സങ്കീർത്ത​നം 61:1-8

സംഗീതസംഘനായകന്‌; തന്ത്രി​വാ​ദ്യ​ങ്ങ​ളോ​ടെ പാടേ​ണ്ടത്‌. ദാവീ​ദി​ന്റേത്‌. 61  ദൈവമേ, സഹായ​ത്തി​നാ​യുള്ള എന്റെ നിലവി​ളി കേൾക്കേ​ണമേ. എന്റെ പ്രാർഥന ശ്രദ്ധി​ക്കേ​ണമേ.+   എന്റെ ഹൃദയം നിരാശയിലാണ്ടുപോകുമ്പോൾ*ഭൂമിയുടെ അറ്റങ്ങളിൽനി​ന്ന്‌ ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കും.+ എന്നെക്കാൾ ഉയർന്ന പാറയി​ലേക്ക്‌ എന്നെ നയി​ക്കേ​ണമേ.+   അങ്ങാണല്ലോ എന്റെ അഭയം,ശത്രുവിൽനിന്ന്‌ എന്നെ സംരക്ഷി​ക്കുന്ന ബലമുള്ള ഗോപു​രം.+   അങ്ങയുടെ കൂടാ​ര​ത്തിൽ ഞാൻ എന്നും ഒരു അതിഥി​യാ​യി​രി​ക്കും;+അങ്ങയുടെ ചിറകിൻത​ണ​ലിൽ ഞാൻ അഭയം തേടും.+ (സേലാ)   ദൈവമേ, ഞാൻ നേർച്ചകൾ നേരു​ന്നത്‌ അങ്ങ്‌ കേട്ടി​രി​ക്കു​ന്ന​ല്ലോ. അങ്ങയുടെ പേരിനെ ഭയപ്പെ​ടു​ന്ന​വർക്കുള്ള അവകാശം അങ്ങ്‌ എനിക്കു തന്നിരി​ക്കു​ന്നു.+   അങ്ങ്‌ രാജാ​വി​ന്റെ ആയുസ്സു വർധി​പ്പി​ക്കും;+അദ്ദേഹത്തിന്റെ വർഷങ്ങൾ തലമു​റ​ത​ല​മു​റ​യോ​ളം നീളും.   ദൈവത്തിന്റെ മുന്നിൽ അദ്ദേഹം എന്നും സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കും;*+അചഞ്ചലസ്‌നേഹവും വിശ്വ​സ്‌ത​ത​യും അദ്ദേഹ​ത്തിന്റെ മേൽ ചൊരി​യേ​ണമേ. അവ അദ്ദേഹത്തെ കാത്തു​കൊ​ള്ളട്ടെ.+   ഞാൻ എന്നും അങ്ങയുടെ പേര്‌ പാടി സ്‌തു​തി​ക്കും,*+ദിവസവും എന്റെ നേർച്ചകൾ നിറ​വേ​റ്റും.+

അടിക്കുറിപ്പുകള്‍

അഥവാ “ദുർബ​ല​മാ​കു​മ്പോൾ.”
അഥവാ “താമസി​ക്കും.”
അഥവാ “പേരിനു സംഗീതം ഉതിർക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം