സങ്കീർത്ത​നം 137:1-9

137  ബാബി​ലോൺന​ദി​ക​ളു​ടെ തീരത്ത്‌+ ഞങ്ങൾ ഇരുന്നു. സീയോനെക്കുറിച്ച്‌ ഓർത്ത​പ്പോൾ ഞങ്ങൾ കരഞ്ഞു.+   അവളുടെ* നടുവി​ലെ വെള്ളില മരങ്ങളിൽഞങ്ങൾ കിന്നരങ്ങൾ തൂക്കി​യി​ട്ടു.+   കാരണം, ഞങ്ങളെ ബന്ദിക​ളാ​ക്കി​യവർ അവി​ടെ​വെച്ച്‌ഞങ്ങളോടു പാട്ടു പാടാൻ ആവശ്യ​പ്പെട്ടു.+ ഞങ്ങളെ കളിയാ​ക്കി​യവർ നേര​മ്പോ​ക്കി​നു​വേണ്ടി ഞങ്ങളോ​ട്‌, “ഒരു സീയോൻഗീ​തം പാടി​ക്കേൾപ്പിക്ക്‌” എന്നു പറഞ്ഞു.   ഒരു അന്യനാ​ട്ടിൽ ഞങ്ങൾ എങ്ങനെയഹോവയുടെ പാട്ടു പാടും?   യരുശലേമേ, ഞാൻ നിന്നെ മറക്കു​ന്നെ​ങ്കിൽഎന്റെ വല​ങ്കൈക്കു മറവി ബാധി​ക്കട്ടെ.*+   ഞാൻ നിന്നെ ഓർക്കു​ന്നി​ല്ലെ​ങ്കിൽ,എനിക്കു പരമാ​നന്ദം തരുന്ന+ മറ്റ്‌ എന്തി​നെ​ക്കാ​ളും വലുതാ​യിയരുശലേമിനെ ഞാൻ കാണു​ന്നി​ല്ലെ​ങ്കിൽ,എന്റെ നാവ്‌ അണ്ണാക്കി​നോട്‌ ഒട്ടി​പ്പോ​കട്ടെ.   “ഇടിച്ചു​നി​രത്തൂ! അടിത്ത​റ​വരെ ഇടിച്ചു​നി​രത്തൂ!”+ എന്ന്‌യരുശലേം വീണ ദിവസം ഏദോ​മ്യർ പറഞ്ഞത്‌ അങ്ങ്‌ ഓർക്കേ​ണമേ യഹോവേ.   നാശം അടുത്ത ബാബി​ലോൺപു​ത്രീ,+നീ ഞങ്ങളോ​ടു ചെയ്‌ത അതേ വിധത്തിൽനിന്നോടു പകരം ചെയ്യു​ന്നവൻ സന്തുഷ്ടൻ.+   നിന്റെ കുഞ്ഞു​ങ്ങളെ തട്ടിപ്പ​റിച്ച്‌പാറയിൽ അടിക്കു​ന്നവർ സന്തുഷ്ടർ.+

അടിക്കുറിപ്പുകള്‍

അതായത്‌, ബാബി​ലോൺ.
മറ്റൊരു സാധ്യത “വലങ്കൈ ക്ഷയിച്ചു​പോ​കട്ടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം