സങ്കീർത്തനം 129:1-8
ആരോഹണഗീതം.
129 “ചെറുപ്പംമുതൽ അവർ എന്നെ നിരന്തരം ആക്രമിക്കുന്നു.”+
—ഇസ്രായേൽ ഇപ്പോൾ ഇങ്ങനെ പറയട്ടെ—
2 “ചെറുപ്പംമുതൽ അവർ എന്നെ നിരന്തരം ആക്രമിക്കുന്നു;+പക്ഷേ, ഇതുവരെ എന്നെ കീഴടക്കിയിട്ടില്ല.+
3 ഉഴവുകാർ എന്റെ മുതുക് ഉഴുതുമറിച്ചു;+അവർ നീളത്തിൽ ഉഴവുചാൽ കീറി.”
4 എന്നാൽ, യഹോവ നീതിമാൻ;+ദൈവം ദുഷ്ടന്മാരുടെ കയറുകൾ മുറിച്ചുകളഞ്ഞു.+
5 സീയോനെ വെറുക്കുന്നവരെല്ലാം നാണംകെടും;അവർ അപമാനിതരായി പിൻവാങ്ങും.+
6 അവർ പുരപ്പുറത്തെ പുല്ലുപോലെയാകും;പറിച്ചുമാറ്റുംമുമ്പേ അവ വാടിപ്പോകുന്നല്ലോ;
7 അവ, കൊയ്യുന്നവന്റെ കൈകളിലോകറ്റ ശേഖരിക്കുന്നവന്റെ കരങ്ങളിലോ കൊള്ളാൻമാത്രമില്ല.
8 “യഹോവയുടെ അനുഗ്രഹം നിങ്ങളുടെ മേലുണ്ടായിരിക്കട്ടെ;
യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു” എന്ന്‌വഴിപോക്കർ ഇനി പറയില്ല.