സങ്കീർത്തനം 147:1-20
147 യാഹിനെ സ്തുതിപ്പിൻ!*
നമ്മുടെ ദൈവത്തിനു സ്തുതി പാടുന്നത്* എത്ര നല്ലത്!ദൈവത്തെ സ്തുതിക്കുന്നത് എത്ര ഹൃദ്യം! എത്ര ഉചിതം!+
2 യഹോവ യരുശലേം പണിയുന്നു;+ചിതറിപ്പോയ ഇസ്രായേല്യരെ കൂട്ടിവരുത്തുന്നു.+
3 ഹൃദയം തകർന്നവരെ ദൈവം സുഖപ്പെടുത്തുന്നു;അവരുടെ മുറിവുകൾ വെച്ചുകെട്ടുന്നു.
4 ദൈവം നക്ഷത്രങ്ങളെ എണ്ണുന്നു;അവയെയെല്ലാം പേരെടുത്ത് വിളിക്കുന്നു.+
5 നമ്മുടെ കർത്താവ് മഹാനും അതിശക്തനും;+ദൈവത്തിന്റെ ഗ്രാഹ്യമോ അളവറ്റത്.+
6 യഹോവ സൗമ്യരെ ഉയർത്തുന്നു;+ദുഷ്ടരെയോ നിലത്ത് തള്ളിയിടുന്നു.
7 യഹോവയ്ക്കു നന്ദിയേകി പാട്ടു പാടുവിൻ;കിന്നരത്തിന്റെ അകമ്പടിയോടെ നമ്മുടെ ദൈവത്തിനു സ്തുതി പാടുവിൻ!
8 ആകാശത്തെ മേഘംകൊണ്ട് മൂടുന്ന,ഭൂമിയിൽ മഴ പെയ്യിക്കുന്ന,+പർവതങ്ങളിൽ പുല്ലു മുളപ്പിക്കുന്ന+ ദൈവത്തെ സ്തുതിക്കുവിൻ.
9 ദൈവം മൃഗങ്ങൾക്കുംആഹാരത്തിനായി കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും*+ തീറ്റ കൊടുക്കുന്നു.+
10 കുതിരയുടെ ശക്തി ദൈവത്തെ സന്തോഷിപ്പിക്കുന്നില്ല;+മനുഷ്യന്റെ കരുത്തുറ്റ കാലുകളും ദൈവത്തിൽ മതിപ്പുളവാക്കുന്നില്ല.+
11 എന്നാൽ, തന്നെ ഭയപ്പെടുന്നവരിൽ,+തന്റെ അചഞ്ചലസ്നേഹത്തിനായി കാത്തിരിക്കുന്നവരിൽ,+ യഹോവ പ്രസാദിക്കുന്നു.
12 യരുശലേമേ, യഹോവയെ വാഴ്ത്തുക.
സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്കുക.
13 ദൈവം നിന്റെ നഗരകവാടങ്ങളുടെ ഓടാമ്പലുകൾ ശക്തമാക്കുന്നു;നിന്നിലുള്ള നിന്റെ പുത്രന്മാരെ അനുഗ്രഹിക്കുന്നു.
14 നിന്റെ അതിർത്തിക്കുള്ളിൽ ദൈവം സമാധാനം വർഷിക്കുന്നു;+മേത്തരം ഗോതമ്പുകൊണ്ട് നിന്നെ തൃപ്തിപ്പെടുത്തുന്നു.+
15 ദൈവം ഭൂമിയിലേക്കു കല്പന അയയ്ക്കുന്നു;തിരുമൊഴി അതിവേഗം ഓടിയെത്തുന്നു.
16 കമ്പിളിരോമംപോലെ ദൈവം മഞ്ഞ് അയയ്ക്കുന്നു,+ചാരംപോലെ തൂമഞ്ഞു വിതറുന്നു.+
17 അപ്പക്കഷണങ്ങൾപോലെ ആലിപ്പഴം* പൊഴിക്കുന്നു;+
ദൈവം അയയ്ക്കുന്ന തണുപ്പു സഹിക്കാൻ ആർക്കാകും?+
18 ദൈവം കല്പന പുറപ്പെടുവിക്കുന്നു, അവ ഉരുകിപ്പോകുന്നു;
ദൈവം കാറ്റ് അടിപ്പിക്കുന്നു,+ വെള്ളം ഒഴുകിപ്പോകുന്നു.
19 ദൈവം യാക്കോബിനെ തന്റെ മൊഴികളുംഇസ്രായേലിനെ തന്റെ ചട്ടങ്ങളും വിധികളും അറിയിക്കുന്നു.+
20 മറ്റൊരു ജനതയ്ക്കുവേണ്ടിയും ദൈവം അങ്ങനെ ചെയ്തിട്ടില്ല;+ദൈവത്തിന്റെ വിധികളെക്കുറിച്ച് അവർക്ക് ഒന്നും അറിയില്ല.
യാഹിനെ സ്തുതിപ്പിൻ!*+
അടിക്കുറിപ്പുകള്
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
^ അഥവാ “സംഗീതം ഉതിർക്കുന്നത്.”
^ അഥവാ “മലങ്കാക്കയുടെ കുഞ്ഞുങ്ങൾക്കും.”
^ അഥവാ “മഞ്ഞുകട്ട.”
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”