സംഖ്യ 26:1-65
26 ബാധയ്ക്കു ശേഷം+ യഹോവ മോശയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസരിനോടും പറഞ്ഞു:
2 “പിതൃഭവനമനുസരിച്ച്, ഇസ്രായേൽസമൂഹത്തിൽ 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരുടെയും ഒരു കണക്കെടുപ്പു നടത്തുക. ഇസ്രായേലിൽ സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന എല്ലാവരെയും എണ്ണണം.”+
3 അങ്ങനെ മോശയും പുരോഹിതനായ എലെയാസരും+ യരീഹൊയ്ക്കു+ സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തുവെച്ച്+ അവരോടു സംസാരിച്ചു. അവർ പറഞ്ഞു:
4 “യഹോവ മോശയോടു കല്പിച്ചതുപോലെ, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ളവരുടെ കണക്കെടുപ്പു നടത്തുക.”+
ഇവരായിരുന്നു ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്ന ഇസ്രായേൽമക്കൾ:
5 ഇസ്രായേലിന്റെ മൂത്ത മകൻ രൂബേൻ.+ രൂബേന്റെ വംശജർ:+ ഹാനോക്കിൽനിന്ന് ഹാനോക്യരുടെ കുടുംബം; പല്ലുവിൽനിന്ന് പല്ലുവ്യരുടെ കുടുംബം;
6 ഹെസ്രോനിൽനിന്ന് ഹെസ്രോന്യരുടെ കുടുംബം; കർമ്മിയിൽനിന്ന് കർമ്മ്യരുടെ കുടുംബം.
7 ഇവയായിരുന്നു രൂബേന്യരുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 43,730.+
8 പല്ലുവിന്റെ മകനായിരുന്നു എലിയാബ്.
9 എലിയാബിന്റെ ആൺമക്കൾ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയോടു ധിക്കാരം കാണിച്ചപ്പോൾ+ കോരഹിന്റെ സംഘത്തോടു ചേർന്ന്+ മോശയെയും അഹരോനെയും എതിർത്തതു സമൂഹത്തിലെ നിയമിതപുരുഷന്മാരായ ഈ ദാഥാനും അബീരാമും ആണ്.+
10 അപ്പോൾ ഭൂമി വായ് പിളർന്ന് അവരെ വിഴുങ്ങിക്കളഞ്ഞു. എന്നാൽ തീ പുറപ്പെട്ട് 250 പുരുഷന്മാരെ ദഹിപ്പിച്ചപ്പോൾ കോരഹ് തന്റെ ആളുകളോടൊപ്പം മരണമടഞ്ഞു.+ അങ്ങനെ അവർ ഒരു മുന്നറിയിപ്പായിത്തീർന്നു.+
11 എന്നാൽ കോരഹിന്റെ ആൺമക്കൾ മരിച്ചില്ല.+
12 കുടുംബമനുസരിച്ച് ശിമെയോന്റെ വംശജർ:+ നെമൂവേലിൽനിന്ന് നെമൂവേല്യരുടെ കുടുംബം; യാമീനിൽനിന്ന് യാമീന്യരുടെ കുടുംബം; യാഖീനിൽനിന്ന് യാഖീന്യരുടെ കുടുംബം;
13 സേരഹിൽനിന്ന് സേരഹ്യരുടെ കുടുംബം; ശാവൂലിൽനിന്ന് ശാവൂല്യരുടെ കുടുംബം.
14 ഇവയായിരുന്നു ശിമെയോന്യരുടെ കുടുംബങ്ങൾ. പേര് രേഖപ്പെടുത്തിയവർ 22,200.+
15 കുടുംബമനുസരിച്ച് ഗാദിന്റെ വംശജർ:+ സെഫോനിൽനിന്ന് സെഫോന്യരുടെ കുടുംബം; ഹഗ്ഗിയിൽനിന്ന് ഹഗ്ഗിയരുടെ കുടുംബം; ശൂനിയിൽനിന്ന് ശൂന്യരുടെ കുടുംബം;
16 ഒസ്നിയിൽനിന്ന് ഒസ്ന്യരുടെ കുടുംബം; ഏരിയിൽനിന്ന് ഏര്യരുടെ കുടുംബം;
17 അരോദിൽനിന്ന് അരോദ്യരുടെ കുടുംബം; അരേലിയിൽനിന്ന് അരേല്യരുടെ കുടുംബം.
18 ഇവയായിരുന്നു ഗാദിന്റെ ആൺമക്കളുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 40,500.+
19 യഹൂദയുടെ ആൺമക്കളായിരുന്നു+ ഏരും ഓനാനും.+ എന്നാൽ ഏരും ഓനാനും കനാൻ ദേശത്തുവെച്ച് മരിച്ചു.+
20 കുടുംബമനുസരിച്ച് യഹൂദയുടെ വംശജർ: ശേലയിൽനിന്ന്+ ശേലാന്യരുടെ കുടുംബം; പേരെസിൽനിന്ന്+ പേരെസ്യരുടെ കുടുംബം; സേരഹിൽനിന്ന്+ സേരഹ്യരുടെ കുടുംബം.
21 പേരെസിന്റെ വംശജർ: ഹെസ്രോനിൽനിന്ന്+ ഹെസ്രോന്യരുടെ കുടുംബം; ഹമൂലിൽനിന്ന്+ ഹമൂല്യരുടെ കുടുംബം.
22 ഇവയായിരുന്നു യഹൂദയുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 76,500.+
23 കുടുംബമനുസരിച്ച് യിസ്സാഖാരിന്റെ വംശജർ:+ തോലയിൽനിന്ന്+ തോല്യരുടെ കുടുംബം; പുവ്വയിൽനിന്ന് പുന്യരുടെ കുടുംബം;
24 യാശൂബിൽനിന്ന് യാശൂബ്യരുടെ കുടുംബം; ശിമ്രോനിൽനിന്ന് ശിമ്രോന്യരുടെ കുടുംബം.
25 ഇവയായിരുന്നു യിസ്സാഖാരിന്റെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 64,300.+
26 കുടുംബമനുസരിച്ച് സെബുലൂന്റെ വംശജർ:+ സേരെദിൽനിന്ന് സേരെദ്യരുടെ കുടുംബം; ഏലോനിൽനിന്ന് ഏലോന്യരുടെ കുടുംബം; യഹ്ലെയേലിൽനിന്ന് യഹ്ലെയേല്യരുടെ കുടുംബം.
27 ഇവയായിരുന്നു സെബുലൂന്യരുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 60,500.+
28 കുടുംബമനുസരിച്ച് യോസേഫിന്റെ ആൺമക്കൾ:+ മനശ്ശെ, എഫ്രയീം.+
29 മനശ്ശെയുടെ വംശജർ:+ മാഖീരിൽനിന്ന്+ മാഖീര്യരുടെ കുടുംബം. മാഖീരിനു ഗിലെയാദ്+ ജനിച്ചു. ഗിലെയാദിൽനിന്ന് ഗിലെയാദ്യരുടെ കുടുംബം.
30 ഗിലെയാദിന്റെ വംശജർ: ഈയേസെരിൽനിന്ന് ഈയേസെര്യരുടെ കുടുംബം; ഹേലെക്കിൽനിന്ന് ഹേലെക്യരുടെ കുടുംബം;
31 അസ്രിയേലിൽനിന്ന് അസ്രിയേല്യരുടെ കുടുംബം; ശെഖേമിൽനിന്ന് ശെഖേമ്യരുടെ കുടുംബം;
32 ശെമീദയിൽനിന്ന് ശെമീദ്യരുടെ കുടുംബം; ഹേഫെരിൽനിന്ന് ഹേഫെര്യരുടെ കുടുംബം.
33 ഹേഫെരിന്റെ മകനായ സെലോഫഹാദിന് ആൺമക്കളുണ്ടായിരുന്നില്ല, പെൺമക്കളേ ഉണ്ടായിരുന്നുള്ളൂ.+ മഹ്ല, നോഹ, ഹൊഗ്ല, മിൽക്ക, തിർസ എന്നിവരായിരുന്നു സെലോഫഹാദിന്റെ പെൺമക്കൾ.+
34 ഇവയായിരുന്നു മനശ്ശെയുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 52,700.+
35 കുടുംബമനുസരിച്ച് എഫ്രയീമിന്റെ വംശജർ:+ ശൂഥേലഹിൽനിന്ന്+ ശൂഥേലഹ്യരുടെ കുടുംബം; ബേഖെരിൽനിന്ന് ബേഖെര്യരുടെ കുടുംബം; തഹനിൽനിന്ന് തഹന്യരുടെ കുടുംബം.
36 ശൂഥേലഹിന്റെ വംശജർ: ഏരാനിൽനിന്ന് ഏരാന്യരുടെ കുടുംബം.
37 ഇവയായിരുന്നു എഫ്രയീമിന്റെ വംശജരുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 32,500.+ ഇവരാണു കുടുംബമനുസരിച്ച് യോസേഫിന്റെ വംശജർ.
38 കുടുംബമനുസരിച്ച് ബന്യാമീന്റെ വംശജർ:+ ബേലയിൽനിന്ന്+ ബേല്യരുടെ കുടുംബം; അസ്ബേലിൽനിന്ന് അസ്ബേല്യരുടെ കുടുംബം; അഹീരാമിൽനിന്ന് അഹീരാമ്യരുടെ കുടുംബം;
39 ശെഫൂഫാമിൽനിന്ന് ശൂഫാമ്യരുടെ കുടുംബം; ഹൂഫാമിൽനിന്ന് ഹൂഫാമ്യരുടെ കുടുംബം.
40 ബേലയുടെ ആൺമക്കൾ:+ അർദ്, നയമാൻ. അർദിൽനിന്ന് അർദ്യരുടെ കുടുംബം; നയമാനിൽനിന്ന് നയമാന്യരുടെ കുടുംബം.
41 ഇവരാണു കുടുംബമനുസരിച്ച് ബന്യാമീന്റെ വംശജർ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 45,600.+
42 കുടുംബമനുസരിച്ച് ദാന്റെ വംശജർ:+ ശൂഹാമിൽനിന്ന് ശൂഹാമ്യരുടെ കുടുംബം. ഇവരാണു കുടുംബമനുസരിച്ച് ദാന്റെ വംശജർ.
43 ശൂഹാമ്യരുടെ കുടുംബത്തിൽനിന്ന് പേര് രേഖപ്പെടുത്തിയവർ ആകെ 64,400.+
44 കുടുംബമനുസരിച്ച് ആശേരിന്റെ വംശജർ:+ ഇമ്നയിൽനിന്ന് ഇമ്ന്യരുടെ കുടുംബം; യിശ്വിയിൽനിന്ന് യിശ്വിയരുടെ കുടുംബം; ബരീയയിൽനിന്ന് ബരീയരുടെ കുടുംബം;
45 ബരീയയുടെ ആൺമക്കളിൽനിന്നുള്ളവർ: ഹേബെരിൽനിന്ന് ഹേബെര്യരുടെ കുടുംബം; മൽക്കിയേലിൽനിന്ന് മൽക്കിയേല്യരുടെ കുടുംബം.
46 ആശേരിന്റെ മകളുടെ പേര് സേര എന്നായിരുന്നു.
47 ഇവയായിരുന്നു ആശേരിന്റെ വംശജരുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 53,400.+
48 കുടുംബമനുസരിച്ച് നഫ്താലിയുടെ വംശജർ:+ യഹ്സേലിൽനിന്ന് യഹ്സേല്യരുടെ കുടുംബം; ഗൂനിയിൽനിന്ന് ഗൂന്യരുടെ കുടുംബം;
49 യേസെരിൽനിന്ന് യേസെര്യരുടെ കുടുംബം; ശില്ലേമിൽനിന്ന് ശില്ലേമ്യരുടെ കുടുംബം.
50 ഇവരായിരുന്നു കുടുംബമനുസരിച്ച് നഫ്താലിയുടെ വംശജർ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 45,400.+
51 അങ്ങനെ ഇസ്രായേല്യരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ ആകെ 6,01,730.+
52 അതിനു ശേഷം യഹോവ മോശയോടു പറഞ്ഞു:
53 “പട്ടികയിലെ പേരുകളനുസരിച്ച്* ഇവർക്കു ദേശം അവകാശമായി വിഭാഗിച്ചുകൊടുക്കണം.+
54 വലിയ കൂട്ടങ്ങൾക്കു നീ കൂടുതൽ അവകാശവും ചെറിയ കൂട്ടങ്ങൾക്കു കുറച്ച് അവകാശവും കൊടുക്കണം.+ പേര് രേഖപ്പെടുത്തിയവരുടെ എണ്ണത്തിന് ആനുപാതികമായാണ് ഓരോ കൂട്ടത്തിനും അവകാശം കൊടുക്കേണ്ടത്.
55 എന്നാൽ ദേശം വിഭാഗിക്കുന്നതു നറുക്കിട്ടായിരിക്കണം.+ പിതൃഗോത്രത്തിന്റെ പേരിനനുസരിച്ച് അവർക്ക് അവരുടെ അവകാശം ലഭിക്കണം.
56 നറുക്കിട്ട് ഓരോ അവകാശവും തീരുമാനിക്കണം. എന്നിട്ട് വലുതും ചെറുതും ആയ കൂട്ടങ്ങൾക്ക് അവ വിഭാഗിച്ചുകൊടുക്കണം.”
57 കുടുംബമനുസരിച്ച് ലേവ്യരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ:+ ഗർശോനിൽനിന്ന് ഗർശോന്യരുടെ കുടുംബം; കൊഹാത്തിൽനിന്ന് കൊഹാത്യരുടെ കുടുംബം;+ മെരാരിയിൽനിന്ന് മെരാര്യരുടെ കുടുംബം.
58 ലേവ്യരുടെ കുടുംബങ്ങൾ ഇവയായിരുന്നു: ലിബ്നിയരുടെ കുടുംബം;+ ഹെബ്രോന്യരുടെ കുടുംബം;+ മഹ്ലിയരുടെ കുടുംബം;+ മൂശിയരുടെ കുടുംബം;+ കോരഹ്യരുടെ കുടുംബം.+
കൊഹാത്തിന് അമ്രാം+ ജനിച്ചു.
59 അമ്രാമിന്റെ ഭാര്യയുടെ പേര് യോഖേബെദ്+ എന്നായിരുന്നു. യോഖേബെദ് ലേവിയുടെ മകളായിരുന്നു. ലേവിയുടെ ഭാര്യ ഈജിപ്തിൽവെച്ചാണു യോഖേബെദിനെ പ്രസവിച്ചത്. യോഖേബെദ് അമ്രാമിന് അഹരോനെയും മോശയെയും അവരുടെ പെങ്ങളായ മിര്യാമിനെയും+ പ്രസവിച്ചു.
60 അഹരോനു നാദാബ്, അബീഹു, എലെയാസർ, ഈഥാമാർ എന്നീ ആൺമക്കൾ ജനിച്ചു.+
61 എന്നാൽ നാദാബും അബീഹുവും യഹോവയുടെ മുമ്പാകെ അയോഗ്യമായ അഗ്നി അർപ്പിച്ചപ്പോൾ മരിച്ചുപോയി.+
62 രേഖയിൽ പേര് ചേർത്ത, ഒരു മാസവും അതിൽ കൂടുതലും പ്രായമുള്ള, ആണുങ്ങളുടെ ആകെ എണ്ണം 23,000.+ ഇസ്രായേല്യർക്കിടയിൽ അവർക്ക് അവകാശമൊന്നുമില്ലായിരുന്നതുകൊണ്ട്+ മറ്റ് ഇസ്രായേല്യരോടൊപ്പം അവരുടെ പേര് രേഖപ്പെടുത്തിയില്ല.+
63 യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തുവെച്ച് മോശയും പുരോഹിതനായ എലെയാസരും ചേർന്ന് പേര് രേഖപ്പെടുത്തിയ ഇസ്രായേല്യർ ഇവരായിരുന്നു.
64 എന്നാൽ സീനായ് വിജനഭൂമിയിൽവെച്ച്+ മോശയും പുരോഹിതനായ അഹരോനും ഇസ്രായേല്യരുടെ കണക്കെടുത്തപ്പോൾ അതിലുണ്ടായിരുന്ന ആരും ഈ കൂട്ടത്തിലുണ്ടായിരുന്നില്ല.
65 “വിജനഭൂമിയിൽ അവരെല്ലാം ചത്തൊടുങ്ങും” എന്ന് അവരെക്കുറിച്ച് യഹോവ തീർത്തുപറഞ്ഞിരുന്നു.+ അതുകൊണ്ട് യഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും അല്ലാതെ വേറെ ആരും ശേഷിച്ചില്ല.+
അടിക്കുറിപ്പുകള്
^ അഥവാ “പേരുകളുടെ എണ്ണത്തിന് ആനുപാതികമായി.”