സങ്കീർത്തനം 126:1-6
ആരോഹണഗീതം.
126 സീയോനിൽനിന്നുള്ള ബന്ദികളെ യഹോവ തിരികെ കൊണ്ടുവന്നപ്പോൾ+സ്വപ്നം കാണുകയാണെന്നു ഞങ്ങൾക്കു തോന്നി.
2 അന്ന്, ഞങ്ങളുടെ വായിൽ ചിരിയുംനാവിൽ ആർപ്പുവിളിയും നിറഞ്ഞിരുന്നു.+
“യഹോവ അവർക്കായി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു” എന്ന്
ജനതകൾ തമ്മിൽത്തമ്മിൽ പറഞ്ഞു.+
3 അതെ, യഹോവ ഞങ്ങൾക്കായി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു;+ഞങ്ങൾ സന്തോഷംകൊണ്ട് മതിമറക്കുന്നു.
4 യഹോവേ, നെഗെബിലെ അരുവികളിൽ* വെള്ളം നിറയുംപോലെഞങ്ങളുടെ ബന്ദികൾ തിരികെ വരാൻ ഇടയാക്കേണമേ.
5 കണ്ണീരോടെ വിത്തു വിതയ്ക്കുന്നവർആർപ്പുവിളികളോടെ കൊയ്യും.
6 വിത്തു ചുമന്ന്കരഞ്ഞുംകൊണ്ട് വിതയ്ക്കാൻ പോകുന്നവൻകറ്റകൾ ചുമന്ന്+ആർപ്പുവിളിയോടെ മടങ്ങിവരും.+
അടിക്കുറിപ്പുകള്‍
^ അഥവാ “തെക്കുള്ള നീർച്ചാലുകളിൽ.”