സങ്കീർത്തനം 58:1-11
സംഗീതസംഘനായകന്; “നശിപ്പിക്കരുതേ” എന്നതിൽ ചിട്ടപ്പെടുത്തിയത്. ദാവീദിന്റേത്. മിക്താം.*
58 മനുഷ്യമക്കളേ, മിണ്ടാതിരുന്നാൽ നിങ്ങൾക്കു നീതിയെക്കുറിച്ച് സംസാരിക്കാനാകുമോ?+
നിങ്ങൾക്കു നേരോടെ വിധിക്കാനാകുമോ?+
2 ഇല്ല, നിങ്ങൾ പക്ഷേ ഹൃദയത്തിൽ നീതികേടു മനയുന്നു;+നിങ്ങളുടെ കൈകൾ ദേശത്ത് അക്രമം അഴിച്ചുവിടുന്നു.+
3 ദുഷ്ടർ ജനനംമുതൽ* വഴിതെറ്റിപ്പോകുന്നു;*അവർ വഴിപിഴച്ചവർ; ജനിച്ചുവീണതുമുതലേ നുണയന്മാർ.
4 അവരുടെ വിഷം സർപ്പവിഷംപോലെ;+ചെവി അടച്ചുകളയുന്ന മൂർഖനെപ്പോലെയാണ് അവർ, ചെവി കേൾക്കാത്തവർ.
5 പാമ്പാട്ടികൾ എത്ര വിദഗ്ധമായി മന്ത്രപ്രയോഗം നടത്തിയാലുംഅത് അവരുടെ ശബ്ദം ശ്രദ്ധിക്കില്ല.
6 ദൈവമേ, അവരുടെ പല്ല് അടിച്ച് തെറിപ്പിക്കേണമേ!
യഹോവേ, ഈ സിംഹങ്ങളുടെ* താടിയെല്ലു തകർക്കേണമേ!
7 വാർന്നുപോകുന്ന വെള്ളംപോലെ അവർ അപ്രത്യക്ഷരാകട്ടെ.
ദൈവം വില്ലു കുലച്ച് അമ്പുകളാൽ അവരെ വീഴ്‌ത്തട്ടെ.
8 ഇഴഞ്ഞുനീങ്ങുമ്പോൾ അലിഞ്ഞുപോകുന്ന ഒച്ചുപോലെയാകട്ടെ അവർ;ഒരിക്കലും സൂര്യപ്രകാശം കാണാത്ത ചാപിള്ളപോലെയാകട്ടെ അവർ.
9 മുൾച്ചെടി എരിഞ്ഞ് നിങ്ങളുടെ പാചകക്കലം ചൂടു പിടിക്കുന്നതിനു മുമ്പേദൈവം പച്ചക്കമ്പുകളും കത്തുന്ന ചുള്ളികളും ഒരു കൊടുങ്കാറ്റിനാലെന്നപോലെ അടിച്ചുപറത്തിക്കൊണ്ടുപോകും.+
10 ആ പ്രതികാരനടപടി കണ്ട് നീതിമാൻ ആനന്ദിക്കും;+അവന്റെ കാൽ ദുഷ്ടന്റെ രക്തംകൊണ്ട് കുതിരും.+
11 അപ്പോൾ, ആളുകൾ പറയും: “നീതിമാന്മാർക്കു പ്രതിഫലം കിട്ടുമെന്ന് ഉറപ്പാണ്.+
ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട്, തീർച്ച!”+
അടിക്കുറിപ്പുകള്‍
^ അക്ഷ. “ഗർഭപാത്രംമുതൽ.”
^ അഥവാ “ജനനംമുതൽ വഷളന്മാർ.”
^ അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളുടെ.”