സങ്കീർത്ത​നം 139:1-24

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 139  യഹോവേ, അങ്ങ്‌ എന്നെ സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ച്ചി​രി​ക്കു​ന്നു; അങ്ങ്‌ എന്നെ അറിയു​ന്ന​ല്ലോ.+  2  ഞാൻ ഇരിക്കു​ന്ന​തും എഴു​ന്നേൽക്കു​ന്ന​തും അങ്ങ്‌ അറിയു​ന്നു.+ ദൂരത്തുനിന്ന്‌ എന്റെ ചിന്തകൾ മനസ്സി​ലാ​ക്കു​ന്നു.+  3  എന്റെ നടപ്പും കിടപ്പും അങ്ങ്‌ നിരീ​ക്ഷി​ക്കു​ന്നു;*എന്റെ എല്ലാ വഴിക​ളും അങ്ങയ്‌ക്കു സുപരി​ചി​ത​മാണ്‌.+  4  യഹോവേ, പറയാൻ ഞാൻ നാക്കെ​ടു​ത്തില്ല,അതിനു മുമ്പേ അങ്ങ്‌ അതു മുഴുവൻ അറിയു​ന്ന​ല്ലോ.+  5  എന്റെ മുന്നി​ലും പിന്നി​ലും അങ്ങുണ്ട്‌. അങ്ങ്‌ എന്നെ വലയം ചെയ്യുന്നു.അങ്ങയുടെ കൈ എന്റെ മേൽ വെക്കുന്നു.  6  അത്തരം അറിവ്‌ എന്റെ ഗ്രഹണ​ശ​ക്തിക്ക്‌ അതീതം.* എനിക്ക്‌ എത്തിപ്പി​ടി​ക്കാ​നാ​കാ​ത്തത്ര ഉയരത്തി​ലാണ്‌ അത്‌.*+  7  അങ്ങയുടെ ആത്മാവിൽനി​ന്ന്‌ എനിക്ക്‌ എങ്ങോട്ട്‌ ഓടി​മ​റ​യാ​നാ​കും?അങ്ങയുടെ കൺവെ​ട്ട​ത്തു​നിന്ന്‌ എവി​ടേക്ക്‌ ഓടി​യ​ക​ലാ​നാ​കും?+  8  ഞാൻ സ്വർഗ​ത്തി​ലേക്കു കയറി​യാൽ അങ്ങ്‌ അവി​ടെ​യു​ണ്ടാ​കും;ശവക്കുഴിയിൽ* കിടക്ക വിരി​ച്ചാൽ അവി​ടെ​യും അങ്ങുണ്ടാ​കും.+  9  ഏറ്റവും അകലെ​യുള്ള കടൽത്തീ​രത്ത്‌ കഴിയാൻപുലരിയുടെ ചിറക്‌ അണിഞ്ഞ്‌ ഞാൻ പറന്നക​ന്നാൽ 10  അവിടെയും അങ്ങയുടെ കൈകൾ എന്നെ നയിക്കും,അങ്ങയുടെ വലങ്കൈ എന്നെ താങ്ങും.+ 11  “ഇരുൾ എന്നെ മൂടി​ക്ക​ള​യു​മ​ല്ലോ!” എന്നു ഞാൻ പറഞ്ഞാൽ എനിക്കു ചുറ്റു​മുള്ള ഇരുൾ വെളി​ച്ച​മാ​യി മാറും. 12  കൂരിരുൾപ്പോലും അങ്ങയ്‌ക്ക്‌ ഒരു ഇരുട്ടല്ല;പകരം, രാത്രി പകൽപോ​ലെ പ്രകാ​ശി​ക്കും;+ഇരുളോ അങ്ങയ്‌ക്കു വെളി​ച്ചം​പോ​ലെ.+ 13  അങ്ങാണല്ലോ എന്റെ വൃക്കകൾ നിർമി​ച്ചത്‌;അമ്മയുടെ ഗർഭപാ​ത്ര​ത്തിൽ അങ്ങ്‌ എന്നെ മറച്ചു​വെച്ചു.*+ 14  ഭയാദരവ്‌ തോന്നും​വി​ധം അതിശ​യ​ക​ര​മാ​യി എന്നെ ഉണ്ടാക്കിയതിനാൽ+ ഞാൻ അങ്ങയെ സ്‌തു​തി​ക്കു​ന്നു. അങ്ങയുടെ പ്രവൃ​ത്തി​കൾ അത്ഭുതാ​വഹം;+ഇക്കാര്യം എനിക്കു നന്നായി അറിയാം. 15  രഹസ്യത്തിൽ എന്നെ ഉണ്ടാക്കി​യ​പ്പോൾ,ഭൂമിയുടെ ആഴങ്ങളിൽ എന്നെ നെയ്‌തെ​ടു​ത്ത​പ്പോൾ,+എന്റെ അസ്ഥികൾ അങ്ങയ്‌ക്കു മറഞ്ഞി​രു​ന്നില്ല. 16  ഞാൻ വെറു​മൊ​രു ഭ്രൂണ​മാ​യി​രു​ന്ന​പ്പോൾ അങ്ങയുടെ കണ്ണുകൾ എന്നെ കണ്ടു;അതിന്റെ ഭാഗങ്ങ​ളെ​ല്ലാം—അവയിൽ ഒന്നു​പോ​ലും ഉണ്ടാകു​ന്ന​തി​നു മുമ്പേഅവ രൂപം​കൊ​ള്ളുന്ന ദിവസ​ങ്ങൾപോ​ലും—അങ്ങയുടെ പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 17  അതുകൊണ്ട്‌, അങ്ങയുടെ ചിന്തകൾ എനിക്ക്‌ എത്രയോ അമൂല്യം!+ ദൈവമേ, അവയുടെ ആകത്തുക എത്ര വലുത്‌!+ 18  എണ്ണാൻ നോക്കി​യാൽ അവ മണൽത്ത​രി​ക​ളെ​ക്കാൾ അധികം!+ ഞാൻ ഉണരു​മ്പോ​ഴും അങ്ങയു​ടെ​കൂ​ടെ​ത്തന്നെ.*+ 19  ദൈവമേ, അങ്ങ്‌ ദുഷ്ടന്മാ​രെ നിഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കിൽ!+ അപ്പോൾ, അക്രമാസക്തർ* എന്നെ വിട്ടക​ന്നേനേ; 20  അവർ അങ്ങയ്‌ക്കെ​തി​രെ ദുഷ്ടലാ​ക്കോ​ടെ കാര്യങ്ങൾ പറയു​ന്നവർ;തിരുനാമം വിലയി​ല്ലാത്ത വിധം ഉപയോ​ഗി​ക്കുന്ന അവർ അങ്ങയുടെ ശത്രു​ക്ക​ള​ല്ലോ.+ 21  യഹോവേ, അങ്ങയെ വെറു​ക്കു​ന്ന​വരെ ഞാൻ വെറു​ക്കു​ന്നി​ല്ലേ?+അങ്ങയെ ധിക്കരി​ക്കു​ന്ന​വരെ എനിക്ക്‌ അറപ്പല്ലേ?+ 22  എനിക്ക്‌ അവരോ​ടു വെറുപ്പു മാത്രമേ ഉള്ളൂ;+അവർ എന്റെ യഥാർഥ​ശ​ത്രു​ക്ക​ളാ​യി മാറി​യി​രി​ക്കു​ന്നു. 23  ദൈവമേ, എന്നെ സൂക്ഷ്‌മ​മാ​യി പരി​ശോ​ധിച്ച്‌ എന്റെ മനസ്സ്‌ അറി​യേ​ണമേ.+ എന്നെ പരി​ശോ​ധിച്ച്‌ എന്റെ ഉത്‌ക​ണ്‌ഠകൾ മനസ്സി​ലാ​ക്കേ​ണമേ.+ 24  എന്നിൽ ഹാനി​ക​ര​മായ ഏതെങ്കി​ലും സ്വഭാ​വ​രീ​തി​ക​ളു​ണ്ടോ എന്നു നോ​ക്കേ​ണമേ;+നിത്യതയുടെ പാതയിൽ എന്നെ നയി​ക്കേ​ണമേ.+

അടിക്കുറിപ്പുകള്‍

അക്ഷ. “അളക്കുന്നു.”
അഥവാ “അത്‌ എനിക്കു മനസ്സി​ലാ​കു​ന്ന​തി​നും അപ്പുറ​മാ​ണ്‌.”
അഥവാ “അത്‌ എനിക്ക്‌ അത്യത്ഭു​തം!”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “അങ്ങ്‌ എന്നെ നെയ്‌തെ​ടു​ത്തു.”
മറ്റൊരു സാധ്യത “ഉണരു​മ്പോ​ഴും അവ എണ്ണുക​യാ​യി​രി​ക്കും.”
അഥവാ “രക്തം ചൊരി​ഞ്ഞ്‌ കുറ്റക്കാ​രാ​യവർ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം