സങ്കീർത്തനം 80:1-19
സംഗീതസംഘനായകന്; “ലില്ലികൾ”ക്കുവേണ്ടി ചിട്ടപ്പെടുത്തിയത്. ഒരു ഓർമിപ്പിക്കൽ. ആസാഫ്+ രചിച്ച ശ്രുതിമധുരമായ ഗാനം.
80 ഇസ്രായേലിന്റെ ഇടയനേ,ഒരു ആട്ടിൻപറ്റത്തെപ്പോലെ യോസേഫിനെ നയിക്കുന്നവനേ, കേൾക്കേണമേ.+
കെരൂബുകളുടെ മീതെ സിംഹാസനസ്ഥനായിരിക്കുന്നവനേ,*+പ്രഭ ചൊരിയേണമേ.*
2 എഫ്രയീമിന്റെയും ബന്യാമീന്റെയും മനശ്ശെയുടെയും മുന്നിൽഅങ്ങ് ശക്തി കാണിക്കേണമേ;+വന്ന് ഞങ്ങളെ രക്ഷിക്കേണമേ.+
3 ദൈവമേ, ഞങ്ങളെ പൂർവസ്ഥിതിയിലാക്കേണമേ;+ഞങ്ങൾക്കു രക്ഷ കിട്ടാൻ തിരുമുഖം ഞങ്ങളുടെ മേൽ പ്രകാശിപ്പിക്കേണമേ.+
4 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ ജനത്തിന്റെ പ്രാർഥനകളോട്അങ്ങ് എത്ര നാൾ വിരോധം കാണിക്കും?*+
5 അങ്ങ് അവർക്ക് അപ്പമായി കണ്ണീർ കൊടുക്കുന്നു;അളവില്ലാതെ അവരെ കണ്ണീർ കുടിപ്പിക്കുന്നു.
6 അയൽക്കാർ ഞങ്ങളുടെ ദേശത്തിനുവേണ്ടി വഴക്കടിക്കാൻ അങ്ങ് അനുവദിക്കുന്നു;തോന്നിയതെല്ലാം പറഞ്ഞ് ശത്രുക്കൾ ഞങ്ങളെ നിരന്തരം കളിയാക്കുന്നു.+
7 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ പൂർവസ്ഥിതിയിലാക്കേണമേ;ഞങ്ങൾക്കു രക്ഷ കിട്ടാൻ തിരുമുഖം ഞങ്ങളുടെ മേൽ പ്രകാശിപ്പിക്കേണമേ.+
8 അങ്ങ് ഈജിപ്തിൽനിന്ന് ഒരു മുന്തിരിവള്ളി+ കൊണ്ടുവന്നു;
ജനതകളെ തുരത്തിയോടിച്ച് അതു നട്ടു.+
9 അങ്ങ് അതിനു തടം എടുത്തു;അതു വേരു പിടിച്ച് ദേശമെങ്ങും പടർന്നു.+
10 പർവതങ്ങളിൽ അവ തണൽ വിരിച്ചു;ദൈവത്തിന്റെ ദേവദാരുക്കളെ അതിന്റെ ശാഖകൾ മൂടി.
11 അതിന്റെ ശാഖകൾ കടലോളം എത്തി,വള്ളികൾ നദിവരെയും.*+
12 അങ്ങ് എന്തിനാണു മുന്തിരിത്തോട്ടത്തിന്റെ കൻമതിൽ ഇടിച്ചുകളഞ്ഞത്?+അതുവഴി പോകുന്നവരെല്ലാം മുന്തിരി പറിക്കുന്നല്ലോ.+
13 കാട്ടുപന്നികൾ കയറി അതു നശിപ്പിക്കുന്നു;കാടിറങ്ങിവരുന്ന മൃഗങ്ങൾ അതു തിന്നുമുടിക്കുന്നു.+
14 സൈന്യങ്ങളുടെ ദൈവമേ, ദയവായി മടങ്ങിവരേണമേ.
സ്വർഗത്തിൽനിന്ന് നോക്കേണമേ, ഇതൊന്നു കാണേണമേ!
ഈ മുന്തിരിവള്ളിയെ പരിപാലിക്കേണമേ;+
15 അങ്ങയുടെ വലങ്കൈ നട്ട മുന്തിരിത്തണ്ടല്ലേ* ഇത്?+അങ്ങയ്‌ക്കായി അങ്ങ് വളർത്തിവലുതാക്കിയ മകനെ* നോക്കേണമേ.+
16 അതിനെ വെട്ടിവീഴ്ത്തി ചുട്ടുകരിച്ചിരിക്കുന്നു.+
അങ്ങയുടെ ശകാരത്താൽ അവർ നശിക്കുന്നു.
17 അങ്ങയ്‌ക്കായി അങ്ങ് വളർത്തിവലുതാക്കിയ മനുഷ്യപുത്രന്,അങ്ങയുടെ വലതുവശത്തുള്ളവന്, കൈത്താങ്ങേകേണമേ.+
18 പിന്നെ, ഞങ്ങൾ അങ്ങയെ ഉപേക്ഷിക്കില്ല.
ഞങ്ങളെ ജീവനോടെ രക്ഷിക്കേണമേ; അപ്പോൾ, ഞങ്ങൾക്കു തിരുനാമം വിളിച്ചപേക്ഷിക്കാമല്ലോ.
19 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ പൂർവസ്ഥിതിയിലാക്കേണമേ;ഞങ്ങൾക്കു രക്ഷ കിട്ടാൻ തിരുമുഖം ഞങ്ങളുടെ മേൽ പ്രകാശിപ്പിക്കേണമേ.+
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “കെരൂബുകൾക്കു മധ്യേ ഇരിക്കുന്നവനേ.”
^ അഥവാ “അങ്ങയുടെ ഉജ്ജ്വലശോഭ കാട്ടേണമേ.”
^ അക്ഷ. “പ്രാർഥനകൾക്കു നേരെ അങ്ങ് എത്ര നാൾ പുകയും?”
^ അതായത്, യൂഫ്രട്ടീസ്.
^ അഥവാ “മുന്തിരിച്ചെടിയുടെ തായ്ത്തണ്ടല്ലേ.”
^ അഥവാ “ശാഖയെ.”