സങ്കീർത്ത​നം 131:1-3

ദാവീദിന്റെ ആരോ​ഹ​ണ​ഗീ​തം. 131  യഹോവേ, എന്റെ ഹൃദയ​ത്തിൽ ധാർഷ്ട്യ​മില്ല;എന്റെ കണ്ണുക​ളിൽ അഹന്തയില്ല;+വലിയവലിയ കാര്യങ്ങൾ ഞാൻ മോഹി​ക്കു​ന്നില്ല;+എത്തിപ്പിടിക്കാനാകാത്ത കാര്യങ്ങൾ ആശിക്കു​ന്നില്ല.   ഇല്ല! അമ്മയുടെ അടുത്ത്‌ മുലകു​ടി മാറിയ കുഞ്ഞെ​ന്ന​പോ​ലെഞാൻ എന്റെ ദേഹിയെ* ശാന്തമാ​ക്കി സമാധാ​നി​പ്പി​ച്ചി​രി​ക്കു​ന്നു;+മുലകുടി മാറിയ കുഞ്ഞി​നെ​പ്പോ​ലെ ഞാൻ തൃപ്‌ത​നാണ്‌.   ഇന്നുമുതൽ എന്നെന്നുംഇസ്രായേൽ യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കട്ടെ.+

അടിക്കുറിപ്പുകള്‍

അഥവാ “ഞാൻ എന്നെ.” പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം