സങ്കീർത്തനം 101:1-8
ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
101 ഞാൻ അചഞ്ചലസ്നേഹത്തെയും നീതിയെയും കുറിച്ച് പാടും.
യഹോവേ, അങ്ങയ്‌ക്കു ഞാൻ സ്‌തുതി പാടും.*
2 ഞാൻ വിവേകത്തോടെ, കുറ്റമറ്റ വിധം* പ്രവർത്തിക്കും.
അങ്ങ് എപ്പോൾ എന്റെ അരികിൽ വരും?
ഞാൻ വീട്ടിനുള്ളിൽ നിഷ്‌കളങ്കഹൃദയത്തോടെ* നടക്കും.+
3 വിലകെട്ടതൊന്നും* ഞാൻ എന്റെ കൺമുന്നിൽ വെക്കില്ല.
നേർവഴി വിട്ട് നടക്കുന്നവരുടെ ചെയ്തികൾ ഞാൻ വെറുക്കുന്നു;+അവയുമായി എനിക്ക് ഒരു ബന്ധവുമില്ല.*
4 വക്രഹൃദയം എന്നോട് അടുക്കാൻ ഞാൻ സമ്മതിക്കില്ല.മോശമായ ഒന്നിലും ഞാൻ ഉൾപ്പെടില്ല.*
5 സ്വകാര്യമായി അയൽക്കാരനെക്കുറിച്ച് പരദൂഷണം പറയുന്നവനെ+ഞാൻ നിശ്ശബ്ദനാക്കും.*
ധാർഷ്ട്യമുള്ള കണ്ണും ഗർവമുള്ള ഹൃദയവും ഉള്ളവനെഞാൻ വെച്ചുപൊറുപ്പിക്കില്ല.
6 ഭൂമിയിലെ വിശ്വസ്തരെ ഞാൻ പ്രീതിയോടെ നോക്കും;
അവർ എന്നോടൊപ്പം കഴിയും.കുറ്റമറ്റവനായി* നടക്കുന്നവൻ എനിക്കു ശുശ്രൂഷ ചെയ്യും.
7 ഒരു വഞ്ചകനെയും ഞാൻ എന്റെ വീട്ടിൽ താമസിപ്പിക്കില്ല;ഒരു നുണയനും എന്റെ കൺവെട്ടത്ത് നിൽക്കില്ല.
8 രാവിലെതോറും ഞാൻ ഭൂമിയിലെ ദുഷ്ടരെ മുഴുവൻ നിശ്ശബ്ദരാക്കും;*പിന്നെ യഹോവയുടെ നഗരത്തിൽ ഒരു ദുഷ്പ്രവൃത്തിക്കാരനും കാണില്ല.+
അടിക്കുറിപ്പുകള്‍
^ അഥവാ “സംഗീതം ഉതിർക്കും.”
^ അഥവാ “ധർമനിഷ്ഠയോടെ.”
^ അഥവാ “ധർമനിഷ്ഠയുള്ള ഹൃദയത്തോടെ.”
^ അഥവാ “ഗുണമില്ലാത്തതൊന്നും.”
^ അഥവാ “അവ എന്നോടു പറ്റിച്ചേരില്ല.”
^ അഥവാ “മോശമായതൊന്നും ഞാൻ അംഗീകരിക്കില്ല.” അക്ഷ. “മോശമായതൊന്നും ഞാൻ അറിയില്ല.”
^ അഥവാ “ഇല്ലാതാക്കും.”
^ അഥവാ “ധർമനിഷ്ഠയോടെ.”
^ അഥവാ “ഇല്ലാതാക്കും.”