സങ്കീർത്തനം 149:1-9
149 യാഹിനെ സ്തുതിപ്പിൻ!*
യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ;+വിശ്വസ്തരുടെ സഭയിൽ ദൈവത്തെ സ്തുതിക്കുവിൻ!+
2 ഇസ്രായേൽ അവരുടെ മഹാസ്രഷ്ടാവിൽ സന്തോഷിക്കട്ടെ;+സീയോൻപുത്രന്മാർ അവരുടെ രാജാവിൽ സന്തോഷിക്കട്ടെ.
3 അവർ നൃത്തം ചെയ്ത് തിരുനാമം സ്തുതിക്കട്ടെ,+തപ്പിന്റെയും കിന്നരത്തിന്റെയും അകമ്പടിയോടെ ദൈവത്തിനു സ്തുതി പാടട്ടെ.*+
4 കാരണം, യഹോവ തന്റെ ജനത്തിൽ സംപ്രീതനാണ്.+
സൗമ്യരെ ദൈവം രക്ഷയാൽ അലങ്കരിക്കുന്നു.+
5 വിശ്വസ്തർ മഹിമയോടെ സന്തോഷിച്ചാർക്കട്ടെ;അവരുടെ കിടക്കയിൽ അവർ ആനന്ദിച്ചാർപ്പിടട്ടെ.+
6 ദൈവത്തിനുള്ള സ്തുതിഗീതങ്ങൾ അവരുടെ കണ്ഠങ്ങളിൽനിന്ന് ഉയരട്ടെ;ഇരുവായ്ത്തലയുള്ള വാൾ അവരുടെ കൈയിലുണ്ടായിരിക്കട്ടെ;
7 അങ്ങനെ അവർ, രാഷ്ട്രങ്ങളോടു പ്രതികാരം ചെയ്യട്ടെ;ജനതകൾക്കു ശിക്ഷ നൽകട്ടെ;
8 അവരുടെ രാജാക്കന്മാരെ വിലങ്ങുകൊണ്ടുംപ്രധാനികളുടെ കാലുകൾ ഇരുമ്പുവിലങ്ങുകൊണ്ടും ബന്ധിക്കട്ടെ;
9 അങ്ങനെ അവർ, അവർക്കെതിരെ എഴുതിയിരിക്കുന്ന ന്യായവിധികൾ നടപ്പാക്കട്ടെ.+
ഈ ബഹുമതി ദൈവത്തിന്റെ എല്ലാ വിശ്വസ്തർക്കുമുള്ളത്.
യാഹിനെ സ്തുതിപ്പിൻ!*
അടിക്കുറിപ്പുകള്‍
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
^ അഥവാ “സംഗീതം ഉതിർക്കട്ടെ.”
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”