സങ്കീർത്തനം 50:1-23
ആസാഫ്+ രചിച്ച ശ്രുതിമധുരമായ ഗാനം.
50 ദൈവാധിദൈവമായ യഹോവ+ സംസാരിച്ചിരിക്കുന്നു;കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള*ഭൂമിയെ ദൈവം വിളിച്ചുവരുത്തുന്നു.
2 സൗന്ദര്യസമ്പൂർണയായ സീയോനിൽനിന്ന്+ ദൈവം പ്രകാശിക്കുന്നു.
3 നമ്മുടെ ദൈവം വരും; ദൈവത്തിനു മൗനമായിരിക്കാനാകില്ല.+
ദൈവത്തിന്റെ മുന്നിൽ ചുട്ടെരിക്കുന്ന തീയുണ്ട്,+ചുറ്റും ഒരു വൻകൊടുങ്കാറ്റും.+
4 തന്റെ ജനത്തെ വിധിക്കേണ്ടതിന്+ദൈവം ആകാശത്തെയും ഭൂമിയെയും വിളിച്ചുകൂട്ടുന്നു:+
5 “ബലിയുടെ അടിസ്ഥാനത്തിൽ എന്നോട് ഉടമ്പടി ചെയ്യുന്ന+എന്റെ വിശ്വസ്തരെ എന്റെ അടുക്കൽ വിളിച്ചുകൂട്ടൂ!”
6 ആകാശം ദൈവത്തിന്റെ നീതിയെ ഘോഷിക്കുന്നു;കാരണം, ദൈവംതന്നെയാണു ന്യായാധിപൻ.+ (സേലാ)
7 “എന്റെ ജനമേ, ശ്രദ്ധിക്കൂ! ഞാൻ സംസാരിക്കാം;ഇസ്രായേലേ, ഞാൻ നിനക്ക് എതിരെ സാക്ഷി പറയും.+
ഞാൻ ദൈവമാണ്, നിങ്ങളുടെ ദൈവം.+
8 നിങ്ങളുടെ ബലികൾ നിമിത്തമോഎന്റെ മുന്നിൽ എപ്പോഴുമുള്ള നിങ്ങളുടെ സമ്പൂർണദഹനയാഗങ്ങൾ നിമിത്തമോ അല്ലഞാൻ നിങ്ങളെ ശാസിക്കുന്നത്.+
9 നിങ്ങളുടെ വീട്ടിൽനിന്ന് കാളയെയോനിങ്ങളുടെ ആലയിൽനിന്ന് ആടുകളെയോ* എടുക്കേണ്ട കാര്യം എനിക്കില്ല.+
10 കാട്ടിലെ മൃഗങ്ങളെല്ലാം എന്റേതല്ലേ?+ആയിരമായിരം മലകളിലെ മൃഗങ്ങളും എന്റേതാണ്.
11 മലകളിലെ സകല പക്ഷികളെയും എനിക്ക് അറിയാം;+വയലിലെ എണ്ണമറ്റ മൃഗങ്ങളും എന്റേതാണ്.
12 എനിക്കു വിശന്നാൽ അതു നിങ്ങളോടു പറയേണ്ടതുണ്ടോ?ഭൂമിയും അതിലുള്ള സർവവും എന്റേതല്ലേ?+
13 ഞാൻ കാളയുടെ മാംസം തിന്നുമോ?കോലാടിന്റെ രക്തം കുടിക്കുമോ?+
14 നിങ്ങളുടെ നന്ദി ദൈവത്തിനു ബലിയായി അർപ്പിക്കുക;+നിങ്ങൾ അത്യുന്നതനു നേർന്ന നേർച്ചകൾ നിറവേറ്റണം;+
15 കഷ്ടകാലത്ത് എന്നെ വിളിക്കൂ!+
ഞാൻ നിന്നെ രക്ഷിക്കും; നീയോ എന്നെ മഹത്ത്വപ്പെടുത്തും.”+
16 എന്നാൽ ദൈവം ദുഷ്ടനോടു പറയും:
“എന്റെ ചട്ടങ്ങളെക്കുറിച്ച് വിവരിക്കാനോ+എന്റെ ഉടമ്പടിയെക്കുറിച്ച് സംസാരിക്കാനോ നിനക്ക് എന്ത് അവകാശം?+
17 കാരണം നീ ശിക്ഷണം* വെറുക്കുന്നു,+പിന്നെയുംപിന്നെയും എന്റെ വാക്കുകൾക്കു പുറംതിരിയുന്നു.*
18 ഒരു കള്ളനെ കാണുമ്പോൾ അവനെ അനുകൂലിക്കുന്നു;*+വ്യഭിചാരികളുമായി കൂട്ടുകൂടി നടക്കുന്നു.
19 നിന്റെ വായ്കൊണ്ട് മോശമായ കാര്യങ്ങൾ പറഞ്ഞുപരത്തുന്നു;വഞ്ചന നിന്റെ നാവിനോടു പറ്റിയിരിക്കുന്നു.+
20 നീ ഇരുന്ന് സ്വന്തം സഹോദരന് എതിരെ സംസാരിക്കുന്നു;+നിന്റെ കൂടപ്പിറപ്പിന്റെ കുറ്റങ്ങൾ കൊട്ടിഘോഷിക്കുന്നു.*
21 നീ ഇങ്ങനെയൊക്കെ ചെയ്തപ്പോൾ ഞാൻ മിണ്ടാതിരുന്നു;ഞാനും നിന്നെപ്പോലെയാണെന്നു നീ അപ്പോൾ വിചാരിച്ചു.
എന്നാൽ ഞാൻ ഇതാ, നിന്നെ ശാസിക്കാൻപോകുകയാണ്;നിന്നിൽ കണ്ട കുറ്റങ്ങൾ ഞാൻ വിവരിക്കും.+
22 ദൈവത്തെ മറക്കുന്നവരേ,+ ദയവുചെയ്ത് ഇക്കാര്യങ്ങളെ ഗൗരവത്തോടെ കാണൂ!അല്ലെങ്കിൽ ഞാൻ നിങ്ങളെ പിച്ചിച്ചീന്തും, രക്ഷിക്കാൻ ആരുമുണ്ടാകില്ല.
23 ബലിയായി നന്ദി അർപ്പിക്കുന്നവൻ എന്നെ മഹത്ത്വപ്പെടുത്തുന്നു;+തന്റെ പാത വിട്ടുമാറാതെ അതിൽ നടക്കുന്നവനുഞാൻ ദൈവത്തിൽനിന്നുള്ള രക്ഷ കാണിച്ചുകൊടുക്കും.”+
അടിക്കുറിപ്പുകള്‍
^ അക്ഷ. “സൂര്യോദയംമുതൽ സൂര്യാസ്തമയംവരെയുള്ള.”
^ അക്ഷ. “ആൺകോലാടുകളെയോ.”
^ അക്ഷ. “എന്റെ വാക്കുകൾ നീ പുറകിൽ എറിഞ്ഞുകളയുന്നു.”
^ അഥവാ “ഉപദേശം.”
^ മറ്റൊരു സാധ്യത “അവന്റെകൂടെ കൂടുന്നു.”
^ അഥവാ “കൂടപ്പിറപ്പിനെ അപകീർത്തിപ്പെടുത്തുന്നു.”