സങ്കീർത്ത​നം 82:1-8

ആസാഫ്‌+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 82  ദൈവം തന്റെ സഭയിൽ നിലയു​റ​പ്പി​ച്ചി​രി​ക്കു​ന്നു;+അത്യുന്നതൻ ദൈവങ്ങളുടെ* മധ്യേ വിധി​ക്കു​ന്നു:+  2  “ഇനിയും എത്ര നാൾ നിങ്ങൾ ഇങ്ങനെ നീതി​ര​ഹി​ത​മാ​യി വിധി​ക്കും?+എത്ര നാൾ നിങ്ങൾ ദുഷ്ടന്റെ പക്ഷം പിടി​ക്കും?+ (സേലാ)  3  എളിയവർക്കും അനാഥർക്കും* വേണ്ടി വാദി​ക്കുക.*+ നിസ്സഹായർക്കും അഗതി​കൾക്കും നീതി നടത്തി​ക്കൊ​ടു​ക്കുക.+  4  എളിയവരെയും ദരി​ദ്ര​രെ​യും രക്ഷിക്കുക;ദുഷ്ടന്റെ കൈയിൽനി​ന്ന്‌ അവരെ മോചി​പ്പി​ക്കുക.”  5  അവർക്ക്‌* ഒന്നും അറിയില്ല, ഒന്നും മനസ്സി​ലാ​കു​ന്നു​മില്ല;+അവർ ഇരുട്ടിൽ നടക്കുന്നു;ഭൂമിയുടെ അടിസ്ഥാ​ന​ങ്ങ​ളെ​ല്ലാം ഇളകി​യാ​ടു​ക​യാണ്‌.+  6  “ഞാൻ പറഞ്ഞു: ‘നിങ്ങൾ ദൈവ​ങ്ങ​ളാണ്‌,*+അത്യുന്നതന്റെ മക്കൾ.  7  പക്ഷേ മറ്റു മനുഷ്യ​രെ​പ്പോ​ലെ നിങ്ങളും മരിക്കും;+മറ്റു പ്രഭു​ക്ക​ന്മാ​രെ​പ്പോ​ലെ നിങ്ങളും വീഴും!’”+  8  ദൈവമേ എഴു​ന്നേൽക്കേ​ണമേ, ഭൂമിയെ വിധി​ക്കേ​ണമേ;+സകല ജനതക​ളും അങ്ങയു​ടേ​ത​ല്ലോ.

അടിക്കുറിപ്പുകള്‍

അഥവാ “ദൈവ​ത്തെ​പ്പോ​ലെ​യു​ള്ള​വ​രു​ടെ.”
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​കൾക്കും.”
അഥവാ “എളിയ​വ​രെ​യും അനാഥ​രെ​യും വിധി​ക്കുക.”
അതായത്‌, 1-ാം വാക്യ​ത്തി​ലെ “ദൈവങ്ങൾ.”
അഥവാ “ദൈവ​ത്തെ​പ്പോ​ലെ​യു​ള്ള​വ​രാ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം