സങ്കീർത്ത​നം 15:1-5

ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 15  യഹോവേ, അങ്ങയുടെ കൂടാ​ര​ത്തിൽ അതിഥി​യാ​യി വരാൻ ആർക്കു കഴിയും? അങ്ങയുടെ വിശു​ദ്ധ​പർവ​ത​ത്തിൽ താമസി​ക്കാൻ ആർക്കാ​കും?+   നിഷ്‌കളങ്കനായി* നടന്ന്‌+ശരിയാ​യ​തു ചെയ്യുകയും+ഹൃദയ​ത്തിൽ സത്യം സംസാ​രി​ക്കു​ക​യും ചെയ്യു​ന്ന​യാൾ.+   അയാൾ നാവു​കൊണ്ട്‌ പരദൂ​ഷണം പറയു​ന്നില്ല,+അയൽക്കാ​രന്‌ ഒരു ദോഷ​വും ചെയ്യു​ന്നില്ല,+സ്‌നേ​ഹി​ത​രെ അപകീർത്തി​പ്പെ​ടു​ത്തു​ന്നില്ല.*+   നിന്ദ്യനെ അയാൾ ഒഴിവാ​ക്കു​ന്നു.+എന്നാൽ, യഹോ​വയെ ഭയപ്പെ​ടു​ന്ന​വരെ ബഹുമാ​നി​ക്കു​ന്നു. തനിക്കു നഷ്ടമു​ണ്ടാ​കു​മെന്നു കണ്ടാലും അയാൾ വാക്കു* മാറ്റു​ന്നില്ല.+   അയാൾ പണം പലിശ​യ്‌ക്കു കൊടു​ക്കു​ന്നില്ല,+നിരപ​രാ​ധി​ക്കെ​തി​രെ കൈക്കൂ​ലി വാങ്ങു​ന്നില്ല.+ ഇങ്ങനെ​യാ​യാൽ അയാൾ ഒരിക്ക​ലും പതറി​പ്പോ​കില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “ധർമനി​ഷ്‌ഠ​യോ​ടെ.”
അഥവാ “നാണം​കെ​ടു​ത്തു​ന്നില്ല.”
അക്ഷ. “ആണ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം