സംഖ്യ 29:1-40
29 “‘ഏഴാം മാസം ഒന്നാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം; ഒരുതരത്തിലുള്ള കഠിനാധ്വാനവും നിങ്ങൾ ചെയ്യരുത്.+ നിങ്ങൾ കാഹളം മുഴക്കി വിളംബരം ചെയ്യേണ്ട+ ഒരു ദിവസമാണ് അത്.
2 അന്ന് യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായ ദഹനയാഗമായി ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സുള്ള ഏഴ് ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം. അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.
3 അവയുടെ ധാന്യയാഗമായി നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത് അർപ്പിക്കണം. കാളയ്ക്ക് ഒരു ഏഫായുടെ പത്തിൽ മൂന്നും ആൺചെമ്മരിയാടിന് ഒരു ഏഫായുടെ പത്തിൽ രണ്ടും
4 ഏഴ് ആൺചെമ്മരിയാട്ടിൻകുട്ടികളിൽ ഓരോന്നിനും ഒരു ഏഫായുടെ പത്തിലൊന്നും വീതമായിരിക്കണം ധാന്യപ്പൊടി.
5 കൂടാതെ നിങ്ങൾക്കു പാപപരിഹാരം വരുത്താൻ ഒരു കോലാട്ടിൻകുട്ടിയെ പാപയാഗമായും അർപ്പിക്കണം.
6 പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും+ മാസംതോറും അർപ്പിക്കുന്ന ദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും+ അവയുടെ പാനീയയാഗങ്ങൾക്കും+ പുറമേ ഇവയും അർപ്പിക്കണം. അവയ്ക്കുള്ള പതിവുനടപടിക്രമമനുസരിച്ച് യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗമായി, പ്രസാദകരമായ സുഗന്ധമായി, അത് അർപ്പിക്കണം.
7 “‘ഏഴാം മാസം പത്താം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം.+ അന്നു നിങ്ങൾ സ്വയം ക്ലേശിപ്പിക്കണം,* ഒരു ജോലിയും ചെയ്യരുത്.+
8 യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായ ദഹനയാഗമായി ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സുള്ള ഏഴ് ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം. അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+
9 അവയുടെ ധാന്യയാഗമായി നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത്, കാളയ്ക്ക് ഒരു ഏഫായുടെ പത്തിൽ മൂന്നും ആൺചെമ്മരിയാടിന് ഒരു ഏഫായുടെ പത്തിൽ രണ്ടും
10 ഏഴ് ആൺചെമ്മരിയാട്ടിൻകുട്ടികളിൽ ഓരോന്നിനും ഒരു ഏഫായുടെ പത്തിലൊന്നും വീതം അർപ്പിക്കണം.
11 പാപയാഗമായി ഒരു കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം. പാപപരിഹാരം വരുത്താനുള്ള പാപയാഗത്തിനും+ പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും അവയുടെ പാനീയയാഗങ്ങൾക്കും പുറമേയാണ് ഇവ.
12 “‘ഏഴാം മാസം 15-ാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം; ഒരുതരത്തിലുള്ള കഠിനാധ്വാനവും നിങ്ങൾ ചെയ്യരുത്. ഏഴു ദിവസം നിങ്ങൾ യഹോവയ്ക്ക് ഒരു ഉത്സവം കൊണ്ടാടണം.+
13 നിങ്ങൾ യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായ ദഹനയാഗമായി,+ അഗ്നിയിലുള്ള യാഗമായി, 13 കാളക്കുട്ടി, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം. അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+
14 അവയുടെ ധാന്യയാഗമായി നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത്, 13 കാളകളിൽ ഓരോന്നിനും ഒരു ഏഫായുടെ പത്തിൽ മൂന്നും 2 ആൺചെമ്മരിയാടുകളിൽ ഓരോന്നിനും ഒരു ഏഫായുടെ പത്തിൽ രണ്ടും
15 14 ആൺചെമ്മരിയാട്ടിൻകുട്ടികളിൽ ഓരോന്നിനും പത്തിലൊന്നും വീതം അർപ്പിക്കണം.
16 പാപയാഗമായി ഒരു കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേയാണ് ഇവ.+
17 “‘രണ്ടാം ദിവസം 12 കാളക്കുട്ടി, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം; അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+
18 കൂടാതെ കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി എന്നിവയുടെ എണ്ണമനുസരിച്ച് പതിവുനടപടിക്രമംപോലെ അവയുടെ ധാന്യയാഗവും അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം.
19 പാപയാഗമായി ഒരു കോലാട്ടിൻകുട്ടിയെയും അർപ്പിക്കുക. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും അവയുടെ പാനീയയാഗങ്ങൾക്കും പുറമേയാണ് ഇവ.+
20 “‘മൂന്നാം ദിവസം 11 കാള, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം; അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+
21 കൂടാതെ കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി എന്നിവയുടെ എണ്ണമനുസരിച്ച് പതിവുനടപടിക്രമംപോലെ അവയുടെ ധാന്യയാഗവും അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം.
