സങ്കീർത്തനം 93:1-5
93 യഹോവ രാജാവായിരിക്കുന്നു!+
ദൈവം പ്രതാപം അണിഞ്ഞിരിക്കുന്നു;യഹോവ ശക്തി ധരിച്ചിരിക്കുന്നു;ഒരു അരപ്പട്ടപോലെ അത് അണിയുന്നു.
ഭൂമിയെ* സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു;അതിനെ നീക്കാനാകില്ല.*
2 അങ്ങയുടെ സിംഹാസനം പണ്ടേ സുസ്ഥിരമായി സ്ഥാപിച്ചത്;+അങ്ങ് അനാദികാലംമുതലുള്ളവൻ.+
3 യഹോവേ, നദികൾ ഇളകിമറിഞ്ഞു;നദികൾ ഇളകിമറിഞ്ഞ് ഗർജിച്ചു;ഇളകിമറിയുന്ന നദികൾ ആർത്തലയ്ക്കുന്നു.
4 പെരുവെള്ളത്തിന്റെ മുഴക്കത്തെക്കാൾ ഉന്നതനായി,കടലിലെ ആർത്തിരമ്പുന്ന തിരകളെക്കാൾ ശക്തനായി,+യഹോവ ഉന്നതങ്ങളിൽ പ്രൗഢഗംഭീരനായി ഇരിക്കുന്നു.+
5 അങ്ങയുടെ ഓർമിപ്പിക്കലുകൾ എത്ര ആശ്രയയോഗ്യം!+
യഹോവേ, വിശുദ്ധി എന്നെന്നും അങ്ങയുടെ ഭവനത്തിന്റെ അലങ്കാരം.*+
അടിക്കുറിപ്പുകള്‍
^ അഥവാ “ഫലപുഷ്ടിയുള്ള നിലത്തെ.”
^ അഥവാ “അതു ചാഞ്ചാടില്ല.”
^ അഥവാ “ഭവനത്തിന് ഇണങ്ങുന്നത്.”