സങ്കീർത്ത​നം 20:1-9

സംഗീതസംഘനായകന്‌. ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 20  കഷ്ടകാ​ലത്ത്‌ യഹോവ അങ്ങയ്‌ക്ക്‌ ഉത്തര​മേ​കട്ടെ. യാക്കോ​ബിൻദൈ​വ​ത്തി​ന്റെ പേര്‌ അങ്ങയെ കാക്കട്ടെ.+   വിശുദ്ധസ്ഥലത്തുനിന്ന്‌ ദൈവം അങ്ങയ്‌ക്കു സഹായം അയയ്‌ക്കട്ടെ;+സീയോ​നിൽനിന്ന്‌ തുണ​യേ​കട്ടെ.+   അങ്ങ്‌ കാഴ്‌ച​യാ​യി അർപ്പി​ക്കു​ന്ന​തെ​ല്ലാം ദൈവം ഓർക്കട്ടെ;അങ്ങയുടെ ദഹനയാ​ഗങ്ങൾ ദൈവം പ്രീതി​യോ​ടെ സ്വീക​രി​ക്കട്ടെ. (സേലാ)   അങ്ങയുടെ ഹൃദയാ​ഭി​ലാ​ഷങ്ങൾ ദൈവം സാധി​ച്ചു​ത​രട്ടെ;+അങ്ങയുടെ പദ്ധതി​ക​ളെ​ല്ലാം വിജയി​പ്പി​ക്കട്ടെ.   അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​ക​ളിൽ ഞങ്ങൾ സന്തോ​ഷി​ച്ചാർക്കും.+ദൈവ​നാ​മ​ത്തിൽ ഞങ്ങൾ കൊടി ഉയർത്തും.+ അങ്ങയുടെ അപേക്ഷ​ക​ളെ​ല്ലാം യഹോവ സാധി​ച്ചു​ത​രട്ടെ.   യഹോവ തന്റെ അഭിഷി​ക്തനെ രക്ഷിക്കു​മെന്നു ഞാൻ ഇപ്പോൾ അറിയു​ന്നു.+ വല​ങ്കൈ​യാൽ വൻരക്ഷയേകി*+വിശു​ദ്ധ​സ്വർഗ​ത്തിൽനിന്ന്‌ ദൈവം അദ്ദേഹ​ത്തിന്‌ ഉത്തരമ​രു​ളു​ന്നു.   ചിലർ രഥങ്ങളി​ലും ചിലർ കുതി​ര​ക​ളി​ലും ആശ്രയി​ക്കു​ന്നു;+എന്നാൽ, ഞങ്ങൾ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു.+   അവർ കുഴഞ്ഞ്‌ വീണി​രി​ക്കു​ന്നു;ഞങ്ങളോ എഴു​ന്നേറ്റ്‌ നിവർന്നു​നിൽക്കു​ന്നു.+   യഹോവേ, രാജാ​വി​നെ രക്ഷി​ക്കേ​ണമേ!+ സഹായ​ത്തി​നാ​യി വിളി​ക്കുന്ന നാളിൽത്തന്നെ അവൻ ഞങ്ങൾക്ക്‌ ഉത്തര​മേ​കും.+

അടിക്കുറിപ്പുകള്‍

അഥവാ “വൻവി​ജ​യ​മേകി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം