സംഖ്യ 25:1-18

25  ഇസ്രാ​യേൽ ശിത്തീമിൽ+ താമസി​ക്കു​മ്പോൾ ജനം മോവാ​ബി​ലെ സ്‌ത്രീ​ക​ളു​മാ​യി അധാർമികപ്രവൃത്തികൾ* ചെയ്യാൻതു​ടങ്ങി.+  ആ സ്‌ത്രീ​കൾ തങ്ങളുടെ ദൈവ​ങ്ങൾക്കു ബലി അർപ്പിച്ചപ്പോൾ+ ഇസ്രാ​യേ​ല്യ​രെ​യും ക്ഷണിച്ചു. അങ്ങനെ ജനം ബലിവ​സ്‌തു​ക്കൾ തിന്നു​ക​യും അവരുടെ ദൈവ​ങ്ങ​ളു​ടെ മുന്നിൽ കുമ്പി​ടു​ക​യും ചെയ്‌തു.+  ഇസ്രായേൽ അവരോ​ടു​കൂ​ടെ പെയോ​രി​ലെ ബാലിനെ ആരാധിച്ചതുകൊണ്ട്‌*+ യഹോ​വ​യു​ടെ കോപം അവരുടെ നേരെ ആളിക്കത്തി.  യഹോവ മോശ​യോ​ടു പറഞ്ഞു: “യഹോ​വ​യു​ടെ ഉഗ്ര​കോ​പം ഇസ്രാ​യേ​ലിൽനിന്ന്‌ നീങ്ങി​പ്പോ​ക​ണ​മെ​ങ്കിൽ ഈ ജനത്തിന്റെ നേതാ​ക്ക​ന്മാ​രെ​യെ​ല്ലാം പിടിച്ച്‌ ജനം മുഴുവൻ കാൺകെ* യഹോ​വ​യു​ടെ സന്നിധി​യിൽ തൂക്കുക.”  അപ്പോൾ മോശ ഇസ്രാ​യേ​ലി​ലെ ന്യായാ​ധി​പ​ന്മാ​രോട്‌,+ “നിങ്ങൾ ഓരോ​രു​ത്ത​രും നിങ്ങളു​ടെ ഇടയിൽ പെയോ​രി​ലെ ബാലിനെ ആരാധിച്ച* ഈ പുരു​ഷ​ന്മാ​രെ കൊന്നു​ക​ള​യണം” എന്നു കല്‌പി​ച്ചു.+  ആ സമയത്ത്‌ ഒരു ഇസ്രാ​യേ​ല്യൻ, സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ മുന്നിൽ വിലപി​ച്ചു​കൊ​ണ്ടി​രുന്ന ഇസ്രാ​യേൽസ​മൂ​ഹ​ത്തി​ന്റെ​യും മോശ​യു​ടെ​യും മുന്നി​ലൂ​ടെ ഒരു മിദ്യാന്യസ്‌ത്രീയെയും+ കൂട്ടി തന്റെ സഹോ​ദ​ര​ന്മാ​രു​ടെ അടു​ത്തേക്കു വന്നു.  അതു കണ്ട ഉടനെ പുരോ​ഹി​ത​നായ, അഹരോ​ന്റെ മകനായ എലെയാ​സ​രി​ന്റെ മകൻ ഫിനെഹാസ്‌+ ജനത്തിന്‌ ഇടയിൽനി​ന്ന്‌ എഴു​ന്നേറ്റ്‌ കൈയിൽ ഒരു കുന്തവും എടുത്ത്‌  ആ ഇസ്രാ​യേ​ല്യ​ന്റെ പിന്നാലെ കൂടാ​ര​ത്തി​ലേക്കു പാഞ്ഞു​ചെന്നു. ആ സ്‌ത്രീ​യു​ടെ ജനനേ​ന്ദ്രി​യം തുളയും​വി​ധം ഫിനെ​ഹാസ്‌ ആ പുരു​ഷ​നെ​യും സ്‌ത്രീ​യെ​യും കുന്തം​കൊണ്ട്‌ കുത്തി. അതോടെ ഇസ്രാ​യേ​ല്യ​രു​ടെ മേലുള്ള ബാധ നിലച്ചു.+  ബാധ കാരണം മരിച്ചവർ ആകെ 24,000 പേരാ​യി​രു​ന്നു.+ 10  പിന്നീട്‌ യഹോവ മോശ​യോ​ടു പറഞ്ഞു: 11  “പുരോ​ഹി​ത​നായ അഹരോ​ന്റെ മകനായ എലെയാ​സ​രി​ന്റെ മകൻ ഫിനെഹാസ്‌+ ഇസ്രാ​യേൽ ജനത്തിനു നേരെ​യുള്ള എന്റെ ക്രോധം ശമിപ്പി​ച്ചി​രി​ക്കു​ന്നു. അവർ എന്നോടു കാണിച്ച അവിശ്വ​സ്‌തത അവൻ ഒട്ടും വെച്ചു​പൊ​റു​പ്പി​ച്ചില്ല.+ അതു​കൊ​ണ്ടു​തന്നെ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവ​മാ​ണെ​ങ്കി​ലും ഞാൻ ഇസ്രാ​യേ​ല്യ​രെ തുടച്ചു​നീ​ക്കി​യില്ല.+ 12  അതുകൊണ്ട്‌ അവനോ​ട്‌ ഇങ്ങനെ പറയുക. ഞാൻ അവനു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കു​മെന്ന്‌ ഉടമ്പടി ചെയ്യുന്നു. 13  അത്‌ അവനോ​ടും അവന്റെ സന്തതി​ക​ളോ​ടും ഉള്ള ദീർഘ​കാ​ലം നിലനിൽക്കുന്ന പൗരോ​ഹി​ത്യ​ത്തി​ന്റെ ഒരു ഉടമ്പടി​യാ​യി​രി​ക്കും.+ കാരണം തന്റെ ദൈവ​ത്തോ​ടുള്ള അവരുടെ അവിശ്വ​സ്‌തത അവൻ വെച്ചു​പൊ​റു​പ്പി​ച്ചില്ല;+ ഇസ്രാ​യേൽ ജനത്തി​നു​വേണ്ടി അവൻ പാപപ​രി​ഹാ​രം വരുത്തു​ക​യും ചെയ്‌തു.” 14  മിദ്യാന്യസ്‌ത്രീയോടൊപ്പം കൊല്ല​പ്പെട്ട ഇസ്രാ​യേ​ല്യ​പു​രു​ഷന്റെ പേര്‌ സിമ്രി എന്നായി​രു​ന്നു. സാലു​വി​ന്റെ മകനും ശിമെ​യോ​ന്യ​രു​ടെ പിതൃ​ഭ​വ​ന​ത്തി​ന്റെ തലവനും ആയിരു​ന്നു സിമ്രി. 15  കൊല്ലപ്പെട്ട മിദ്യാ​ന്യ​സ്‌ത്രീ​യു​ടെ പേര്‌ കൊസ്‌ബി. ആ സ്‌ത്രീ മിദ്യാ​നി​ലെ ഒരു പിതൃ​ഭ​വ​ന​ത്തി​ലെ കുടും​ബ​ങ്ങ​ളു​ടെ തലവനായ+ സൂരിന്റെ മകളാ​യി​രു​ന്നു.+ 16  പിന്നീട്‌ യഹോവ മോശ​യോ​ടു പറഞ്ഞു: 17  “നിങ്ങൾ മിദ്യാ​ന്യ​രെ ദ്രോ​ഹിച്ച്‌ അവരെ സംഹരി​ക്കുക.+ 18  കാരണം പെയോ​രി​ന്റെ കാര്യത്തിലും+ മിദ്യാ​ന്യ​ത​ല​വന്റെ മകളായ കൊസ്‌ബി​യു​ടെ—പെയോർ കാരണം ഉണ്ടായ ബാധയു​ടെ സമയത്ത്‌+ കൊല്ല​പ്പെട്ട തങ്ങളുടെ സഹോദരിയുടെ+—കാര്യ​ത്തി​ലും അവർ തന്ത്രം പ്രയോ​ഗിച്ച്‌ നിങ്ങളെ ദ്രോ​ഹി​ച്ച​ല്ലോ.”

അടിക്കുറിപ്പുകള്‍

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു.
അഥവാ “ബാൽ-പെയോ​രി​നോ​ടു പറ്റി​ച്ചേർന്ന​തു​കൊ​ണ്ട്‌.”
അക്ഷ. “സൂര്യനു മുമ്പാകെ.”
അഥവാ “ബാലി​നോ​ടു പറ്റി​ച്ചേർന്ന.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം