സങ്കീർത്ത​നം 73:1-28

ആസാഫ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.+ 73  ദൈവം ഇസ്രാ​യേ​ലി​നോട്‌, ഹൃദയ​ശു​ദ്ധി​യു​ള്ള​വ​രോട്‌,+ നല്ലവനാ​ണ്‌, സംശയ​മില്ല.  2  എന്റെ കാലടി​കൾ വഴി​തെ​റ്റുന്ന ഘട്ടത്തോ​ളം എത്തിയ​താണ്‌;എന്റെ ചുവടു​കൾ വഴുതി​പ്പോ​യേനേ.+  3  കാരണം ദുഷ്ടന്റെ സമാധാ​നം കണ്ടപ്പോൾഗർവികളോട്‌* എനിക്ക്‌ അസൂയ തോന്നി.+  4  അവരുടേതു വേദന​യി​ല്ലാത്ത മരണം;അവരുടെ ശരീരം ആരോ​ഗ്യ​മു​ള്ളത്‌.*+  5  മറ്റു മനുഷ്യർക്കുള്ള ആകുല​തകൾ അവർക്കില്ല;+മറ്റുള്ളവർക്കുള്ള ദുരി​ത​ങ്ങ​ളു​മില്ല.+  6  അതിനാൽ, ധാർഷ്ട്യം അവരുടെ മാല;+അക്രമം അവരുടെ വസ്‌ത്രം.  7  സമൃദ്ധിയാൽ അവരുടെ കണ്ണ്‌ ഉന്തിനിൽക്കു​ന്നു;സകല ഭാവന​ക​ളെ​യും വെല്ലു​ന്ന​താണ്‌ അവരുടെ നേട്ടങ്ങൾ.  8  അവർ ചീത്ത പറയുന്നു, അധി​ക്ഷേ​പി​ക്കു​ന്നു.+ ദ്രോഹിക്കുമെന്നു ഗർവ​ത്തോ​ടെ ഭീഷണി മുഴക്കു​ന്നു.+  9  ആകാശത്തോളം ഉയർന്ന​തു​പോ​ലെ​യാണ്‌ അവരുടെ സംസാരം;അവരുടെ നാവ്‌ ഭൂമി​യി​ലെ​ങ്ങും വീമ്പി​ളക്കി നടക്കുന്നു. 10  അങ്ങനെ, ദൈവജനം* അവരുടെ പക്ഷം ചേരുന്നു,അവരുടെ ജലസമൃ​ദ്ധി​യിൽനിന്ന്‌ കുടി​ക്കു​ന്നു. 11  അവർ പറയുന്നു: “ദൈവം എങ്ങനെ അറിയാ​നാണ്‌?+ അത്യുന്നതന്‌ ഇതൊക്കെ അറിയാ​നാ​കു​മോ?” 12  അതെ, ദുഷ്ടന്മാർക്ക്‌ ഇങ്ങനെ​യാണ്‌; അവരുടെ ജീവിതം പരമസു​ഖം.+ അവർ സമ്പത്തു വാരി​ക്കൂ​ട്ടു​ന്നു.+ 13  ഞാൻ ഹൃദയം ശുദ്ധമാ​യി സൂക്ഷി​ച്ച​തുംനിഷ്‌കളങ്കതയിൽ കൈ കഴുകി വെടി​പ്പാ​ക്കി​യ​തും വെറു​തേ​യാ​യ​ല്ലോ.+ 14  ദിവസം മുഴുവൻ ഞാൻ അസ്വസ്ഥ​നാ​യി​രു​ന്നു;+രാവിലെതോറും എനിക്കു ശിക്ഷണം കിട്ടി.+ 15  എന്നാൽ ഇക്കാര്യ​ങ്ങൾ ഞാൻ പറഞ്ഞി​രു​ന്നെ​ങ്കിൽഅങ്ങയുടെ ജനത്തെ വഞ്ചിക്കു​ക​യാ​യി​രു​ന്നേനേ. 16  ഇതു മനസ്സി​ലാ​ക്കാൻ ശ്രമി​ച്ച​പ്പോൾഎനിക്ക്‌ ആകെ അസ്വസ്ഥത തോന്നി; 17  എന്നാൽ ദൈവ​ത്തി​ന്റെ മഹത്ത്വ​മാർന്ന വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ ചെന്ന​പ്പോൾ അതു മാറി.അവരുടെ ഭാവി എന്താകു​മെന്നു ഞാൻ അപ്പോൾ തിരി​ച്ച​റി​ഞ്ഞു. 18  അങ്ങ്‌ അവരെ നിശ്ചയ​മാ​യും വഴുവ​ഴു​പ്പു​ള്ളി​ടത്ത്‌ നിറു​ത്തു​ന്നു;+ നാശത്തിലേക്ക്‌ അവരെ തള്ളിയി​ടു​ന്നു.+ 19  എത്ര ക്ഷണത്തി​ലാണ്‌ അവർ നശിച്ചു​പോ​യത്‌!+ എത്ര പെട്ടെ​ന്നാ​യി​രു​ന്നു അവരുടെ ദാരു​ണ​മായ അന്ത്യം! 20  യഹോവേ, ഉണരു​മ്പോൾ മാഞ്ഞു​പോ​കുന്ന സ്വപ്‌നം​പോ​ലെ​യ​ല്ലോ അവർ;അങ്ങ്‌ എഴു​ന്നേൽക്കു​മ്പോൾ അവരെ തള്ളിക്ക​ള​യു​മ​ല്ലോ.* 21  എന്നാൽ, എന്റെ ഹൃദയ​ത്തിൽ അമർഷം നിറഞ്ഞി​രു​ന്നു;+ഉള്ളിന്റെ ഉള്ളിൽ* എനിക്കു കടുത്ത വേദന തോന്നി. 22  ഞാൻ ബുദ്ധി​യും ബോധ​വും ഇല്ലാതെ ചിന്തിച്ചു;അങ്ങയുടെ മുന്നിൽ ഞാൻ വെറു​മൊ​രു മൃഗ​ത്തെ​പ്പോ​ലെ​യാ​യി​രു​ന്നു. 23  എന്നാൽ, ഇപ്പോൾ ഞാൻ അങ്ങയുടെ കൂടെ​ത്ത​ന്നെ​യാണ്‌;അങ്ങ്‌ എന്റെ വലങ്കൈ പിടി​ച്ചി​രി​ക്കു​ന്നു.+ 24  ഉപദേശത്താൽ അങ്ങ്‌ എന്നെ വഴിന​ട​ത്തു​ന്നു;+അങ്ങനെ, എന്നെ മഹത്ത്വ​ത്തി​ലേക്കു നയിക്കു​ന്നു.+ 25  അങ്ങല്ലാതെ സ്വർഗ​ത്തിൽ എനിക്ക്‌ ആരാണു​ള്ളത്‌? ഭൂമിയിലും അങ്ങയെ​യ​ല്ലാ​തെ മറ്റൊ​ന്നും ഞാൻ ആഗ്രഹി​ക്കു​ന്നില്ല.+ 26  എന്റെ ശരീര​വും ഹൃദയ​വും തളർന്നു​പോ​യേ​ക്കാം;എന്നാൽ, ദൈവം എന്റെ ഹൃദയ​ത്തി​ന്റെ പാറ, എന്നും എന്റെ ഓഹരി.+ 27  അങ്ങയിൽനിന്ന്‌ അകന്നു​നിൽക്കു​ന്നവർ തീർച്ച​യാ​യും നശിച്ചു​പോ​കും. അങ്ങയെ ഉപേക്ഷി​ച്ച്‌ അവിശ്വസ്‌തരാകുന്ന* ഏവരെ​യും അങ്ങ്‌ ഇല്ലാതാ​ക്കും.*+ 28  എന്നാൽ, ഞാൻ ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലും; അതല്ലോ എനിക്കു നല്ലത്‌.+ ദൈവത്തിന്റെ പ്രവൃ​ത്തി​ക​ളെ​ല്ലാം വർണിക്കേണ്ടതിനു+ഞാൻ പരമാ​ധി​കാ​രി​യാം യഹോ​വയെ എന്റെ അഭയമാ​ക്കി​യി​രി​ക്കു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “പൊങ്ങച്ചം പറയു​ന്ന​വ​രോ​ട്‌.”
അഥവാ “അവർക്കു കുടവ​യ​റു​ണ്ട്‌.”
അക്ഷ. “അവന്റെ ജനം.”
അക്ഷ. “അവരുടെ രൂപത്തെ പുച്ഛി​ച്ചു​ത​ള്ളു​മ​ല്ലോ.”
അക്ഷ. “എന്റെ വൃക്കക​ളിൽ.”
അഥവാ “അസാന്മാർഗി​ക​ളെ​പ്പോ​ലെ പെരു​മാ​റുന്ന.”
അക്ഷ. “നിശ്ശബ്ദ​രാ​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം