സങ്കീർത്തനം 56:1-13
സംഗീതസംഘനായകന്; “ദൂരെയുള്ള മിണ്ടാപ്രാവി”ൽ ചിട്ടപ്പെടുത്തിയത്. മിക്താം.* ഗത്തിൽവെച്ച് ഫെലിസ്ത്യർ പിടികൂടിയപ്പോൾ ദാവീദ് രചിച്ചത്.+
56 ദൈവമേ, എന്നോടു പ്രീതി കാട്ടേണമേ; നശ്വരനായ മനുഷ്യൻ എന്നെ ആക്രമിക്കുന്നു.*
ദിവസം മുഴുവൻ അവർ എന്നോടു പോരാടുന്നു, എന്നെ ഞെരുക്കുന്നു.
2 ദിവസം മുഴുവൻ ശത്രുക്കൾ എന്നെ കടിച്ചുകീറാൻ നോക്കുന്നു;ഗർവത്തോടെ അനേകർ എന്നോടു പോരാടുന്നു.
3 എനിക്കു പേടി തോന്നുമ്പോൾ+ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.+
4 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; എനിക്കു പേടിയില്ല.ആ ദൈവത്തിന്റെ മൊഴികളെയല്ലോ ഞാൻ വാഴ്ത്തുന്നത്.
വെറും മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും?+
5 ദിവസം മുഴുവൻ അവർ എനിക്കു കുഴപ്പങ്ങൾ വരുത്തിവെക്കുന്നു.എങ്ങനെയും എന്നെ ദ്രോഹിക്കുക എന്നൊരു ചിന്തയേ അവർക്കുള്ളൂ.+
6 ആക്രമിക്കാൻ അവർ പതുങ്ങിയിരിക്കുന്നു;എന്റെ ജീവനെടുക്കാനുള്ള+ അവസരവും കാത്ത്‌എന്റെ ഓരോ ചുവടും അവർ നിരീക്ഷിക്കുന്നു.+
7 ദുഷ്ടത നിമിത്തം അവരെ തള്ളിക്കളയേണമേ.
ദൈവമേ, അങ്ങയുടെ കോപത്തിൽ ജനതകളെ തറപറ്റിക്കേണമേ.+
8 എന്റെ അലച്ചിലെല്ലാം അങ്ങ് കൃത്യമായി അറിയുന്നുണ്ടല്ലോ.+
എന്റെ കണ്ണീർ അങ്ങയുടെ തോൽക്കുടത്തിൽ ശേഖരിക്കേണമേ.+
അതെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.+
9 ഞാൻ സഹായത്തിനായി വിളിക്കുന്ന ദിവസം എന്റെ ശത്രുക്കൾ പിൻവാങ്ങും.+
ദൈവം എന്റെ പക്ഷത്തുണ്ട്, എനിക്ക് ഉറപ്പാണ്.+
10 ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു; തിരുമൊഴികളെയല്ലോ ഞാൻ വാഴ്ത്തുന്നത്;ഞാൻ യഹോവയിൽ ആശ്രയിക്കുന്നു; തിരുമൊഴികളെയല്ലോ ഞാൻ വാഴ്ത്തുന്നത്.
11 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; എനിക്കു പേടിയില്ല.+
വെറും മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും?+
12 ദൈവമേ, അങ്ങയോടുള്ള എന്റെ നേർച്ചകൾ നിറവേറ്റാൻ ഞാൻ ബാധ്യസ്ഥനല്ലോ;+ഞാൻ അങ്ങയ്‌ക്കു നന്ദിപ്രകാശനയാഗങ്ങൾ അർപ്പിക്കും.+
13 കാരണം, അങ്ങ് എന്നെ മരണത്തിൽനിന്ന് രക്ഷിച്ചു,+എന്റെ കാലിടറാതെ നോക്കി.+അതുകൊണ്ട് എനിക്കു ദൈവമുമ്പാകെ ജീവന്റെ വെളിച്ചത്തിൽ നടക്കാൻ കഴിയുന്നു.+