സങ്കീർത്തനം 76:1-12
സംഗീതസംഘനായകന്; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്. ആസാഫ്+ രചിച്ച ശ്രുതിമധുരമായ ഗാനം.
76 ദൈവം യഹൂദയിൽ പ്രസിദ്ധൻ;+തിരുനാമം ഇസ്രായേലിൽ മഹനീയം.+
2 ദൈവത്തിന്റെ കൂടാരം ശാലേമിൽ;+ദൈവത്തിന്റെ വാസസ്ഥലം സീയോനിൽ.+
3 അവിടെ ദൈവം തീയമ്പുകളെ തകർത്തു;വാളും പരിചയും യുദ്ധായുധങ്ങളും നശിപ്പിച്ചു.+ (സേലാ)
4 അങ്ങയുടെ ശോഭ ഉജ്ജ്വലം;*വന്യമൃഗങ്ങൾ ഇര തേടുന്ന പർവതങ്ങളെക്കാൾ അങ്ങ് മഹിമാധനൻ.
5 മനോധൈര്യമുള്ളവർ കൊള്ളയ്ക്കിരയായി.+
അവർ ഉറക്കത്തിലേക്കു വഴുതിവീണു;യോദ്ധാക്കളെല്ലാം നിസ്സഹായരായിരുന്നു.+
6 യാക്കോബിൻദൈവമേ, അങ്ങയുടെ ശകാരത്താൽതേരാളിയും കുതിരയും ഗാഢനിദ്രയിലായി.+
7 അങ്ങ് മാത്രമാണു ഭയാദരവ് ഉണർത്തുന്നവൻ.+
അങ്ങയുടെ ഉഗ്രകോപത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ആർക്കാകും?+
8 സ്വർഗത്തിൽനിന്ന് അങ്ങ് വിധി പ്രസ്താവിച്ചു;+ഭൂമി പേടിച്ച് മിണ്ടാതിരുന്നു.+
9 ഭൂമിയിലെ സൗമ്യരെയെല്ലാം രക്ഷിക്കാൻദൈവം വിധി നടപ്പാക്കാൻ എഴുന്നേറ്റപ്പോഴല്ലേ അതു സംഭവിച്ചത്?+ (സേലാ)
10 മനുഷ്യന്റെ ക്രോധം അങ്ങയുടെ സ്തുതിക്ക് ഉപകരിക്കും;+അവരുടെ ക്രോധാവശിഷ്ടങ്ങളെ അങ്ങ് അലങ്കാരമാക്കും.
11 നിന്റെ ദൈവമായ യഹോവയ്ക്കു നേർച്ച നേർന്ന് അതു നിറവേറ്റുക;+ചുറ്റുമുള്ളവരെല്ലാം ഭയഭക്തിയോടെ കാഴ്ചകൾ കൊണ്ടുവരട്ടെ.+
12 നേതാക്കന്മാരുടെ അഹങ്കാരം* ദൈവം ഇല്ലാതാക്കും;ദൈവം ഭൂമിയിലെ രാജാക്കന്മാരിൽ ഭയം ഉണർത്തുന്നു.