സങ്കീർത്ത​നം 74:1-23

ആസാഫിന്റെ+ മാസ്‌കിൽ.* 74  ദൈവമേ, അങ്ങ്‌ ഞങ്ങളെ എന്നേക്കു​മാ​യി തള്ളിക്ക​ള​ഞ്ഞത്‌ എന്താണ്‌?+ സ്വന്തം മേച്ചിൽപ്പു​റത്തെ ആട്ടിൻപ​റ്റ​ങ്ങൾക്കെ​തി​രെ അങ്ങയുടെ കോപം ആളിക്കത്തുന്നത്‌* എന്താണ്‌?+   അങ്ങ്‌ പണ്ടു സ്വന്തമാ​ക്കിയ ജനത്തെ,*+അങ്ങയുടെ അവകാ​ശ​സ്വ​ത്താ​യി വീണ്ടെ​ടുത്ത ഗോ​ത്രത്തെ, ഓർക്കേ​ണമേ.+ അങ്ങ്‌ വസിച്ച സീയോൻ പർവതത്തെ ഓർക്കേ​ണമേ.+   നിത്യമായ നാശാ​വ​ശി​ഷ്ട​ങ്ങ​ളി​ലേക്ക്‌ അങ്ങയുടെ കാലടി​കളെ നയി​ക്കേ​ണമേ.+ വിശുദ്ധസ്ഥലത്തുള്ളതെല്ലാം ശത്രു നശിപ്പി​ച്ചി​രി​ക്കു​ന്നു.+   ശത്രുക്കൾ അങ്ങയുടെ ആരാധനാസ്ഥലത്ത്‌* കയറി ഗർജിച്ചു.+ അടയാളമായി അവർ അവിടെ സ്വന്തം കൊടി​കൾ നാട്ടി​യി​രി​ക്കു​ന്നു.   കോടാലികൊണ്ട്‌ കൊടു​ങ്കാ​ടു വെട്ടി​ത്തെ​ളി​ക്കു​ന്ന​വ​രെ​പ്പോ​ലെ​യാ​യി​രു​ന്നു അവർ.   കോടാലിയും ഇരുമ്പു​ക​മ്പി​യും കൊണ്ട്‌ അവർ അതിലെ കൊത്തു​പ​ണി​ക​ളെ​ല്ലാം തകർത്തു​ക​ളഞ്ഞു.+   അവർ അങ്ങയുടെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​നു തീ വെച്ചു.+ അങ്ങയുടെ പേരി​ലുള്ള വിശു​ദ്ധ​കൂ​ടാ​രം ഇടിച്ചു​നി​രത്തി അശുദ്ധ​മാ​ക്കി.   “ഈ നാട്ടിൽ ദൈവത്തെ ആരാധി​ക്കുന്ന സ്ഥലങ്ങ​ളെ​ല്ലാം ചുട്ടെ​രി​ക്കണം” എന്ന്‌ അവരും അവരുടെ മക്കളും മനസ്സിൽ പറഞ്ഞു.   ഞങ്ങൾക്കു കാണാൻ ഒരു അടയാ​ള​വു​മില്ല;പ്രവാചകന്മാർ ആരും ശേഷി​ച്ചി​ട്ടില്ല;ഇത്‌ എത്ര നാൾ തുടരു​മെന്നു ഞങ്ങൾക്ക്‌ ആർക്കും അറിയില്ല. 10  ദൈവമേ, എത്ര കാലം​കൂ​ടെ എതിരാ​ളി​യു​ടെ കുത്തു​വാ​ക്കു സഹിക്കണം?+ ശത്രു എന്നു​മെ​ന്നേ​ക്കും അങ്ങയുടെ പേരി​നോട്‌ അനാദ​രവ്‌ കാട്ടു​മോ?+ 11  അങ്ങ്‌ എന്താണ്‌ അങ്ങയുടെ കൈ, അങ്ങയുടെ വലങ്കൈ, അനക്കാ​ത്തത്‌?+ അങ്ങ്‌ മാർവിടത്തിൽനിന്ന്‌* കൈ നീട്ടി അവരെ ഇല്ലാതാ​ക്കേ​ണമേ. 12  എന്നാൽ, ദൈവം പണ്ടുമു​തലേ എന്റെ രാജാവ്‌,ഭൂമിയിൽ രക്ഷാ​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്നവൻ.+ 13  ശക്തിയാൽ അങ്ങ്‌ സമു​ദ്രത്തെ ഇളക്കി​മ​റി​ച്ചു,+കടലിലെ ഭീമാ​കാ​ര​ജ​ന്തു​ക്ക​ളു​ടെ തല തകർത്തു. 14  അങ്ങ്‌ ലിവ്യാഥാന്റെ* തലകൾ ചതച്ചു;മരുഭൂമിയിൽ വസിക്കു​ന്ന​വർക്ക്‌ അതിനെ ഭക്ഷണമാ​യി കൊടു​ത്തു. 15  അങ്ങ്‌ നീരു​റ​വ​ക​ളും നീർച്ചാ​ലു​ക​ളും തുറന്നു​വി​ട്ടു;+എന്നാൽ, നിലയ്‌ക്കാ​തെ പ്രവഹി​ച്ചി​രുന്ന നദികളെ വറ്റിച്ചു​ക​ളഞ്ഞു.+ 16  പകൽ അങ്ങയു​ടേത്‌, രാത്രി​യും അങ്ങയു​ടേത്‌. അങ്ങ്‌ വെളിച്ചം* ഉണ്ടാക്കി, സൂര്യനെ സൃഷ്ടിച്ചു.+ 17  അങ്ങ്‌ ഭൂമിക്ക്‌ അതിരു​കൾ നിശ്ചയി​ച്ചു;+വേനലും ശൈത്യ​വും സൃഷ്ടിച്ചു.+ 18  യഹോവേ, ശത്രു​വി​ന്റെ കുത്തു​വാ​ക്കു​കൾ ഓർക്കേ​ണമേ;ആ വിഡ്‌ഢി​കൾ തിരു​നാ​മ​ത്തോട്‌ അനാദ​രവ്‌ കാട്ടു​ന്ന​ല്ലോ!+ 19  അങ്ങയുടെ ചെങ്ങാ​ലി​പ്രാ​വി​ന്റെ ജീവൻ വന്യമൃ​ഗ​ങ്ങൾക്കു വിട്ടു​കൊ​ടു​ക്ക​രു​തേ. കഷ്ടതയിലായിരിക്കുന്ന ഈ ജനത്തിന്റെ ജീവനെ എന്നേക്കു​മാ​യി മറന്നു​ക​ള​യ​രു​തേ. 20  ഉടമ്പടി ഓർക്കേ​ണമേ;ഭൂമിയിലെ ഇരുണ്ട സ്ഥലങ്ങൾ നിറയെ അക്രമം നടമാ​ടു​ന്ന​ല്ലോ. 21  മർദിതർ നിരാ​ശ​രാ​യി മടങ്ങാൻ ഇടവര​രു​തേ;+എളിയവരും ദരി​ദ്ര​രും തിരു​നാ​മം സ്‌തു​തി​ക്കട്ടെ.+ 22  ദൈവമേ, എഴു​ന്നേറ്റ്‌ അങ്ങയുടെ കേസ്‌ വാദി​ക്കേ​ണമേ. വിഡ്‌ഢികൾ ദിവസം മുഴുവൻ അങ്ങയെ നിന്ദി​ക്കു​ന്നത്‌ ഓർക്കേ​ണമേ.+ 23  ശത്രുക്കൾ പറയു​ന്ന​തൊ​ന്നും അങ്ങ്‌ മറക്കരു​തേ. അങ്ങയെ പോരി​നു വിളി​ക്കു​ന്ന​വ​രു​ടെ അട്ടഹാസം നിരന്തരം ഉയരു​ന്ന​ല്ലോ.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “പുകയു​ന്നത്‌.”
അക്ഷ. “അങ്ങയുടെ സമൂഹത്തെ.”
അഥവാ “സമ്മേള​ന​സ്ഥ​ലത്ത്‌.”
അഥവാ “അങ്ങയുടെ വസ്‌ത്ര​ത്തി​ന്റെ മടക്കു​ക​ളിൽനി​ന്ന്‌.”
പദാവലി കാണുക.
അഥവാ “ജ്യോ​തി​സ്സ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം