സങ്കീർത്ത​നം 103:1-22

ദാവീദിന്റേത്‌. 103  ഞാൻ യഹോ​വയെ സ്‌തു​തി​ക്കട്ടെ;എന്നുള്ളം മുഴുവൻ വിശു​ദ്ധ​മായ തിരു​നാ​മം വാഴ്‌ത്തട്ടെ.  2  ഞാൻ യഹോ​വയെ സ്‌തു​തി​ക്കട്ടെ;ദൈവം ചെയ്‌ത​തൊ​ന്നും ഞാൻ ഒരിക്ക​ലും മറക്കാ​തി​രി​ക്കട്ടെ.+  3  ദൈവം നിന്റെ തെറ്റു​ക​ളെ​ല്ലാം ക്ഷമിക്കു​ന്നു,+നിന്റെ അസുഖ​ങ്ങ​ളെ​ല്ലാം ഭേദമാ​ക്കു​ന്നു;+  4  ദൈവം നിന്റെ ജീവൻ കുഴിയിൽനിന്ന്‌* തിരികെ വാങ്ങുന്നു;+തന്റെ അചഞ്ചല​മായ സ്‌നേ​ഹ​വും കരുണ​യും നിന്റെ കിരീ​ട​മാ​ക്കു​ന്നു.+  5  നീ കഴുക​നെ​പ്പോ​ലെ ചെറു​പ്പ​ത്തി​ലേക്കു മടങ്ങിവരേണ്ടതിന്‌+ജീവിതകാലം മുഴുവൻ നല്ല കാര്യ​ങ്ങ​ളാൽ നിന്നെ തൃപ്‌ത​നാ​ക്കു​ന്നു.+  6  അടിച്ചമർത്തപ്പെട്ട സകലർക്കുംവേണ്ടി+യഹോവ നീതി​യോ​ടെ​യും ന്യായ​ത്തോ​ടെ​യും പ്രവർത്തി​ക്കു​ന്നു.+  7  ദൈവം തന്റെ വഴികൾ മോശയെ അറിയി​ച്ചു,+തന്റെ പ്രവൃ​ത്തി​കൾ ഇസ്രാ​യേൽമ​ക്ക​ളെ​യും.+  8  യഹോവ കരുണാ​മ​യ​നും അനുകമ്പയുള്ളവനും*+പെട്ടെന്നു കോപി​ക്കാ​ത്ത​വ​നും അചഞ്ചല​സ്‌നേഹം നിറഞ്ഞ​വ​നും.+  9  ദൈവം എപ്പോ​ഴും കുറ്റം കണ്ടുപി​ടി​ക്കാൻ നോക്കു​ന്നില്ല;+എന്നെന്നും നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​മില്ല.+ 10  ദൈവം നമ്മുടെ പാപങ്ങൾക്ക​നു​സൃ​ത​മാ​യി നമ്മോടു പെരു​മാ​റി​യി​ട്ടില്ല;+തെറ്റുകൾക്കനുസരിച്ച്‌ നമ്മോടു പകരം ചെയ്‌തി​ട്ടു​മില്ല.+ 11  ആകാശം ഭൂമി​യെ​ക്കാൾ എത്ര ഉയരത്തി​ലാ​ണോഅത്ര വലുതാ​ണു തന്നെ ഭയപ്പെ​ടു​ന്ന​വ​രോ​ടുള്ള ദൈവ​ത്തി​ന്റെ അചഞ്ചല​മായ സ്‌നേഹം.+ 12  സൂര്യോദയം സൂര്യാ​സ്‌ത​മ​യ​ത്തിൽനിന്ന്‌ എത്ര അകലെ​യാ​ണോഅത്ര അകലേക്കു ദൈവം നമ്മുടെ ലംഘന​ങ്ങളെ നമ്മിൽനി​ന്ന്‌ അകറ്റി​യി​രി​ക്കു​ന്നു.+ 13  ഒരു അപ്പൻ മക്കളോ​ടു കരുണ കാണി​ക്കു​ന്ന​തു​പോ​ലെയഹോവ തന്നെ ഭയപ്പെ​ടു​ന്ന​വ​രോ​ടു കരുണ കാണി​ച്ചി​രി​ക്കു​ന്നു.+ 14  കാരണം, നമ്മെ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു ദൈവ​ത്തി​നു നന്നായി അറിയാം;+നാം പൊടി​യെന്നു ദൈവം ഓർക്കു​ന്നു.+ 15  മർത്യന്റെ ആയുസ്സ്‌ ഒരു പുൽക്കൊ​ടി​യു​ടേ​തു​പോ​ലെ;+അവൻ വയലിൽ വിരി​യുന്ന പൂപോ​ലെ.+ 16  പക്ഷേ, കാറ്റ്‌ അടിച്ച​പ്പോൾ അതു പൊയ്‌പോ​യി;അത്‌ അവിടെ ഉണ്ടായി​രു​ന്നെ​ന്നു​പോ​ലും തോന്നില്ല.* 17  എന്നാൽ, തന്നെ ഭയപ്പെടുന്നവരോടുള്ള+യഹോവയുടെ അചഞ്ചല​മായ സ്‌നേഹം എന്നേക്കു​മു​ള്ളത്‌.*അവരുടെ മക്കളുടെ മക്കളോടും+ 18  തന്റെ ഉടമ്പടി പാലിക്കുന്നവരോടും+നിഷ്‌ഠയോടെ തന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​വ​രോ​ടുംദൈവം എന്നെന്നും നീതി കാണി​ക്കും. 19  യഹോവ സ്വർഗ​ത്തിൽ തന്റെ സിംഹാ​സനം സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചി​രി​ക്കു​ന്നു;+എല്ലാം ദൈവ​ത്തി​ന്റെ രാജഭ​ര​ണ​ത്തിൻകീ​ഴി​ലാണ്‌.+ 20  ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ച്‌* ദിവ്യാ​ജ്ഞകൾ നടപ്പി​ലാ​ക്കുന്ന,+അതിശക്തരായ ദൂതന്മാ​രേ,+ നിങ്ങ​ളേ​വ​രും യഹോ​വയെ സ്‌തു​തി​പ്പിൻ. 21  ദൈവേഷ്ടം ചെയ്യുന്ന ദൈവ​ശു​ശ്രൂ​ഷ​ക​രു​ടെ സൈന്യ​മേ,+നിങ്ങളേവരും യഹോ​വയെ സ്‌തു​തി​പ്പിൻ. 22  ദൈവത്തിന്റെ വാഴ്‌ചയിൻകീഴിലെ* സകല സൃഷ്ടി​ക​ളു​മേ,യഹോവയെ വാഴ്‌ത്തു​വിൻ. എന്റെ മുഴു​ദേ​ഹി​യും യഹോ​വയെ സ്‌തു​തി​ക്കട്ടെ.

അടിക്കുറിപ്പുകള്‍

അഥവാ “ശവക്കു​ഴി​യിൽനി​ന്ന്‌.”
അഥവാ “കൃപയു​ള്ള​വ​നും.”
അക്ഷ. “അതു നിന്നി​രുന്ന ഇടം മേലാൽ അതിനെ ഓർക്കു​ന്നില്ല.”
അഥവാ “അനാദി​കാ​ലം​മു​തൽ അനന്തകാ​ലം​വ​രെ​യു​ള്ളത്‌.”
അക്ഷ. “അവന്റെ വാക്കിന്റെ സ്വരം (ശബ്ദം) കേട്ട്‌.”
അഥവാ “പരമാ​ധി​കാ​ര​ത്തിൻകീ​ഴി​ലുള്ള എല്ലാ സ്ഥലങ്ങളി​ലെ​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം