സങ്കീർത്തനം 52:1-9
സംഗീതസംഘനായകന്. മാസ്കിൽ.* ദാവീദ് അഹിമേലെക്കിന്റെ+ വീട്ടിൽ വന്നിരുന്നെന്ന് ഏദോമ്യനായ ദോവേഗ് ശൗലിനോടു ചെന്ന് പറഞ്ഞപ്പോൾ ദാവീദ് രചിച്ചത്.
52 വീരാ, നിന്റെ ദുഷ്പ്രവൃത്തികളെക്കുറിച്ച് നീ വീമ്പിളക്കുന്നത് എന്തിന്?+
ദൈവത്തിന്റെ അചഞ്ചലസ്നേഹം ദിവസം മുഴുവൻ നിലനിൽക്കുന്നത്.+
2 നിന്റെ നാവ് മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെ;+അതു ദ്രോഹം മനയുന്നു; വഞ്ചകമായി സംസാരിക്കുന്നു.+
3 നീ നന്മയെക്കാൾ തിന്മയെ സ്നേഹിക്കുന്നു;സത്യം പറയുന്നതിനെക്കാൾ കള്ളം പറയുന്നതു പ്രിയപ്പെടുന്നു. (സേലാ)
4 വഞ്ചന നിറഞ്ഞ നാവേ,ദ്രോഹകരമായ സകല വാക്കുകളും നീ ഇഷ്ടപ്പെടുന്നു.
5 അതുകൊണ്ട് ദൈവം നിന്നെ എന്നേക്കുമായി തള്ളി താഴെയിടും;+ദൈവം നിന്നെ പിടിച്ച് നിന്റെ കൂടാരത്തിൽനിന്ന് വലിച്ചിഴച്ച് കൊണ്ടുപോകും;+ജീവനുള്ളവരുടെ ദേശത്തുനിന്ന് ദൈവം നിന്നെ വേരോടെ പിഴുതുകളയും.+ (സേലാ)
6 നീതിമാന്മാർ അതു കണ്ട് ഭയാദരവോടെ നിൽക്കും;+അവർ അവനെ കളിയാക്കി ചിരിക്കും.+
7 “ദൈവത്തെ അഭയസ്ഥാനമാക്കുന്നതിനു* പകരം+തന്റെ വൻസമ്പത്തിലുംദുഷ്ടപദ്ധതികളിലും* ആശ്രയിച്ച*+ മനുഷ്യനെ കണ്ടോ?”
8 എന്നാൽ ഞാൻ ദൈവഭവനത്തിൽ തഴച്ചുവളരുന്ന ഒരു ഒലിവ് മരംപോലെയായിരിക്കും;ഞാൻ എന്നും ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിൽ ആശ്രയിക്കുന്നു.+
9 അങ്ങ് നടപടി എടുത്തതിനാൽ ഞാൻ എന്നും അങ്ങയെ സ്തുതിക്കും;+അങ്ങയുടെ വിശ്വസ്തരുടെ സാന്നിധ്യത്തിൽഞാൻ അങ്ങയുടെ നാമത്തിൽ പ്രത്യാശ വെക്കും;+ അതു നല്ലതല്ലോ.
അടിക്കുറിപ്പുകള്‍
^ അഥവാ “കോട്ടയാക്കുന്നതിന്.”
^ അഥവാ “താൻ വരുത്തിയ ആപത്തുകളിലും.”
^ അഥവാ “അഭയം തേടിയ.”