സങ്കീർത്ത​നം 62:1-12

സംഗീതസംഘനായകന്‌; യദൂഥൂ​ന്റേത്‌.* ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 62  അതെ, ഞാൻ മൗനമാ​യി ദൈവ​ത്തി​നു​വേണ്ടി കാത്തി​രി​ക്കു​ന്നു. എന്റെ രക്ഷ വരുന്നതു ദൈവ​ത്തിൽനി​ന്ന​ല്ലോ.+  2  അതെ, ദൈവ​മാണ്‌ എന്റെ പാറ, എന്റെ രക്ഷ, എന്റെ സുരക്ഷി​ത​സ​ങ്കേതം;+ഞാൻ ഒരിക്ക​ലും വല്ലാതെ പതറി​പ്പോ​കില്ല.+  3  ഒരു മനുഷ്യ​നെ കൊല്ലാൻ എത്ര കാലം നിങ്ങൾ അവനെ ആക്രമി​ക്കും?+ നിങ്ങളെല്ലാം ചെരി​ഞ്ഞു​നിൽക്കുന്ന മതിൽപോ​ലെ, വീഴാ​റാ​യി​രി​ക്കുന്ന കൻമതിൽപോ​ലെ, അപകട​കാ​രി​ക​ളാണ്‌.*  4  ഉന്നതസ്ഥാനത്തുനിന്ന്‌ അവനെ വീഴി​ക്കാൻ അവർ കൂടി​യാ​ലോ​ചി​ക്കു​ന്നു;നുണ പറയു​ന്ന​തിൽ ആനന്ദം കണ്ടെത്തു​ന്ന​വ​രാണ്‌ അവർ. വായ്‌കൊണ്ട്‌ അനു​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ലും ഉള്ളു​കൊണ്ട്‌ അവർ ശപിക്കു​ക​യാണ്‌.+ (സേലാ)  5  എന്നാൽ ഞാൻ മൗനമാ​യി ദൈവ​ത്തി​നു​വേണ്ടി കാത്തി​രി​ക്കു​ന്നു.*+എന്റെ പ്രത്യാ​ശ​യു​ടെ ഉറവ്‌ ദൈവ​മാ​ണ​ല്ലോ.+  6  അതെ, ദൈവ​മാണ്‌ എന്റെ പാറ, എന്റെ രക്ഷ, എന്റെ സുരക്ഷി​ത​സ​ങ്കേതം;ഞാൻ ഒരിക്ക​ലും പതറി​പ്പോ​കില്ല.+  7  ദൈവത്തെ ആശ്രയി​ച്ചാണ്‌ എന്റെ രക്ഷയും എന്റെ മഹത്ത്വ​വും. ദൈവമാണ്‌ എന്റെ ഉറപ്പുള്ള പാറ, എന്റെ അഭയം.+  8  ജനങ്ങളേ, എപ്പോ​ഴും ദൈവ​ത്തിൽ ആശ്രയി​ക്കൂ! ദൈവത്തിനു മുന്നിൽ നിങ്ങളു​ടെ ഹൃദയം പകരൂ!+ ദൈവമല്ലോ നമ്മുടെ അഭയം.+ (സേലാ)  9  മനുഷ്യപുത്രന്മാർ ഒരു ശ്വാസം മാത്രം;മനുഷ്യമക്കൾ വെറും മായയാ​ണ്‌.+ അവരെയെല്ലാം ഒന്നിച്ച്‌ ത്രാസ്സിൽ വെച്ചാൽ ഒരു ശ്വാസ​ത്തി​ന്റെ​യ​ത്ര​പോ​ലും ഭാരം വരില്ല.+ 10  പിടിച്ചുപറിയിൽ ആശ്രയി​ക്ക​രുത്‌;കവർച്ചയിൽ വെറുതേ പ്രതീക്ഷ അർപ്പി​ക്ക​രുത്‌. നിങ്ങളുടെ സമ്പത്തു വർധി​ക്കു​മ്പോൾ നിങ്ങളു​ടെ മനസ്സു മുഴുവൻ അതിലാ​ക​രുത്‌.+ 11  ഒരിക്കൽ ദൈവം സംസാ​രി​ച്ചു; രണ്ടു പ്രാവ​ശ്യം ഞാൻ അതു കേട്ടു: ശക്തി ദൈവ​ത്തി​ന്റേത്‌.+ 12  അചഞ്ചലമായ സ്‌നേ​ഹ​വും അങ്ങയു​ടേ​ത​ല്ലോ യഹോവേ.+കാരണം അങ്ങ്‌ ഓരോ​രു​ത്ത​നും അവന്റെ പ്രവൃ​ത്തി​ക്ക​നു​സ​രിച്ച്‌ പകരം കൊടു​ക്കു​ന്നു.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
മറ്റൊരു സാധ്യത “അവൻ ചെരി​ഞ്ഞു​നിൽക്കുന്ന ഒരു മതിലാ​ണെന്ന ഭാവത്തിൽ, വീഴാ​റാ​യി​രി​ക്കുന്ന കൻമതി​ലാ​ണെന്ന ഭാവത്തിൽ, നിങ്ങ​ളെ​ല്ലാം എത്ര കാലം അവനെ ആക്രമി​ക്കും?”
അഥവാ “എന്റെ ദേഹിയേ, മിണ്ടാതെ ദൈവ​ത്തി​നു​വേണ്ടി കാത്തി​രി​ക്കൂ!”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം