സങ്കീർത്തനം 110:1-7
ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
110 യഹോവ എന്റെ കർത്താവിനോടു പറഞ്ഞു:“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+
എന്റെ വലതുവശത്ത് ഇരിക്കുക.”+
2 സീയോനിൽനിന്ന് യഹോവ അങ്ങയുടെ അധികാരത്തിന്റെ ചെങ്കോൽ നീട്ടി ഇങ്ങനെ പറയും:
“ശത്രുക്കളുടെ ഇടയിലേക്കു ചെന്ന് അവരെ കീഴടക്കി മുന്നേറൂ!”+
3 അങ്ങയുടെ സേനാദിവസത്തിൽ* അങ്ങയുടെ ജനം സ്വമനസ്സാലെ മുന്നോട്ടു വരും.
പുലരിയുടെ ഉദരത്തിൽനിന്നുള്ള മഞ്ഞുതുള്ളികൾപോലെഉജ്ജ്വലവിശുദ്ധി അണിഞ്ഞ യുവാക്കളുടെ ഒരു സേന അങ്ങയ്ക്കുണ്ട്!
4 “നീ എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള+ പുരോഹിതൻ!”+ എന്ന്
യഹോവ ആണയിട്ടിരിക്കുന്നു; ദൈവം മനസ്സു മാറ്റില്ല.*
5 യഹോവ അങ്ങയുടെ വലതുവശത്തുണ്ടായിരിക്കും;+തന്റെ കോപദിവസത്തിൽ ദൈവം രാജാക്കന്മാരെ തച്ചുടയ്ക്കും.+
6 ദൈവം ജനതകൾക്കെതിരെ* ന്യായവിധി നടപ്പാക്കും,+ദേശം ശവശരീരങ്ങൾകൊണ്ട് നിറയും.+
വിസ്തൃതമായ ഒരു ദേശത്തിന്റെ* നേതാവിനെ ദൈവം തകർക്കും.
7 വഴിയരികെയുള്ള അരുവിയിൽനിന്ന് അദ്ദേഹം* കുടിക്കും.
പിന്നെ, അദ്ദേഹം തല ഉയർത്തിനിൽക്കും.
അടിക്കുറിപ്പുകള്‍
^ അഥവാ “അങ്ങയുടെ സൈന്യം പടയൊരുക്കം നടത്തുന്ന ദിവസം.”
^ അഥവാ “ദൈവത്തിനു ഖേദം തോന്നില്ല.”
^ അഥവാ “ജനതകൾക്കിടയിൽ.”
^ അഥവാ “മുഴുഭൂമിയുടെയും.”
^ ഇത് 1-ാം വാക്യത്തിൽ ‘എന്റെ കർത്താവ്’ എന്നു വിളിച്ചിരിക്കുന്ന വ്യക്തിയെ കുറിക്കുന്നു.