സങ്കീർത്ത​നം 95:1-11

95  വരൂ! സന്തോ​ഷാ​ര​വ​ങ്ങ​ളോ​ടെ യഹോ​വയെ സ്‌തു​തി​ക്കാം! നമ്മുടെ രക്ഷയുടെ പാറയ്‌ക്കു+ ജയഘോ​ഷം മുഴക്കാം.   നമുക്കു തിരു​സ​ന്നി​ധി​യിൽ ചെന്ന്‌ നന്ദി അർപ്പി​ക്കാം,+തിരുമുമ്പിൽ പാട്ടു പാടാം, ജയഘോ​ഷം മുഴക്കാം.   യഹോവ മഹാനായ ദൈവ​മ​ല്ലോ;മറ്റെല്ലാ ദൈവ​ങ്ങൾക്കും മീതെ മഹാരാ​ജൻ.+   ഭൂമിയുടെ ആഴങ്ങൾ തൃ​ക്കൈ​യി​ല​ല്ലോ;കൊടുമുടികൾ ദൈവ​ത്തി​നു സ്വന്തം.+   സമുദ്രം ദൈവ​ത്തി​ന്റേത്‌, ദൈവ​മ​ല്ലോ അത്‌ ഉണ്ടാക്കി​യത്‌;+കരയെ രൂപ​പ്പെ​ടു​ത്തി​യ​തും ആ കരങ്ങൾതന്നെ.+   വരൂ! നമുക്ക്‌ ആരാധി​ക്കാം, കുമ്പി​ടാം;നമ്മെ ഉണ്ടാക്കിയ യഹോ​വ​യു​ടെ മുന്നിൽ മുട്ടു​കു​ത്താം.+   അവനല്ലോ നമ്മുടെ ദൈവം;നമ്മൾ ദൈവ​ത്തി​ന്റെ മേച്ചിൽപ്പു​റ​ത്തു​ള്ളവർ,ദൈവം പരിപാ​ലി​ക്കുന്ന ആടുകൾ.+ ഇന്നു നിങ്ങൾ ദൈവ​ത്തി​ന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ+   മെരീബയിലെപ്പോലെ,* വിജന​ഭൂ​മി​യി​ലെ മസ്സാദി​ന​ത്തി​ലെ​പ്പോ​ലെ,*+നിങ്ങളുടെ ഹൃദയം കഠിന​മാ​ക്ക​രുത്‌;+   നിങ്ങളുടെ പൂർവി​കർ അന്ന്‌ എന്നെ പരീക്ഷി​ച്ചു;+ഞാൻ ചെയ്‌ത​തെ​ല്ലാം കണ്ടിട്ടും അവർ എന്നെ വെല്ലു​വി​ളി​ച്ചു.+ 10  എനിക്ക്‌ 40 വർഷ​ത്തേക്ക്‌ ആ തലമു​റയെ അറപ്പാ​യി​രു​ന്നു; ഞാൻ പറഞ്ഞു: “ഈ ജനം എപ്പോ​ഴും വഴി​തെ​റ്റി​പ്പോ​കുന്ന ഹൃദയ​മു​ള്ളവർ;ഇവർ എന്റെ വഴികൾ ഇനിയും മനസ്സി​ലാ​ക്കി​യി​ട്ടില്ല.” 11  അതുകൊണ്ട്‌, “അവർ എന്റെ സ്വസ്ഥത​യിൽ കടക്കില്ല”+ എന്ന്‌ ഞാൻ കോപ​ത്തോ​ടെ സത്യം ചെയ്‌തു.

അടിക്കുറിപ്പുകള്‍

അർഥം: “കലഹം.”
“മസ്സാ” അർഥം: “പരീക്ഷി​ക്കൽ; പരീക്ഷ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം