകുനം+ നോക്കി പോയില്ല. പകരം വിജന​ഭൂ​മി​ക്കു നേരെ മുഖം തിരിച്ചു.  ബിലെയാം നോക്കി​യ​പ്പോൾ ഇസ്രാ​യേൽ ഗോ​ത്രം​ഗോ​ത്ര​മാ​യി പാളയ​മ​ടി​ച്ചി​രി​ക്കു​ന്നതു കണ്ടു.+ അപ്പോൾ ദൈവ​ത്തി​ന്റെ ആത്മാവ്‌ ബിലെ​യാ​മി​ന്റെ മേൽ വന്നു.+  അയാൾ ഈ പ്രാവ​ച​നി​ക​സ​ന്ദേശം അറിയി​ച്ചു:+ “ബയോ​രി​ന്റെ മകനായ ബിലെ​യാ​മി​ന്റെ മൊഴി​കൾ,കണ്ണുകൾ തുറന്നു​കി​ട്ടി​യ​വന്റെ വാക്കുകൾ,   ദൈവികവചനങ്ങൾ കേൾക്കു​ന്ന​വന്റെ,സർവശ​ക്ത​ന്റെ ദർശനം കണ്ടവന്റെ,കണ്ണുകൾ അടയ്‌ക്കാ​തെ കുമ്പി​ട്ട​വന്റെ, വചനങ്ങൾ:+   യാക്കോബേ, നിന്റെ കൂടാ​രങ്ങൾ എത്ര മനോ​ഹരം!ഇസ്രാ​യേ​ലേ, നിന്റെ പാളയങ്ങൾ എത്ര മനോജ്ഞം!+   അവ താഴ്‌വരകൾപോലെ* നീണ്ടു​കി​ട​ക്കു​ന്നു,+നദീതീ​ര​ത്തെ തോട്ട​ങ്ങൾപോ​ലെ​തന്നെ.അവ യഹോവ നട്ട അകിൽ മരങ്ങൾപോ​ലെ​യുംവെള്ളത്തിന്‌ അരി​കെ​യുള്ള ദേവദാ​രു​പോ​ലെ​യും ആണ്‌.   അവന്റെ രണ്ടു തുകൽത്തൊ​ട്ടി​യിൽനി​ന്നും വെള്ളം തുളു​മ്പു​ന്നു,അവൻ ജലാശ​യ​ങ്ങൾക്ക​രി​കെ തന്റെ വിത്തു* വിതയ്‌ക്കു​ന്നു.+ അവന്റെ രാജാവ്‌+ ആഗാഗി​നെ​ക്കാൾ മഹാനാ​യി​രി​ക്കും,+അവന്റെ രാജ്യം ഉന്നതമാ​കും.+   അവനെ ദൈവം ഈജി​പ്‌തിൽനിന്ന്‌ കൊണ്ടു​വ​രു​ന്നു;ദൈവം അവർക്കു കാട്ടു​പോ​ത്തി​ന്റെ കൊമ്പു​കൾപോ​ലെ​യാണ്‌. തന്നെ ദ്രോ​ഹി​ക്കുന്ന ജനതകളെ ഇസ്രാ​യേൽ വിഴു​ങ്ങി​ക്ക​ള​യും,+അവൻ അവരുടെ അസ്ഥികൾ കാർന്നു​തി​ന്നും, അവന്റെ അസ്‌ത്രങ്ങൾ അവരെ ചിതറി​ക്കും.   അവൻ പതുങ്ങി​ക്കി​ട​ക്കു​ന്നു, ഒരു സിംഹ​ത്തെ​പ്പോ​ലെ വിശ്ര​മി​ക്കു​ന്നു.അതെ, ഒരു സിംഹം! അവനെ ഉണർത്താൻ ആരു ധൈര്യ​പ്പെ​ടും! നിന്നെ അനു​ഗ്ര​ഹി​ക്കു​ന്നവർ അനു​ഗ്രഹം നേടും,നിന്നെ ശപിക്കു​ന്നവർ ശാപം പേറും.”+ 10  അപ്പോൾ ബാലാ​ക്കി​നു ബിലെ​യാ​മി​നോ​ടു കടുത്ത കോപം തോന്നി. ബാലാക്ക്‌ പുച്ഛ​ത്തോ​ടെ തന്റെ കൈ കൂട്ടി​യ​ടി​ച്ചു​കൊണ്ട്‌ ബിലെ​യാ​മി​നോ​ടു പറഞ്ഞു: “എന്റെ ശത്രു​ക്കളെ ശപിക്കാ​നാ​ണു ഞാൻ നിന്നെ വിളി​ച്ചു​വ​രു​ത്തി​യത്‌.+ പക്ഷേ നീ ഈ മൂന്നു തവണയും അവരെ അനു​ഗ്ര​ഹി​ച്ചു! 11  മതി, വേഗം നിന്റെ വീട്ടി​ലേക്കു പൊയ്‌ക്കൊ​ള്ളുക. നിന്നെ അതിയാ​യി ആദരി​ക്കാൻ ഞാൻ നിശ്ചയി​ച്ചി​രു​ന്നു.+ പക്ഷേ നിന്നെ ആദരി​ക്കു​ന്നത്‌ ഇതാ, യഹോവ തടഞ്ഞി​രി​ക്കു​ന്നു.” 12  ബിലെയാം ബാലാ​ക്കി​നോ​ടു പറഞ്ഞു: “താങ്കൾ അയച്ച ദൂതന്മാ​രോട്‌, 13  ‘ബാലാക്ക്‌ സ്വന്തം വീടു നിറയെ സ്വർണ​വും വെള്ളി​യും തന്നാലും യഹോ​വ​യു​ടെ ആജ്ഞ ധിക്കരി​ച്ചു​കൊണ്ട്‌ സ്വന്തം ഇഷ്ടപ്രകാരം* നല്ലതാ​കട്ടെ ചീത്തയാ​കട്ടെ ഒന്നും ചെയ്യാൻ എനിക്കു കഴിയില്ല; യഹോവ പറയു​ന്നതു മാത്രമേ ഞാൻ സംസാ​രി​ക്കൂ’ എന്നു ഞാൻ പറഞ്ഞതല്ലേ?+ 14  ഞാൻ ഇതാ, എന്റെ ജനത്തിന്റെ അടു​ത്തേക്കു പോകു​ക​യാണ്‌. വരൂ, ഭാവിയിൽ* ഈ ജനം താങ്കളു​ടെ ജനത്തെ എന്തു ചെയ്യു​മെന്നു ഞാൻ താങ്കൾക്കു പറഞ്ഞു​ത​രാം.” 15  അങ്ങനെ ബിലെ​യാം ഈ പ്രാവ​ച​നി​ക​സ​ന്ദേശം അറിയി​ച്ചു:+ “ബയോ​രി​ന്റെ മകനായ ബിലെ​യാ​മി​ന്റെ മൊഴി​കൾ,കണ്ണുകൾ തുറന്നു​കി​ട്ടി​യ​വന്റെ വാക്കുകൾ,+ 16  ദൈവികവചസ്സുകൾ കേൾക്കു​ന്ന​വന്റെ,അത്യു​ന്ന​ത​ന്റെ പരിജ്ഞാ​നം നേടി​യ​വന്റെ, വചനങ്ങൾ.കണ്ണുകൾ അടയ്‌ക്കാ​തെ കുമ്പി​ട്ട​പ്പോൾസർവശ​ക്ത​ന്റെ ഒരു ദർശനം അവൻ കണ്ടു: 17  ഞാൻ അവനെ കാണും, പക്ഷേ ഇപ്പോഴല്ല;ഞാൻ അവനെ ദർശി​ക്കും, പക്ഷേ ഉടനെയല്ല. യാക്കോ​ബിൽനിന്ന്‌ ഒരു നക്ഷത്രം+ ഉദിച്ചു​വ​രും,ഇസ്രായേലിൽനിന്ന്‌+ ഒരു ചെങ്കോൽ+ ഉയർന്നു​വ​രും. മോവാ​ബി​ന്റെ നെറ്റി* അവൻ പിളർക്കും,+സംഹാ​ര​പു​ത്ര​ന്മാ​രു​ടെ തലയോ​ട്ടി അവൻ തകർക്കും. 18  ഏദോം ഒരു അവകാ​ശ​മാ​കും,+അതെ, സേയീർ+ അവന്റെ ശത്രു​ക്ക​ളു​ടെ കൈവ​ശ​മാ​കും.+ഇസ്രാ​യേൽ തന്റെ ധൈര്യം കാണി​ച്ച​ല്ലോ. 19  യാക്കോബിൽനിന്നുള്ള ഒരാൾ ജയിച്ച​ട​ക്കും,+നഗരത്തിൽനിന്ന്‌ രക്ഷപ്പെട്ട എല്ലാവ​രെ​യും അവൻ കൊന്നു​മു​ടി​ക്കും.” 20  അമാലേക്കിനെ കണ്ടപ്പോൾ ബിലെ​യാം പ്രാവ​ച​നി​ക​സ​ന്ദേശം തുടർന്നു: “അമാ​ലേക്ക്‌ ജനതക​ളിൽ ഒന്നാമൻ,+എന്നാൽ അവസാനം അവൻ നശിക്കും.”+ 21  കേന്യരെ+ കണ്ടപ്പോൾ പ്രാവ​ച​നി​ക​സ​ന്ദേശം തുടർന്നു​കൊണ്ട്‌ ബിലെ​യാം പറഞ്ഞു: “നിന്റെ വാസസ്ഥലം സുരക്ഷി​തം, ശൈല​ത്തിൽ നീ നിന്റെ പാർപ്പി​ടം സ്ഥാപി​ച്ചി​രി​ക്കു​ന്നു. 22  എന്നാൽ കെയീനെ ഒരാൾ കത്തിച്ച്‌ ചാമ്പലാ​ക്കും. അസീറിയ നിന്നെ ബന്ദിയാ​ക്കി​ക്കൊ​ണ്ടു​പോ​കാൻ ഇനി എത്ര നാൾ?” 23  പ്രാവചനികസന്ദേശം തുടർന്നു​കൊണ്ട്‌ ബിലെ​യാം പറഞ്ഞു: “കഷ്ടം! ദൈവം ഇതു ചെയ്യു​മ്പോൾ ആരു ശേഷി​ക്കും? 24  കിത്തീമിന്റെ+ തീരത്തു​നിന്ന്‌ കപ്പലുകൾ വരും,അസീറിയയെ+ അവ ക്ലേശി​പ്പി​ക്കും,ഏബെരി​നെ​യും അവ ക്ലേശി​പ്പി​ക്കും. എന്നാൽ അവനും പൂർണ​മാ​യി നശിച്ചു​പോ​കും.” 25  പിന്നെ ബിലെയാം+ എഴു​ന്നേറ്റ്‌ തന്റെ സ്ഥലത്തേക്കു മടങ്ങി. ബാലാ​ക്കും തന്റെ വഴിക്കു പോയി.

അടിക്കുറിപ്പുകള്‍

അഥവാ “നീർച്ചാ​ലു​കൾപോ​ലെ.”
അഥവാ “സന്തതിയെ.”
അക്ഷ. “എന്റെ ഹൃദയ​ത്തിൽനി​ന്ന്‌.”
അഥവാ “നാളുകൾ അവസാ​നി​ക്കു​മ്പോൾ.”
അഥവാ “ചെന്നികൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം