സങ്കീർത്ത​നം 24:1-10

ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 24  ഭൂമി​യും അതിലുള്ള സകലവും യഹോ​വ​യു​ടേ​താണ്‌;+ഫലപു​ഷ്ടി​യു​ള്ള നിലവും അവിടെ കഴിയു​ന്ന​വ​രും ദൈവ​ത്തി​ന്റേത്‌.  2  ദൈവമല്ലോ ഇളകാത്ത വിധം അതിനെ കടലി​ന്മേൽ ഉറപ്പി​ച്ചത്‌,+അതിനെ നദിക​ളി​ന്മേൽ സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചത്‌.  3  യഹോവയുടെ പർവത​ത്തി​ലേക്ക്‌ ആർ കയറി​ച്ചെ​ല്ലും?+ദൈവ​ത്തി​ന്റെ വിശു​ദ്ധ​സ്ഥ​ലത്ത്‌ ആർ നിൽക്കും?  4  കുറ്റം ചെയ്യാത്ത കൈക​ളും ശുദ്ധഹൃ​ദ​യ​വും ഉള്ളവൻ;+ദൈവ​മാ​യ എന്റെ ജീവ​നെ​ക്കൊണ്ട്‌ കള്ളസത്യം ചെയ്യാ​ത്തവൻ;വ്യാജ​മാ​യി ആണയി​ടാ​ത്തവൻ.+  5  അങ്ങനെയുള്ളവന്‌ യഹോ​വ​യിൽനിന്ന്‌ അനു​ഗ്ര​ഹങ്ങൾ കിട്ടും;+തന്റെ രക്ഷയുടെ ദൈവ​ത്തിൽനിന്ന്‌ നീതി ലഭിക്കും.*+  6  യാക്കോബിൻദൈവമേ, അങ്ങയെ തേടു​ന്ന​വ​രു​ടെ,അങ്ങയുടെ മുഖം അന്വേ​ഷി​ക്കു​ന്ന​വ​രു​ടെ, തലമുറ ഇതാണ്‌. (സേലാ)  7  കവാടങ്ങളേ, തല ഉയർത്തൂ!+പുരാ​ത​ന​വാ​തി​ലു​കളേ, തുറക്കൂ!*തേജോ​മ​യ​നാ​യ രാജാവ്‌ കടന്നു​വ​രട്ടെ!+  8  ആരാണു തേജോ​മ​യ​നായ ആ രാജാവ്‌? ശക്തനും വീരനും ആയ യഹോവ!+യുദ്ധവീ​ര​നാ​യ യഹോവ!+  9  കവാടങ്ങളേ, തല ഉയർത്തൂ!+പുരാ​ത​ന​വാ​തി​ലു​കളേ, തുറക്കൂ!തേജോ​മ​യ​നാ​യ രാജാവ്‌ കടന്നു​വ​രട്ടെ! 10  തേജോമയനായ ആ രാജാവ്‌ ആരാണ്‌? സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ—ഇതാണു തേജോ​മ​യ​നായ ആ രാജാവ്‌.+ (സേലാ)

അടിക്കുറിപ്പുകള്‍

അഥവാ “രക്ഷയുടെ ദൈവം അവനെ നീതി​മാ​നാ​യി കണക്കാ​ക്കും.”
അഥവാ “എഴു​ന്നേൽക്കൂ!”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം