സങ്കീർത്തനം 75:1-10
സംഗീതസംഘനായകന്; “നശിപ്പിക്കരുതേ” എന്ന ഈണത്തിൽ ചിട്ടപ്പെടുത്തിയത്. ആസാഫ്+ രചിച്ച ശ്രുതിമധുരമായ ഗാനം.
75 ദൈവമേ, ഞങ്ങൾ അങ്ങയ്‌ക്കു നന്ദി പറയുന്നു; ഞങ്ങൾ നന്ദി പറയുന്നു;അങ്ങയുടെ പേര് ഞങ്ങൾക്കു സമീപം;+ജനം അങ്ങയുടെ അത്ഭുതപ്രവൃത്തികൾ വർണിക്കുന്നു.
2 അങ്ങ് പറയുന്നു: “ഞാൻ ഒരു സമയം നിശ്ചയിച്ച്‌നീതിയോടെ വിധിക്കുന്നു.
3 ഭൂമിയും അതിലെ നിവാസികളും പേടിച്ചുവിറച്ചപ്പോൾ*അതിന്റെ തൂണുകൾ ഉറപ്പിച്ചുനിറുത്തിയതു ഞാനാണ്.” (സേലാ)
4 വീമ്പിളക്കുന്നവനോട്, “വീമ്പിളക്കരുത്” എന്നു ഞാൻ പറയുന്നു.
ദുഷ്ടനോടു പറയുന്നതോ: “നിന്റെ ശക്തിയിൽ നീ ഉയരരുത്;*
5 നീ അധികം ശക്തി കാട്ടുകയോ*ഗർവത്തോടെ സംസാരിക്കയോ അരുത്.
6 ഉയർച്ച വരുന്നതുകിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ തെക്കുനിന്നോ അല്ലല്ലോ.
7 ദൈവമാണു ന്യായാധിപൻ.+
ദൈവം ഒരുത്തനെ താഴ്ത്തുന്നു, മറ്റൊരുത്തനെ ഉയർത്തുന്നു.+
8 യഹോവയുടെ കൈയിൽ ഒരു പാനപാത്രമുണ്ട്;+അതിൽ വീഞ്ഞു നുരയുന്നു; നല്ല വീര്യമുള്ള വീഞ്ഞ്.
ഉറപ്പായും ദൈവം അതു പകർന്നുകൊടുക്കും;ഭൂമിയിലെ ദുഷ്ടന്മാരെല്ലാം അതിന്റെ മട്ടുവരെ വലിച്ചുകുടിക്കും.”+
9 ഞാനോ അത് എന്നുമെന്നേക്കും ഘോഷിക്കും;യാക്കോബിൻദൈവത്തിനു സ്‌തുതി പാടും.*
10 കാരണം, ദൈവം പറയുന്നു: “ദുഷ്ടന്മാരുടെ ശക്തി മുഴുവൻ ഞാൻ ഇല്ലാതാക്കും,*നീതിമാന്മാരുടെ ശക്തിയോ വർധിച്ചുവരും.”*
അടിക്കുറിപ്പുകള്‍
^ അക്ഷ. “ഉരുകിപ്പോയപ്പോൾ.”
^ അക്ഷ. “നീ കൊമ്പ് ഉയർത്തരുത്.”
^ അക്ഷ. “കൊമ്പ് ഉയർത്തുകയോ.”
^ അഥവാ “സംഗീതം ഉതിർക്കും.”
^ അക്ഷ. “കൊമ്പുകൾ ഞാൻ വെട്ടിക്കളയും.”
^ അക്ഷ. “കൊമ്പ് ഉയരും.”