സങ്കീർത്തനം 99:1-9
99 യഹോവ രാജാവായിരിക്കുന്നു.+ ജനതകൾ വിറയ്‌ക്കട്ടെ.
ദൈവം കെരൂബുകൾക്കു മീതെ സിംഹാസനസ്ഥൻ.*+ ഭൂമി കുലുങ്ങട്ടെ.
2 യഹോവ സീയോനിൽ വലിയവൻ,സകല ജനതകൾക്കും മീതെ ഉന്നതൻ.+
3 അവർ അങ്ങയുടെ മഹനീയനാമം സ്തുതിക്കട്ടെ;+അതു ഭയാദരവ് ഉണർത്തുന്ന വിശുദ്ധനാമമല്ലോ.
4 ദൈവം നീതിയെ സ്നേഹിക്കുന്ന വീരനാം രാജാവ്.+
അങ്ങ് നേരിനെ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു,
യാക്കോബിൽ നീതിയും ന്യായവും നടപ്പാക്കിയിരിക്കുന്നു.+
5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;+ദൈവത്തിന്റെ പാദപീഠത്തിൽ കുമ്പിടുവിൻ;*+ദൈവം പരിശുദ്ധൻ.+
6 ദൈവത്തിന്റെ പുരോഹിതഗണത്തിൽ+ മോശയും അഹരോനും ഉണ്ടായിരുന്നു,തിരുനാമം വിളിച്ചപേക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ശമുവേലും.+
അവർ യഹോവയെ വിളിച്ചു,അപ്പോഴെല്ലാം അവർക്ക് ഉത്തരം ലഭിച്ചു.+
7 മേഘസ്‌തംഭത്തിൽനിന്ന് ദൈവം അവരോടു സംസാരിച്ചു.+
ദൈവം നൽകിയ ഓർമിപ്പിക്കലുകളും കല്പനകളും അവർ അനുസരിച്ചു.+
8 ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങ് അവർക്ക് ഉത്തരമേകി.+
അവരോടു ക്ഷമിച്ച ദൈവമാണല്ലോ അങ്ങ്;+എന്നാൽ, അവരുടെ പാപപ്രവൃത്തികൾക്ക് അങ്ങ് അവരെ ശിക്ഷിച്ചു.*+
9 നമ്മുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ;+ദൈവത്തിന്റെ വിശുദ്ധപർവതത്തിനു മുന്നിൽ കുമ്പിടുവിൻ;*+നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.+
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “കെരൂബുകൾക്കു മധ്യേ ഇരിക്കുന്നവൻ.”
^ അഥവാ “ആരാധിക്കുവിൻ.”
^ അക്ഷ. “അവരോടു പ്രതികാരം ചെയ്‌തു.”
^ അഥവാ “ആരാധിക്കുവിൻ.”