സങ്കീർത്തനം 60:1-12
സംഗീതസംഘനായകന്; “ഓർമിപ്പിക്കലിൻലില്ലി”യിൽ ചിട്ടപ്പെടുത്തിയത്. മിക്താം.* പഠിപ്പിക്കുന്നതിനുവേണ്ടിയുള്ളത്. ദാവീദ് അരാം-നഹരേയിമിനോടും അരാം-സോബയോടും പോരാടിക്കൊണ്ടിരുന്നപ്പോൾ യോവാബ് മടങ്ങിപ്പോയി ഉപ്പുതാഴ്വരയിൽവെച്ച് 12,000 ഏദോമ്യരെ കൊന്നുവീഴ്ത്തിയപ്പോൾ ദാവീദ് രചിച്ചത്.+
60 ദൈവമേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞു; അങ്ങ് ഞങ്ങളുടെ പ്രതിരോധനിര തകർത്ത് മുന്നേറി.+
അങ്ങയ്ക്കു ഞങ്ങളോടു ദേഷ്യമായിരുന്നു; എന്നാൽ, ഇപ്പോൾ ഞങ്ങളെ തിരികെ സ്വീകരിക്കേണമേ!
2 അങ്ങ് ഭൂമിയെ വിറപ്പിച്ചു, അതു പിളർന്നുപോയി.
അതിന്റെ വിള്ളലുകൾ അടയ്ക്കേണമേ; അത് ഇപ്പോൾ വീഴും.
3 അങ്ങയുടെ ജനം യാതന അനുഭവിക്കാൻ അങ്ങ് ഇടയാക്കി.
അങ്ങ് ഞങ്ങളെ വീഞ്ഞു കുടിപ്പിച്ചു; ഞങ്ങൾ ആടിയാടിനടക്കുന്നു.+
4 അങ്ങയെ ഭയപ്പെടുന്നവർക്കു വില്ലിൽനിന്ന് ഓടിരക്ഷപ്പെടാൻഒരു അടയാളം നൽകേണമേ.* (സേലാ)
5 അങ്ങയുടെ വലങ്കൈയാൽ ഞങ്ങളെ രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമേകേണമേ.+അങ്ങനെ അങ്ങയുടെ പ്രിയപ്പെട്ടവർ വിടുവിക്കപ്പെടട്ടെ.
6 ദൈവം തന്റെ വിശുദ്ധിയിൽ* സംസാരിച്ചിരിക്കുന്നു:
“ഞാൻ ആഹ്ലാദിക്കും; ഞാൻ ശെഖേം അവകാശമായി നൽകും,+ഞാൻ സുക്കോത്ത് താഴ്വര അളന്ന് കൊടുക്കും.+
7 ഗിലെയാദ് എന്റേതാണ്, മനശ്ശെയും എനിക്കുള്ളത്;+എഫ്രയീം എന്റെ പടത്തൊപ്പി;*യഹൂദ എന്റെ അധികാരദണ്ഡ്.+
8 മോവാബ് എനിക്കു കൈ കഴുകാനുള്ള പാത്രം.+
ഏദോമിന്റെ മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും.+
ഫെലിസ്ത്യർക്കെതിരെ ഞാൻ ജയഘോഷം മുഴക്കും.”+
9 ഉപരോധിച്ച* നഗരത്തിലേക്ക് ആർ എന്നെ കൊണ്ടുപോകും?
ഏദോമിലേക്ക് ആർ എന്നെ വഴിനയിക്കും?+
10 അത് അങ്ങല്ലോ ദൈവമേ. പക്ഷേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞില്ലേ?ഞങ്ങളുടെ ദൈവമേ, അങ്ങ് മേലാൽ ഞങ്ങളുടെ സൈന്യത്തോടൊപ്പം പോരുന്നില്ലല്ലോ.+
11 കഷ്ടതയിൽ ഞങ്ങളെ സഹായിക്കേണമേ;കാരണം, മനുഷ്യരാലുള്ള രക്ഷകൊണ്ട് ഒരു ഗുണവുമില്ല.+
12 ദൈവത്താൽ ഞങ്ങൾ ശക്തിയാർജിക്കും;+ഞങ്ങളുടെ ശത്രുക്കളെ ദൈവം ചവിട്ടിമെതിക്കും.+
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “അങ്ങ് നൽകിയിരിക്കുന്നു.”
^ മറ്റൊരു സാധ്യത “തന്റെ വിശുദ്ധസ്ഥലത്ത്.”
^ അക്ഷ. “കോട്ട.”
^ മറ്റൊരു സാധ്യത “കോട്ടമതിലുള്ള.”