22 പാപയാഗമായി ഒരു കോലാട്ടിൻകുട്ടിയെയും അർപ്പിക്കുക. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും+ പുറമേയാണ് ഇവ.
23 “‘നാലാം ദിവസം 10 കാള, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം; അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+
24 കൂടാതെ കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി എന്നിവയുടെ എണ്ണമനുസരിച്ച് പതിവുനടപടിക്രമംപോലെ അവയുടെ ധാന്യയാഗവും അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം.
25 പാപയാഗമായി ഒരു കോലാട്ടിൻകുട്ടിയെയും അർപ്പിക്കുക. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും+ പുറമേയാണ് ഇവ.
26 “‘അഞ്ചാം ദിവസം 9 കാള, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം; അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+
27 കൂടാതെ കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി എന്നിവയുടെ എണ്ണമനുസരിച്ച് പതിവുനടപടിക്രമംപോലെ അവയുടെ ധാന്യയാഗവും അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം.
28 പാപയാഗമായി ഒരു കോലാടിനെയും അർപ്പിക്കുക. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും+ പുറമേയാണ് ഇവ.
29 “‘ആറാം ദിവസം 8 കാള, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം; അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+
30 കൂടാതെ കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി എന്നിവയുടെ എണ്ണമനുസരിച്ച് പതിവുനടപടിക്രമംപോലെ അവയുടെ ധാന്യയാഗവും അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം.
31 പാപയാഗമായി ഒരു കോലാടിനെയും അർപ്പിക്കുക. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗങ്ങൾക്കും+ പുറമേയാണ് ഇവ.
32 “‘ഏഴാം ദിവസം 7 കാള, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം; അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+
33 കൂടാതെ കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി എന്നിവയുടെ എണ്ണമനുസരിച്ച് അവയ്ക്കുള്ള പതിവുനടപടിക്രമംപോലെ അവയുടെ ധാന്യയാഗവും അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം.
34 പാപയാഗമായി ഒരു കോലാടിനെയും അർപ്പിക്കുക. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും+ പുറമേയാണ് ഇവ.
35 “‘എട്ടാം ദിവസം നിങ്ങൾ പവിത്രമായ ഒരു സമ്മേളനം നടത്തണം; ഒരുതരത്തിലുള്ള കഠിനാധ്വാനവും ചെയ്യരുത്.+
36 അന്നു നിങ്ങൾ യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായ ദഹനയാഗമായി, അഗ്നിയിലുള്ള യാഗമായി, ഒരു കാള, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സുള്ള ഏഴ് ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം. അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+
37 കൂടാതെ കാള, ആൺചെമ്മരിയാട്, ആൺചെമ്മരിയാട്ടിൻകുട്ടി എന്നിവയുടെ എണ്ണമനുസരിച്ച് പതിവുനടപടിക്രമംപോലെ അവയുടെ ധാന്യയാഗവും അവയുടെ പാനീയയാഗങ്ങളും അർപ്പിക്കണം.
38 പാപയാഗമായി ഒരു കോലാടിനെയും അർപ്പിക്കുക. പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും+ പുറമേയാണ് ഇവ.
39 “‘ഇവയെല്ലാം നിങ്ങളുടെ ഉത്സവങ്ങളിൽ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കണം.+ നിങ്ങൾ നിങ്ങളുടെ ദഹനയാഗങ്ങളായും+ ധാന്യയാഗങ്ങളായും+ പാനീയയാഗങ്ങളായും+ സഹഭോജനബലികളായും+ അർപ്പിക്കുന്ന നിങ്ങളുടെ നേർച്ചയാഗങ്ങൾക്കും+ നിങ്ങൾ സ്വമനസ്സാലെ നൽകുന്ന കാഴ്ചകൾക്കും+ പുറമേയാണ് ഇത്.’”
40 യഹോവ തന്നോടു കല്പിച്ചതെല്ലാം മോശ ഇസ്രായേല്യരെ അറിയിച്ചു.
അടിക്കുറിപ്പുകള്
^ അഥവാ “യഹോവയ്ക്കു പ്രീതികരമായ; യഹോവയുടെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “യഹോവയെ ശാന്തമാക്കുന്ന.”
^ “സ്വയം ക്ലേശിപ്പിക്കുക” എന്നത് ഉപവാസം ഉൾപ്പെടെ ആത്മപരിത്യാഗത്തിന്റെ വ്യത്യസ്തരീതികളെ അർഥമാക്കുന്നതായി പൊതുവേ കരുതപ്പെടുന്നു.