സങ്കീർത്തനം 48:1-14
ഒരു ഗാനം. കോരഹുപുത്രന്മാർ+ രചിച്ച ശ്രുതിമധുരമായ ഗാനം.
48 നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, തന്റെ വിശുദ്ധപർവതത്തിൽ,യഹോവ വലിയവൻ, അത്യന്തം സ്തുത്യൻ.
2 അങ്ങകലെ, വടക്കുള്ള സീയോൻ പർവതം,മഹാനായ രാജാവിന്റെ നഗരം,+പ്രൗഢം! അതിമനോഹരം!+ അതു മുഴുഭൂമിയുടെയും ആനന്ദമല്ലോ.
3 താൻ ഒരു സുരക്ഷിതസങ്കേതമാണെന്നു+ ദൈവംഅവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങളിൽ അറിയിച്ചിരിക്കുന്നു.
4 അതാ! രാജാക്കന്മാർ സമ്മേളിച്ചു;*അവർ ഒത്തൊരുമിച്ച് മുന്നേറി.
5 ആ നഗരം കണ്ട് അവർ അതിശയിച്ചുപോയി.
സംഭ്രമിച്ചുപോയ അവർ പേടിച്ചോടി.
6 അവിടെവെച്ച് അവർ ഭയന്നുവിറച്ചു;പ്രസവവേദനപോലുള്ള കഠോരവേദന അവർക്ക് ഉണ്ടായി.
7 ഒരു കിഴക്കൻകാറ്റിനാൽ അങ്ങ് തർശീശുകപ്പലുകളെ തകർക്കുന്നു.
8 ഞങ്ങൾ കേട്ടറിഞ്ഞ കാര്യങ്ങൾ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നഗരത്തിൽ,ദൈവത്തിന്റെ നഗരത്തിൽ, ഞങ്ങൾ നേരിട്ട് കണ്ടിരിക്കുന്നു.
ദൈവം എന്നേക്കുമായി അതിനെ സുസ്ഥിരമായി സ്ഥാപിക്കും.+ (സേലാ)
9 ദൈവമേ, അങ്ങയുടെ ആലയത്തിൽവെച്ച്‌ഞങ്ങൾ അങ്ങയുടെ അചഞ്ചലസ്നേഹത്തെക്കുറിച്ച് ധ്യാനിക്കുന്നു.+
10 ദൈവമേ, അങ്ങയുടെ പേരുപോലെ അങ്ങയുടെ സ്തുതിയുംഭൂമിയുടെ അറ്റത്തോളം എത്തുന്നു.+
അങ്ങയുടെ വലങ്കൈയിൽ നീതി നിറഞ്ഞിരിക്കുന്നു.+
11 അങ്ങയുടെ വിധികൾ കേട്ട് സീയോൻ പർവതം+ ആർത്തുല്ലസിക്കട്ടെ,യഹൂദാപട്ടണങ്ങൾ* ആഹ്ലാദിക്കട്ടെ.+
12 സീയോനെ വലംവെക്കുക. അതിനു ചുറ്റും നടന്ന്‌അതിന്റെ ഗോപുരങ്ങൾ എണ്ണിനോക്കുക.+
13 അതിന്റെ പ്രതിരോധമതിലുകൾ*+ ശ്രദ്ധിച്ച് നോക്കുക.
അതിന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ പരിശോധിക്കുക.അപ്പോൾ, നിങ്ങൾക്ക് അതിനെക്കുറിച്ച് വരുംതലമുറകളോടു പറഞ്ഞുകൊടുക്കാനാകും.
14 കാരണം, ഈ ദൈവമാണ് എന്നുമെന്നേക്കും നമ്മുടെ ദൈവം.+
നമ്മുടെ ദൈവം നമ്മെ എന്നെന്നും* നയിക്കും.+
അടിക്കുറിപ്പുകള്‍
^ അഥവാ “പറഞ്ഞൊത്ത് കൂടിക്കണ്ടു.”
^ അക്ഷ. “യഹൂദാപുത്രിമാർ.”
^ അഥവാ “കെട്ടുറപ്പുള്ള മതിലുകൾ.”
^ മറ്റൊരു സാധ്യത “മരണംവരെ.”