സങ്കീർത്ത​നം 59:1-17

സംഗീതസംഘനായകന്‌; “നശിപ്പി​ക്ക​രു​തേ” എന്നതിൽ ചിട്ട​പ്പെ​ടു​ത്തി​യത്‌. മിക്താം.* ദാവീ​ദി​ന്റെ വീടിനു* വെളി​യിൽ കാത്തു​നിന്ന്‌ ദാവീ​ദി​നെ കൊന്നു​ക​ള​യാൻ ശൗൽ ആളെ അയച്ച​പ്പോൾ ദാവീദ്‌ രചിച്ചത്‌.+ 59  എന്റെ ദൈവമേ, എന്റെ ശത്രു​ക്ക​ളിൽനിന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ;+എനിക്ക്‌ എതിരെ എഴു​ന്നേൽക്കു​ന്ന​വ​രിൽനിന്ന്‌ എന്നെ സംരക്ഷി​ക്കേ​ണമേ.+  2  ദുഷ്‌പ്രവൃത്തിക്കാരിൽനിന്ന്‌ എന്നെ വിടു​വി​ക്കേ​ണമേ;അക്രമികളുടെ* കൈയിൽനി​ന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ.  3  ഇതാ! എന്നെ ആക്രമി​ക്കാൻ അവർ പതിയി​രി​ക്കു​ന്നു;+ശക്തന്മാർ എന്നെ ആക്രമി​ക്കു​ന്നു;പക്ഷേ യഹോവേ, അതു ഞാൻ ധിക്കാ​രി​യാ​യ​തു​കൊ​ണ്ടോ പാപം ചെയ്‌തി​ട്ടോ അല്ല.+  4  ഞാൻ തെറ്റൊ​ന്നും ചെയ്യാ​ഞ്ഞി​ട്ടും എന്നെ ആക്രമി​ക്കാൻ അവർ തയ്യാ​റെ​ടു​ക്കു​ന്നു; അതിനാ​യി അവർ പാഞ്ഞു​ന​ട​ക്കു​ന്നു. ഞാൻ വിളി​ക്കു​മ്പോൾ എഴു​ന്നേറ്റ്‌ എന്നെ നോ​ക്കേ​ണമേ.  5  സൈന്യങ്ങളുടെ ദൈവ​മായ യഹോവേ, അങ്ങാണ​ല്ലോ ഇസ്രാ​യേ​ലി​ന്റെ ദൈവം.+ അങ്ങ്‌ ഉണർന്ന്‌ സകല ജനതക​ളി​ലേ​ക്കും ശ്രദ്ധ തിരി​ക്കേ​ണമേ. ദ്രോഹബുദ്ധികളായ ചതിയ​ന്മാ​രോട്‌ ഒരു കരുണ​യും കാണി​ക്ക​രു​തേ.+ (സേലാ)  6  ദിവസവും വൈകു​ന്നേരം അവർ മടങ്ങി​വ​രു​ന്നു;+അവർ പട്ടി​യെ​പ്പോ​ലെ മുരളു​ന്നു;*+ ഇരതേടി നഗരത്തി​ലെ​ങ്ങും പതുങ്ങി​ന​ട​ക്കു​ന്നു.+  7  അവരുടെ വായിൽനി​ന്ന്‌ വരുന്നത്‌* എന്താ​ണെന്നു കണ്ടോ?അവരുടെ ചുണ്ടുകൾ വാളു​കൾപോ​ലെ;+കാരണം, “ഇതൊക്കെ ആര്‌ അറിയാൻ” എന്നാണ്‌ അവർ പറയു​ന്നത്‌.+  8  എന്നാൽ യഹോവേ, അങ്ങ്‌ അവരെ നോക്കി ചിരി​ക്കും;+സകല ജനതക​ളെ​യും അങ്ങ്‌ കളിയാ​ക്കും.+  9  എന്റെ ബലമേ, ഞാൻ അങ്ങയ്‌ക്കാ​യി കാത്തി​രി​ക്കും;+ദൈവമല്ലോ എന്റെ സുരക്ഷി​ത​സ​ങ്കേതം.+ 10  എന്നോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ക്കുന്ന ദൈവം എന്റെ സഹായ​ത്തിന്‌ എത്തും,+ഞാൻ എന്റെ ശത്രു​ക്ക​ളു​ടെ വീഴ്‌ച കാണാൻ ഇടയാ​ക്കും.+ 11  അവരെ കൊല്ല​രു​തേ; അങ്ങനെ ചെയ്‌താൽ എന്റെ ജനം എല്ലാം മറന്നു​പോ​കും. അങ്ങയുടെ ശക്തിയാൽ അവർ അലഞ്ഞു​ന​ട​ക്കാൻ ഇടയാ​ക്കേ​ണമേ;ഞങ്ങളുടെ പരിച​യായ യഹോവേ,+ അവരെ വീഴ്‌ത്തേ​ണമേ. 12  അവരുടെ വായിലെ പാപവും ചുണ്ടു​ക​ളി​ലെ വാക്കു​ക​ളുംഅവരുടെ വായിൽനി​ന്നുള്ള ശാപവാ​ക്കു​ക​ളും വഞ്ചനയും നിമിത്തംഅവരുടെ അഹങ്കാരം അവരെ കുടു​ക്കട്ടെ.+ 13  അങ്ങയുടെ ക്രോ​ധ​ത്തിൽ അവരെ ഒടുക്കി​ക്ക​ള​യേ​ണമേ;+അവരുടെ കഥകഴി​ക്കേ​ണമേ, അവർ ഇല്ലാതാ​കട്ടെ;ദൈവം യാക്കോ​ബി​നെ ഭരിക്കു​ന്നെന്ന്‌, ഭൂമി​യു​ടെ അറ്റംവരെ ഭരണം നടത്തു​ന്നെന്ന്‌ അവർ അറിയട്ടെ.+ (സേലാ) 14  വൈകുന്നേരം അവർ മടങ്ങി​വ​രട്ടെ;അവർ പട്ടി​യെ​പ്പോ​ലെ മുരണ്ട്‌* ഇരതേടി നഗരത്തി​ലെ​ങ്ങും പതുങ്ങി​ന​ട​ക്കട്ടെ.+ 15  ആഹാരം തേടി അവർ അലഞ്ഞു​തി​രി​യട്ടെ;+അവരുടെ വിശപ്പ​ട​ങ്ങാ​തി​രി​ക്കട്ടെ; അവർക്കു കയറി​ക്കി​ട​ക്കാൻ ഇടം കിട്ടാ​താ​കട്ടെ. 16  എന്നാൽ, ഞാൻ അങ്ങയുടെ ശക്തി​യെ​ക്കു​റിച്ച്‌ പാടും;+രാവിലെ അങ്ങയുടെ അചഞ്ചല​മായ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ സന്തോ​ഷ​ത്തോ​ടെ വിവരി​ക്കും. അങ്ങാണല്ലോ എന്റെ സുരക്ഷി​ത​സ​ങ്കേതം,+കഷ്ടകാലത്ത്‌ എനിക്ക്‌ ഓടി​ച്ചെ​ല്ലാ​നുള്ള അഭയസ്ഥാ​നം.+ 17  എന്റെ ബലമേ, ഞാൻ അങ്ങയെ പാടി സ്‌തു​തി​ക്കും;*+കാരണം, ദൈവ​മാണ്‌ എന്റെ സുരക്ഷി​ത​സ​ങ്കേതം. എന്നോട്‌ അചഞ്ചല​സ്‌നേഹം കാട്ടു​ന്ന​വ​നാണ്‌ ആ ദൈവം.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “ആ വീടിന്‌.”
അഥവാ “രക്തദാ​ഹി​ക​ളു​ടെ.”
അഥവാ “കുരയ്‌ക്കു​ന്നു.”
അഥവാ “ഒഴുകി​വ​രു​ന്നത്‌.”
അഥവാ “കുരച്ചു​കൊ​ണ്ട്‌.”
അഥവാ “അങ്ങയ്‌ക്കു സംഗീതം ഉതിർക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം