സങ്കീർത്ത​നം 44:1-26

സംഗീതസംഘനായകന്‌; കോരഹുപുത്രന്മാർ+ രചിച്ചത്‌. മാസ്‌കിൽ.* 44  ദൈവമേ, പുരാ​ത​ന​കാ​ലത്ത്‌,ഞങ്ങളുടെ പൂർവി​ക​രു​ടെ കാലത്ത്‌, അങ്ങ്‌ ചെയ്‌ത പ്രവൃ​ത്തി​കൾഞങ്ങൾ സ്വന്തം കാതു​കൊണ്ട്‌ കേട്ടി​രി​ക്കു​ന്നു.+ഞങ്ങളുടെ പൂർവി​കർ അതു ഞങ്ങൾക്കു വിവരി​ച്ചു​തന്നു.   അങ്ങയുടെ കൈയാൽ അങ്ങ്‌ ജനതകളെ ഓടി​ച്ചു​ക​ളഞ്ഞു;+എന്നിട്ട്‌ ഞങ്ങളുടെ പൂർവി​കരെ അവിടെ കുടി​യി​രു​ത്തി.+ അങ്ങ്‌ ജനതകളെ തകർത്ത്‌ അവരെ ഓടി​ച്ചു​ക​ളഞ്ഞു.+   വാളുകൊണ്ടല്ല അവർ ദേശം കൈവ​ശ​മാ​ക്കി​യത്‌;+കൈക്കരുത്തുകൊണ്ടല്ല അവർ വിജയം വരിച്ചത്‌.+ പകരം അങ്ങയുടെ വല​ങ്കൈ​കൊ​ണ്ടും കരബലംകൊണ്ടും+ മുഖ​പ്ര​കാ​ശം​കൊ​ണ്ടും ആണ്‌;കാരണം അങ്ങയ്‌ക്ക്‌ അവരെ ഇഷ്ടമാ​യി​രു​ന്നു.+   ദൈവമേ, അങ്ങാണ്‌ എന്റെ രാജാവ്‌;+യാക്കോബിനു സമ്പൂർണ​വി​ജയം നൽകി​യാ​ലും.   അങ്ങയുടെ ശക്തിയാൽ ഞങ്ങൾ എതിരാ​ളി​കളെ തുരത്തി​യോ​ടി​ക്കും;+ഞങ്ങൾക്കെതിരെ എഴു​ന്നേൽക്കു​ന്ന​വരെ അങ്ങയുടെ പേരിൽ ഞങ്ങൾ ചവിട്ടി​മെ​തി​ക്കും.+   കാരണം ഞാൻ എന്റെ വില്ലിൽ ആശ്രയി​ക്കു​ന്നില്ല;എന്റെ വാളിന്‌ എന്നെ രക്ഷിക്കാ​നു​മാ​കില്ല.+   അങ്ങാണ്‌ എതിരാ​ളി​ക​ളിൽനിന്ന്‌ ഞങ്ങളെ രക്ഷിച്ചത്‌.+ഞങ്ങളെ വെറു​ക്കു​ന്ന​വരെ അങ്ങ്‌ അപമാ​നി​ത​രാ​ക്കി.   ദിവസം മുഴുവൻ ഞങ്ങൾ ദൈവത്തെ സ്‌തു​തി​ക്കും;അങ്ങയുടെ പേരിനു ഞങ്ങൾ എന്നും നന്ദി​യേ​കും. (സേലാ)   എന്നാൽ ഇപ്പോൾ അങ്ങ്‌ ഞങ്ങളെ തള്ളിക്ക​ളഞ്ഞ്‌ നാണം​കെ​ടു​ത്തി​യി​രി​ക്കു​ന്നു;ഞങ്ങളുടെ സൈന്യ​ത്തോ​ടൊ​പ്പം അങ്ങ്‌ പോരു​ന്നില്ല. 10  ശത്രുവിന്റെ മുന്നിൽനി​ന്ന്‌ ഞങ്ങൾ പിൻവാ​ങ്ങാൻ അങ്ങ്‌ ഇടയാ​ക്കു​ന്നു;+ഞങ്ങളെ വെറു​ക്കു​ന്നവർ കണ്ണിൽക്കാ​ണു​ന്ന​തെ​ല്ലാം എടുത്തു​കൊ​ണ്ടു​പോ​കു​ന്നു. 11  ആടുകളെപ്പോലെ തിന്നു​ക​ള​യാൻ അങ്ങ്‌ ഞങ്ങളെ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ന്നു;ജനതകളുടെ ഇടയി​ലേക്ക്‌ അങ്ങ്‌ ഞങ്ങളെ ചിതറി​ച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു.+ 12  അങ്ങയുടെ ജനത്തെ അങ്ങ്‌ നിസ്സാ​ര​വി​ല​യ്‌ക്കു വിറ്റു​ക​ള​യു​ന്നു;+ഈ കച്ചവടത്തിൽനിന്ന്‌* അങ്ങ്‌ ലാഭ​മൊ​ന്നും ഉണ്ടാക്കു​ന്നില്ല. 13  അങ്ങ്‌ ഞങ്ങളെ അയൽക്കാർക്കു പരിഹാ​സ​വി​ഷ​യ​മാ​ക്കു​ന്നു.ചുറ്റുമുള്ളവരുടെയെല്ലാം നിന്ദയ്‌ക്കും അവഹേ​ള​ന​ത്തി​നും ഞങ്ങൾ പാത്ര​മാ​കു​ന്നു. 14  രാഷ്‌ട്രങ്ങൾ ഞങ്ങളെ പുച്ഛിക്കാൻ* അങ്ങ്‌ ഇടയാ​ക്കു​ന്നു;+ജനതകൾ ഞങ്ങളെ കളിയാ​ക്കി തല കുലു​ക്കു​ന്നു. 15  ദിവസം മുഴുവൻ ഞാൻ അപമാ​നി​ത​നാ​യി കഴിയു​ന്നു;നാണക്കേട്‌ എന്നെ മൂടുന്നു; 16  അവരുടെ കളിയാ​ക്ക​ലും അധി​ക്ഷേ​പ​വും ആണ്‌ അതിനു കാരണം;ശത്രു ഞങ്ങളോ​ടു പ്രതി​കാ​ര​വും ചെയ്യുന്നു. 17  ഇത്രയൊക്കെ അനുഭ​വി​ച്ചി​ട്ടും ഞങ്ങൾ അങ്ങയെ മറന്നി​ട്ടില്ല;അങ്ങയുടെ ഉടമ്പടി ലംഘി​ച്ചി​ട്ടു​മില്ല.+ 18  ഞങ്ങളുടെ ഹൃദയം വ്യതി​ച​ലി​ച്ചി​ട്ടില്ല;ഞങ്ങളുടെ കാലടി​കൾ അങ്ങയുടെ പാതയിൽനി​ന്ന്‌ മാറി​യി​ട്ടില്ല. 19  എന്നാൽ കുറു​ന​രി​കൾ കഴിയു​ന്നി​ട​ത്തു​വെച്ച്‌ അങ്ങ്‌ ഞങ്ങളെ തകർത്തു​ക​ളഞ്ഞു;കൂരിരുട്ടിനാൽ അങ്ങ്‌ ഞങ്ങളെ മൂടി. 20  ഞങ്ങളുടെ ദൈവ​ത്തി​ന്റെ പേര്‌ ഞങ്ങൾ മറന്നാൽ,ഒരു അന്യ​ദൈ​വ​ത്തോ​ടു പ്രാർഥി​ക്കാൻ ഞങ്ങൾ കൈ വിരി​ച്ചാൽ, 21  ദൈവം അതു കണ്ടുപി​ടി​ക്കി​ല്ലേ? ദൈവം ഹൃദയ​ര​ഹ​സ്യ​ങ്ങൾപോ​ലും അറിയു​ന്നു.+ 22  അങ്ങയെപ്രതി ദിവസം മുഴുവൻ ഞങ്ങൾ കൊല്ല​പ്പെ​ടു​ക​യാണ്‌;കശാപ്പിനുള്ള ആടുക​ളെ​പ്പോ​ലെ​യാ​ണു ഞങ്ങളെ കാണു​ന്നത്‌.+ 23  യഹോവേ, എഴു​ന്നേൽക്കേ​ണമേ. അങ്ങ്‌ എന്താണ്‌ ഇങ്ങനെ ഉറങ്ങു​ന്നത്‌?+ ഉണരേണമേ. എന്നേക്കു​മാ​യി ഞങ്ങളെ തള്ളിക്ക​ള​യ​രു​തേ.+ 24  അങ്ങ്‌ എന്താണു മുഖം മറച്ചി​രി​ക്കു​ന്നത്‌? ഞങ്ങളുടെ കഷ്ടതയും ഞെരു​ക്ക​വും അങ്ങ്‌ മറന്നു​ക​ള​യു​ന്നത്‌ എന്താണ്‌? 25  ഞങ്ങളെ പൊടി​യിൽ തള്ളിയി​ട്ടി​രി​ക്കു​ന്ന​ല്ലോ;ഞങ്ങളുടെ ശരീരം നിലം​പ​റ്റി​യി​രി​ക്കു​ന്നു.+ 26  ഞങ്ങളുടെ രക്ഷകനാ​യി എഴു​ന്നേൽക്കേ​ണമേ!+ അങ്ങയുടെ അചഞ്ചല​മായ സ്‌നേ​ഹത്തെ കരുതി ഞങ്ങളെ രക്ഷി​ക്കേ​ണമേ.*+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “അവരുടെ വില​കൊ​ണ്ട്‌.”
അക്ഷ. “ഒരു പഴഞ്ചൊ​ല്ലാ​ക്കാൻ.”
അക്ഷ. “വീണ്ടെ​ടു​ക്കേ​ണമേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം