സങ്കീർത്ത​നം 29:1-11

ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 29  വീരപു​ത്ര​ന്മാ​രേ, യഹോവ അർഹി​ക്കു​ന്നതു കൊടു​ക്കു​വിൻ,യഹോ​വ​യു​ടെ മഹത്ത്വ​ത്തി​നും ശക്തിക്കും അനുസൃ​ത​മാ​യി കൊടു​ക്കു​വിൻ.+   യഹോവയ്‌ക്കു തിരു​നാ​മ​ത്തി​നു ചേർന്ന മഹത്ത്വം നൽകു​വിൻ; വിശുദ്ധവസ്‌ത്രാലങ്കാരത്തോടെ* യഹോ​വ​യു​ടെ മുന്നിൽ വണങ്ങു​വിൻ.*   വെള്ളത്തിന്മീതെ യഹോ​വ​യു​ടെ ശബ്ദം മുഴങ്ങു​ന്നു;തേജോ​മ​യ​നാ​യ ദൈവ​ത്തി​ന്റെ ഇടിമു​ഴക്കം!+ യഹോവ പെരു​വെ​ള്ള​ത്തി​ന്മീ​തെ​യാണ്‌.+   യഹോവയുടെ സ്വരം ശക്തം;+യഹോ​വ​യു​ടെ ശബ്ദം പ്രൗഢ​ഗം​ഭീ​രം.   യഹോവയുടെ ശബ്ദം ദേവദാ​രു​ക്കളെ പിളർക്കു​ന്നു;അതെ, ലബാ​നോ​നി​ലെ ദേവദാ​രു​ക്കളെ യഹോവ തകർത്തെ​റി​യു​ന്നു.+   ലബാനോൻ* കാളക്കു​ട്ടി​യെ​പ്പോ​ലെ​യുംസീറിയോൻ+ കാട്ടു​പോ​ത്തിൻകു​ട്ടി​യെ​പ്പോ​ലെ​യും തുള്ളി​ച്ചാ​ടാൻ ദൈവം ഇടയാ​ക്കു​ന്നു.   യഹോവയുടെ ശബ്ദം തീജ്വാ​ല​ക​ളു​ടെ അകമ്പടി​യോ​ടെ വരുന്നു;+   യഹോവയുടെ ശബ്ദം വിജനഭൂമിയെ* പ്രകമ്പനം കൊള്ളി​ക്കു​ന്നു;+യഹോവ കാദേശ്‌വിജനഭൂമിയെ+ വിറപ്പി​ക്കു​ന്നു.   യഹോവയുടെ ശബ്ദം കേൾക്കു​മ്പോൾ പേടമാൻ പേടിച്ച്‌ പ്രസവി​ക്കു​ന്നു,ആ ശബ്ദം കാടു​കളെ വെളു​പ്പി​ക്കു​ന്നു.+ ദൈവ​ത്തി​ന്റെ ആലയത്തി​ലുള്ള എല്ലാവ​രും “മഹത്ത്വം!” എന്ന്‌ ആർപ്പി​ടു​ന്നു. 10  യഹോവ പ്രളയജലത്തിന്മീതെ* സിംഹാ​സ​നസ്ഥൻ;+യഹോവ എന്നും രാജാ​വാ​യി സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നു.+ 11  യഹോവ തന്റെ ജനത്തിനു ശക്തി പകരും.+ സമാധാ​നം നൽകി യഹോവ തന്റെ ജനത്തെ അനു​ഗ്ര​ഹി​ക്കും.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അവന്റെ വിശു​ദ്ധി​യു​ടെ മാഹാ​ത്മ്യം നിമിത്തം.”
അഥവാ “യഹോ​വയെ ആരാധി​ക്കു​വിൻ!”
തെളിവനുസരിച്ച്‌ ലബാ​നോൻമ​ല​നി​രകൾ.
പദാവലി കാണുക.
അഥവാ “ആകാശ​സ​മു​ദ്ര​ത്തി​ന്മീ​തെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം