സങ്കീർത്തനം 11:1-7
സംഗീതസംഘനായകന്; ദാവീദിന്റേത്.
11 യഹോവയെ ഞാൻ അഭയമാക്കിയിരിക്കുന്നു.+
അപ്പോൾപ്പിന്നെ നിങ്ങൾക്ക് എങ്ങനെ എന്നോട് ഇങ്ങനെ പറയാനാകും:
“പക്ഷിയെപ്പോലെ പർവതത്തിലേക്കു പറന്നുപോകൂ!
2 ദുഷ്ടർ വില്ലു കുലയ്ക്കുന്നതു കണ്ടോ?ഇരുട്ടത്ത് ഇരുന്ന് ഹൃദയശുദ്ധിയുള്ളവരെ എയ്തുവീഴ്ത്താൻഅവർ അമ്പു ഞാണിന്മേൽ വെക്കുന്നു.
3 അടിത്തറതന്നെ* തകർന്നുപോയാൽനീതിമാൻ എന്തു ചെയ്യും?”
4 യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്.+
സ്വർഗത്തിലാണ് യഹോവയുടെ സിംഹാസനം.+
തൃക്കണ്ണുകൾ മനുഷ്യമക്കളെ കാണുന്നു.
സൂക്ഷ്മമായി നിരീക്ഷിക്കുന്ന* ആ കണ്ണുകൾ അവരെ പരിശോധിക്കുന്നു.+
5 യഹോവ നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു.+അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുന്നു.+
6 ദുഷ്ടന്മാരുടെ മേൽ ദൈവം കുടുക്കുകൾ* വർഷിക്കും.തീയും ഗന്ധകവും*+ ഉഷ്ണക്കാറ്റും ആയിരിക്കും അവരുടെ പാനപാത്രത്തിൽ പകരുന്ന ഓഹരി.
7 കാരണം, യഹോവ നീതിമാനാണ്,+ നീതിപ്രവൃത്തികൾ പ്രിയപ്പെടുന്നു.+
നേരുള്ളവർ തിരുമുഖം കാണും.*+
അടിക്കുറിപ്പുകള്‍
^ അഥവാ “നീതിയുടെ അടിത്തറതന്നെ.”
^ അഥവാ “ജ്വലിക്കുന്ന.”
^ മറ്റൊരു സാധ്യത “തീക്കനൽ.”
^ അതായത്, സൾഫർ.
^ അഥവാ “അവിടുത്തെ പ്രീതി അനുഭവിച്ചറിയും.”